റഹ്‌മാൻ പ്രണയിച്ചിരുന്നത് നടി അമലയെ ! തന്റെ നഷ്ട പ്രണയത്തെ കുറിച്ച് റഹ്‌മാൻ തുറന്ന് പറയുമ്പോൾ ! കാമുകിയെ തിരഞ്ഞ് ആരാധകർ !

റഹ്‌മാൻ എന്ന നടനുവേണ്ടി മലയാളികളോട് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവിശ്യമില്ല. ഒരു സമയത്ത് മലയാള സിനിമയുടെ മുൻ നിര നായകൻ തന്നെ ആയിരുന്നു അദ്ദേഹം, അന്നത്തെ പല മാധ്യമങ്ങളും അദ്ദേഹം വലിയ സ്റ്റാർ ആകുമെന്ന് പ്രവചിച്ചിരുന്നു.  ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നത്‌. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്‌മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു,  തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.

അടുത്തിടെ അദ്ദേഹം സിനിമ രംഗത്ത് ഉണ്ടായിരുന്ന വളരെ ശക്തമായിരുന്ന ഒരു പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. അതെ എനിക്ക് അങ്ങെയൊരു പ്രണയവുമുണ്ടായിരുന്നു. അവൾക്കും അത് അറിയാമായിരുന്നു. പക്ഷെ പിന്നീട് പലവിധ കാരണങ്ങൾക്കൊണ്ട് വേർപിരിഞ്ഞു. എന്റെ പ്രണയം വളരെ സീരിയസ് ആയിരുന്നു, ഞാൻ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിച്ച അവളുടെ ജീവിതത്തിൽ പിന്നീട് ഒരുപാട് മാറ്റം വന്നു. അവൾ അന്ന് അവളുടെ കരിയറിനെ കുറിച്ചൊക്കെ പറഞ്ഞാണ് ഈ ബന്ധത്തിൽ‌ നിന്ന് പിന്നോട്ട് പോയത്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയിൽ കാണുമ്പോലെ വിഷാദത്തിലായി. പിന്നെ കുറെ നാൾ ഇനി വിവാഹം ഒന്നും വേണ്ടെ, ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല എന്നൊക്കെ തീരുമാനിച്ച് സെന്റി അടിച്ച് നടന്നിരുന്നു.

കാൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഈ പ്രണയത്തെ കുറിച്ച് പറയുന്നത്. അതിൽ അദ്ദേഹം പ്രണയിനിയുടെ പേര് പറഞ്ഞിരുന്നു എങ്കിലും ചാനൽ അത് മ്യൂട്ട് ചെയ്താണ് കാണിച്ചത്. അതോടെ വീഡിയോക്ക് താഴെ പലരും ആ നായികയെ ഊഹിച്ച് പറയാൻ തുടങ്ങിയിരുന്നു. വെറുതെ പേരുകൾ പ്രവചിക്കേണ്ടതില്ലെന്നും റഹ്മാൻ ഒരുകാലത്ത് പ്രണയിച്ചിരുന്നത് അമല‌യെയായിരുന്നുവെന്ന് ചില ആരാധകർ നിസംശയം കമന്റിലൂടെ പറയുന്നുണ്ട്.പരസ്പര സമ്മതത്തോടെ മാറിയതായിരുന്നില്ല. അവൾക്ക് ജീവിതത്തിൽ ഒരുപാട് മാറ്റം വന്നപ്പോൾ അവൾ‌ അവളുടെ കരിയറിനെ കുറിച്ചും മറ്റുമൊക്കെ പറഞ്ഞു. പിന്നെ അവൾ ഞാനുമായുള്ള പ്രണയത്തിൽ നിന്ന് പുറകോട്ട് പോകുക ആയിരുന്നു എന്നും റഹ്‌മാൻ പറയുന്നു.

എന്നാൽ അത് ഭാഗ്യമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, കാരണം അല്ലെങ്കിൽ മെഹറുവിനെ എനിക്ക് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിന്ന് പൈസയുണ്ടാക്കണമെന്ന് കരുതി വന്നതല്ല. കല്യാണത്തിന് ശേഷമാണ് ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ച് തുടങ്ങിയത്. മലയാളത്തിൽ വിളിക്കുമ്പോൾ ‍ഡേറ്റ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നെ എന്നെ കുറിച്ച് മലയാള സിനിമ മേഖലയിൽ നെഗറ്റീവ് കമന്റുകൾ ഉണ്ടായിരുന്നു, അത് ഞാൻ അറിഞ്ഞതുമില്ല, അതുകൊണ്ട് തന്നെ പലരും എന്റെ ഡേറ്റ് ചോദിക്കാൻ മടിച്ചു. അങ്ങനെ ഒക്കെ ഒരുപാട് പരാജയങ്ങൾ തനിക്ക് മലയാള സിനിമയിൽ സംഭവിച്ചു എന്നും റഹ്മാൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *