അതെ… ഞാനും ആ നടിയും തമ്മിൽ പ്രണയത്തിലായിരുന്നു ! ഞാൻ വിവാഹം കഴിക്കണം എന്നാഗ്രഹിച്ച അവളുടെ ജീവിതത്തിൽ പിന്നെ ഒരുപാട് മാറ്റങ്ങൾ വന്നു ! റഹ്‌മാൻ പറയുന്നു !

മലയാള സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്ന താരമായിരുന്നു റഹ്‌മാൻ.  മലയാള സിനിമയുടെ ആദ്യ  ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ശോഭന, രോഹിണി തുടങ്ങിയ നായികമാരോടൊപ്പമാണ് കൂടുതൽ ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നത്‌. ആ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്‌മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു,  തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.

പക്ഷെ അദ്ദേഹം മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കാതെ അന്യ ഭാഷകളിൽ തിരക്കായതോടെ ആ താരപദവിക്ക് മങ്ങൽ ഏൽക്കുക ആയിരുന്നു. ഇപ്പോഴിതാ ആദ്യമായി അദ്ദേഹം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ‘സിനിമയലുണ്ടായിരുന്ന ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. അതെ എനിക്ക് അങ്ങെയൊരു പ്രണയവുമുണ്ടായിരുന്നു. അവൾക്കും അത് അറിയാമായിരുന്നു. പക്ഷെ പിന്നീട് പലവിധ കാരണങ്ങൾക്കൊണ്ട് വേർപിരിഞ്ഞു. ഒരുപക്ഷെ അവൾ എന്റെ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ മെഹ​റുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു.

എന്റെ പ്രണയം വളരെ സീരിയസ് ആയിരുന്നു, ഞാൻ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിച്ച അവളുടെ ജീവിതത്തിൽ പിന്നീട് ഒരുപാട് മാറ്റം വന്നു. അവൾ അന്ന് അവളുടെ കരിയറിനെ കുറിച്ചൊക്കെ പറഞ്ഞാണ് ഈ ബന്ധത്തിൽ‌ നിന്ന് പിന്നോട്ട് പോയത്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയിൽ കാണുമ്പോലെ വിഷാദത്തിലായി. പിന്നെ കുറെ നാൾ ഇനി വിവാഹം ഒന്നും വേണ്ടെ, ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല എന്നൊക്കെ തീരുമാനിച്ച് സെന്റി അടിച്ച് നടക്കുമ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.. അവളുടെ സ്നേഹം കൊണ്ട് ഞാൻ അതെല്ലാം മറന്നു എന്നും അദ്ദേഹം പറയുന്നു.

അതുപോലെ മലയാള സിനിമയിൽ തനിക്ക് താരമൂല്യം നഷ്ടപ്പെട്ട് പോയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ. എന്റെ പിആർ വർക്ക് നന്നായിരുന്നില്ല, ഞാൻ ഫോക്കസ്ഡ് ആയിരുന്നില്ല പിന്നെ എന്റെ കൈയ്യിലിരുപ്പ് കൊണ്ട് കൂടിയാവാം ഒരുപക്ഷെ മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ സ്റ്റാർഡം എനിക്കും കിട്ടാതെ പോയത്. മലയാളത്തിൽ സജീവമായിരുന്നപ്പോൾ തന്നെ തമിഴും തെലുങ്കും സിനിമകൾ ചെയ്തിരുന്നു. നല്ല സബജക്ട് കിട്ടിയാൽ ചെയ്യുമെന്നല്ലാതെ എനിക്ക് കരിയർ പ്ലാനിങ്ങൊന്നും ഉണ്ടായിരുന്നില്ല. സിനിമയിൽ നിന്ന് പൈസയുണ്ടാക്കണമെന്ന് കരുതി വന്നതല്ല. കല്യാണത്തിന് ശേഷമാണ് ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ച് തുടങ്ങിയത്. മലയാളത്തിൽ വിളിക്കുമ്പോൾ ‍ഡേറ്റ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.

പിന്നെ എന്നെ കുറിച്ച് മലയാള സിനിമ മേഖലയിൽ നെഗറ്റീവ് കമന്റുകൾ ഉണ്ടായിരുന്നു, അത് ഞാൻ അറിഞ്ഞതുമില്ല, അതുകൊണ്ട് തന്നെ പലരും എന്റെ ഡേറ്റ് ചോദിക്കാൻ മടിച്ചു. അങ്ങനെ ഒക്കെ ഒരുപാട് പരാജയങ്ങൾ തനിക്ക് മലയാള സിനിമയിൽ സംഭവിച്ചു എന്നും റഹ്മാൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *