എന്താണ് കാരണമെന്ന് ഇന്നും അറിയില്ല ! പെട്ടെന്ന് ഒരു ദിവസം മുതൽ എന്നെ മനപ്പൂർവം ഒഴിവാക്കാൻ നോക്കുന്നത് പോലെ തോന്നി ! സിത്താരയെ കുറിച്ച് റഹ്‌മാൻ !
ഒരു സമയത്ത് തെന്നന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താര ജോഡികളായിരുന്നു റഹ്‌മാനും സിത്താരയും, മലയാളികൾക്ക് വളരെ പ്രിയങ്കരരായ ഇവർ ഇരുവരും ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന സിത്താര അതിന്റെ കാരണമായി പറയുന്നത്. തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഇനിയും വിവാഹം കഴിക്കാത്തത് അതുകൊണ്ടല്ല, ഒറ്റക്ക് ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്നും താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. പക്ഷെ ആ കാരണത്താൽ അല്ല ഞാൻ വിവാഹം കഴിക്കാതിരുന്നത് എന്നും താരം വ്യക്തമാക്കുന്നു…
ഇപ്പോഴിതാ സിത്താരയെ കുറിച്ച് നടൻ റഹ്‌മാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഇരുവരും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം നഷ്ടമായതിനെ കുറിച്ച് പറയുകയാണ് റഹ്മാൻ. അദ്ദേഹം പറയുന്നത് ഇങ്ങനെ, സിനിമ രംഗത്തും അല്ലാതെയും എല്ലാവരുമായി വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുള്ള ആളാണ് ഞാൻ, എന്റെ സെറ്റിൽ ഉള്ള എല്ലാവരോടും നല്ല അടുപ്പം വെക്കാറുണ്ട്, അത്തരത്തിൽ നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമായിരുന്നു, എന്റെയൊരു ചേച്ചിയുടെ സ്ഥാനത്താണ് റഹ്മാൻ കണ്ടിരുന്നതും, പല പ്രതിസന്ധി ഘട്ടങ്ങളിലും ഞാൻ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എടീ പോടീ എന്നൊക്കെ താൻ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണെന്നും അദ്ദേഹം പറയുന്നു..
പക്ഷെ ഇന്നും അതിന്റെ കാരണം എന്താണെന്ന് അറിയില്ല, പെട്ടെന്ന് ഒരു ദിവസം മുതൽ അവര്‍ വല്ലാതെ മാറി പോയി. എന്നെ മനപ്പൂർവം ഒഴിവാക്കുന്നത് പോലെ തോന്നി. അതിന്റെ കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. കൂടാതെ ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് എന്നെ മോശക്കാരനാക്കാനും സിതാര ശ്രമിച്ചു. നായകനായ ഞാന്‍ അവരെ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് നടി വാശി പിടിച്ചു. അന്ന് അവിടെവെച്ച് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ പെട്ടന്ന് ദേഷ്യം വരുന്ന ഞാന്‍ അന്ന് നിയത്രണം വിട്ട് ആ സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു, എന്താണ് അവർക്ക് സംഭവിച്ചത്, പെട്ടന്ന് ഇങ്ങനെ മാറാൻ കാരണമെന്താണ്, എന്ന് പിന്നീട് എത്ര ആലോചിട്ടും തനിക്ക് മനസ്സിലായിരുന്നില്ല എന്നും റഹ്‌മാൻ ഓർക്കുന്നു..
Leave a Reply