ആ അവസ്ഥയിൽ ഒരു രാത്രി അവൾ എന്നോട് പറഞ്ഞ ആ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല’ !! റഹ്‌മാൻ പറയുന്നു !!!
മലയാളികളുടെ എക്കാലത്തെയും സൂപ്പർ നടന്മാരിൽ ഒരാളാണ് റഹ്‌മാൻ. ഇന്ന് അദ്ദേഹം സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടന്മാരിൽ ഒരാളാണ്. മലയാളത്തിനയെ ആദ്യം റോമാറ്റിക് ഹീറോ ആയിരുന്നു റഹ്‌മാൻ. ആ കാലത്ത് റഹ്‌മാൻ രോഹിണി ജോഡിയും കൂടാതെ റഹ്‌മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.
ആ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താര പദവിയിലേക്ക് കടന്നപ്പോൾ റഹ്‌മാൻ ആ സമയത്ത് അന്യ ഭാഷ ചിത്രങ്ങളിൽ തിരക്കിലാകുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമാകുയായിരുന്നു പിന്നീട് റഹ്‌മാൻ. റഷീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. എന്നാൽ സിനിമയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ പേര് സ്വന്തം പേരക്കുകയായിരുന്നു.
ആ സമയത്തെ പെൺകുട്ടികളുടെ ഇഷ്ട നായകൻ കൂടിയായിരുന്നു അദ്ദേഹം, പ്രണയ വിവാഹമായിരുന്നു താരത്തിന്.. പ്രണയം എന്ന് പറഞ്ഞാൽ താൻ കണ്ടു ഇഷ്ട്ടപെട്ടു വിവാഹം കഴിച്ചു.. ആ കഥ ഇങ്ങനെ…. ചെന്നൈയില്‍ സുഹൃത്തിന്റെ ഒരു ഫാമിലി ഫങ്ക്ഷന് പോയ സമയത്ത് അദ്ദേഹം തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു. അതിൽ ഒരു പെൺകുട്ടി തന്റെ കണ്ണിൽ ഉടക്കി കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന്കൂട്ടുകാരനോട് റഹ്‌മാൻ പറഞ്ഞിരുന്നു.
മെഹറുവിന്റെ അഡ്രസ് ഒരു സുഹൃത്താണ് കണ്ടുപിടിച്ചു പെണ്ണ് ആലോചിച്ച് ചെല്ലുന്നത്. അവരുടെ കുടുംബം എന്ന് പറയുന്നത് മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്. വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.
വളരെ വിജയകരമായ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഞങ്ങളുടെ രണ്ടാമത്തെ മകൾ ജനിച്ച ശേഷം കുറച്ച് നാൾ സിനിമ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ മാനസികമായി ഒരുപാട് തകർനിന്നിരുന്നു, ഇങ്ങനെപോയാൽ ഇനി മുന്നോട്ട് എന്താകും എന്നൊക്കെയുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നു. ആ സമയത്ത് എന്റെ ഭാര്യ ഒരു ദിവസം രാത്രിയിൽ എന്റെ വന്നിരുന്നു അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു അവസരം ദൈവം തരുന്നതാണ് സമയമാകുമ്പോൾ അത് വരും. പിന്നീട് ഒരിക്കലും സിനിമ ഇല്ലാതെ ഞാൻ വിഷമിച്ചിട്ടില്ല എന്ന് റഹ്മാൻ പറയുന്നു..
സംഗീത ചക്രവർത്തി എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് റഹ്‌മാന്റെ ആ പത്നി. ഇവർക്ക് അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളാണ്. പൊതുവേ എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുള്ള ആളാണ് റഹ്‌മാൻ, തന്റെ സെറ്റിൽ ഉള്ള എല്ലാവരോടും നല്ല അടുപ്പം വെക്കാറുണ്ട്, അത്തരത്തിൽ നടി സിത്താരയുമായി റഹ്മാന് നല്ല അടുപ്പമായിരുന്നു, അവരെ തന്റെയൊരു ചേച്ചിയുടെ സ്ഥാനത്താണ് റഹ്മാൻ കണ്ടിരുന്നതും, പല പ്രതിസന്ധി ഘട്ടങ്ങളിലും റഹ്മാൻ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എടീ പോടീ എന്നൊക്കെ താൻ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു..
Leave a Reply