
രണ്ടു പെൺമക്കൾക്ക് ശേഷം പിറന്ന പൊന്നുമോൻ ! ഈ നിമിഷത്തിന്റെ സന്തോഷം എങ്ങനെ പറഞ്ഞ് അറിയിക്കണമെന്ന് അറിയില്ല ! റഹ്‌മാന് ആശംസകൾ അറിയിച്ച് ആരാധകർ !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് തിളങ്ങി നിന്ന സൂപ്പർ സ്റ്റാർ ആയിരുന്നു റഹ്‌മാൻ. മലയാളത്തിലെ ആദ്യ റൊമാന്റിക് ഹീറോ. മലയാളികളുടെ പ്രിയ നടനായ അദ്ദേഹം ഒരുപാട് സിനിമകൾ മലയാളത്തിൽ മികച്ചതാക്കിയിരുന്നു. റഷീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. എന്നാൽ സിനിമയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ പേര് സ്വന്തം പേരക്കുകയായിരുന്നു. ആ കാലത്ത് റഹ്‌മാൻ രോഹിണി ജോഡിയും കൂടാതെ റഹ്‌മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.
അന്ന് മോഹൻലാൽ മമ്മൂട്ടി എന്നിവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. ശേഷം റഹ്‌മാൻ വളരെ പെട്ടെന്ന് തന്റെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. മലയാളത്തിൽ ഒരു സമായത്ത് വലിയ താരമൂല്യം ഉണ്ടായിരുന്ന റഹ്‌മാൻ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് ചുവട് മാറ്റിയതോടെയാണ് മലയാളത്തിൽ വലിയൊരു ഗ്യാപ് വരികയും ശേഷം റഹ്മാന്റെ സൂപ്പർ താര പദവിക്ക് മങ്ങൽ ഏൽക്കുകയുമായിരുന്നു. മലയാള സിനിമ തന്നെ ശ്രദ്ധിച്ച് ഇവിടെ നിന്നിരുന്നെങ്കിൽ താൻ ഇന്ന് മോഹൻലാൽ മമ്മൂട്ടി താരങ്ങളുടെ ഒപ്പം ഏതുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞദിവസം റഹ്മാൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. ചിലപ്പോൾ ഏറ്റവും ചെറിയ കാര്യങ്ങൾ ആകും നമ്മളുടെ നിങ്ങളുടെ ഹൃദയത്തിൽ കൂടുതൽ ഇടം നേടുന്നത്. ജൂനിയറിനെ കണ്ടോള്ളൂ എന്ന ക്യാപ്ഷ്യനോടെയാണ് റഹ്‌മാൻ പുത്തൻ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. എന്നാൽ ഈ ചിത്രവും ക്യാപ്‌ഷനും മറ്റൊരു ചർച്ചയ്‌ക്കാണ് വഴി തെളിയിച്ചത്. റഹ്‌മാന് കുഞ്ഞു പിറന്നു എന്നാണ് വാർത്തകൾ പ്രചരിച്ചത്..

അതുകൊണ്ട് തന്നെ നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകൾ നൽകി വരുന്നത്. റഹ്‌മാന് ‘കുഞ്ഞു പിറന്നു. 55 കാരൻ റഹ്‌മാന് മകൻ പിറന്നു 2 പെണ്മക്കൾക്ക് ശേഷം പിറന്ന പൊന്നോമന എന്നാണ് റഹ്മാന്റെ പുത്തൻ ചിത്രം വൈറലായതോടെ ആരാധകർ കുറിയ്ക്കുന്നത്. റഹ്‌മാൻ കുറിച്ച ജൂനിയർ എന്ന വാക്കാണ് ആരാധകരിൽ ചിലർക്ക് എങ്കിലും സംശയത്തിന് ആക്കം കൂട്ടിയത്. പക്ഷെ സത്യാവസ്ഥ മറ്റൊന്നാണ്. യഥാർത്ഥത്തിൽ റഹ്മാന്റെ ചെറുമകൻ അയാൻ ആണ് ചിത്രങ്ങളിൽ നിറയുന്നത്.
ആറുമാസക്കാരനായ അയാന്റെ ആദ്യ ഈദ് ആണ് ഇക്കഴിഞ്ഞത്. കുടുംബം മുഴുവനും ആഘോഷത്തിൽ ഭാഗമായിരുന്നു. കംപ്ലീറ്റ് ഫാമിലി മാനായ റഹ്‌മാൻ പേരകുട്ടിക്ക് ഒപ്പം ഈദ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ജൂനിയർ എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ചത്. റഹ്‌മാന്റെയും മെഹറൂന്നീസയുടേയും മൂത്ത മകളായ റുഷ്ദ 2021 ൽ ആണ് വിവാഹിതയായത്. അല്‍താഫ് നവാബാണ് താരപുത്രിയെ ജീവിതസഖിയാക്കിയത്. സിനിമാരംഗത്തുനിന്നും നിരവധി പേരാണ് നവദമ്പതികളെ ആശീര്‍വദിക്കാനായെത്തിയിരുന്നത്.
Leave a Reply