ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയായ പശു പിണറായി വിജയന്റെ K Cow ആണ് ! ചാണകക്കുഴിക്ക് ചെലവാക്കാൻ നാല് ലക്ഷം. പാവപ്പെട്ടവന്റെ പെൻഷനു ചെലവാക്കാൻ ഉണ്ടംപൊരി ! വിമർശനം !
ഇപ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കാൻ പുതിയ ഒരു കാരണമായി വിമർശകർ കണ്ടെത്തിയിരിക്കുന്നത്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴിയാണ്. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് ടെൻഡർ വിളിച്ചു. 3.72 ലക്ഷത്തിന്റെ ടെൻഡറാണ് വിളിച്ചത്. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു ടെൻഡർ. ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു മുൻപ് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിനുള്ള ടെൻഡർ നടപടി.
വിവാദങ്ങൾക്ക് നടുവിലും ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് കഴിഞ്ഞ മാസമായിരുന്നു പശുക്കളെ പ്രവേശിപ്പിച്ചത്. തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയായത്തോടെയാണ് ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോഴിതാ ഇവിടെ ചാണക കുഴി നിർമ്മിക്കുന്ന വാർത്തയാണ് ഏവരും പരിഹസിച്ച് എത്തുന്നത്.
ഇതിനെ പരസ്യമായി പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയായ പശു പിണറായി വിജയന്റെ K Cow ആണ്. ആ K പശുവിന് പൊതുഖജനാവിൽ നിന്ന് 42.50 ലക്ഷം രൂപ ചിലവാക്കി ചുറ്റുമതിലോട് കൂടിയ തൊഴുത്തുണ്ട്. ഇപ്പോൾ ഇതാ 3.75 ലക്ഷം രൂപയുടെ ചാണകക്കുഴിയും അനുവദിച്ചിരിക്കുന്നു. വെറും കുഴിയല്ല K കുഴി.. വിജയൻ സാറിന്റെ കന്നുകാലി സ്നേഹം അപാരം തന്നെ. എന്നാണ് അദ്ദേഹം കുറിച്ചത്.
അതുപോലെ തന്നെ രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കരും പരിഹാസ പോസ്റ്റ് പങ്കുവെച്ചിരുന്നു, അദ്ദേഹം കുറിച്ചതെ ഇങ്ങനെ, കെ-ബസ്സിൽ കക്കൂസിന് ചെലവാക്കാൻ ഒരു കോടി. കെ-ഹൗസിൽ ചാണകക്കുഴിക്ക് ചെലവാക്കാൻ നാല് ലക്ഷം. പാവപ്പെട്ടവന്റെ പെൻഷനു ചെലവാക്കാൻ ഉണ്ടംപൊരി.. എന്നായിരുന്നു. അതുപോലെ തന്നെ, പ്രധാനമന്ത്രിയുടെ സ്ത്രീശക്തി പരിപാടിക്ക് ശേഷം ‘കിളി പോയ അന്തം’ എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച മറ്റൊരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ,
മണി,ച്ചിത്രത്താഴിൽ നാഗവല്ലിയായി മറിയക്കുട്ടി ചേട്ടത്തിയുടെ അഭിനയം അത്ര നന്നായില്ല. അവരുടെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ പോലും പറ്റിയില്ല. കോൺഗ്രസുകാരാണ് അവർക്ക് ശബ്ദം കൊടുത്തത്. നകുലൻ ആയി വരുന്ന സുരേഷ് ഗോപി പിന്നീട് തൃശൂരിൽ മത്സരിക്കുമെന്ന് അന്നേ മറിയക്കുട്ടി ചേട്ടത്തിക്ക് അറിയാമായിരുന്നു. നാഗവല്ലിയുടെ റോൾ നമ്മുടെ ഗായത്രിക്ക് കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനേ. ശോഭനയുടെ ക്ഷേമപെൻഷൻ 1600 രൂപ ആക്കിയത് ഞങ്ങളുടെ സർക്കാരല്ലേ? അവരുടെ സമരം കോൺഗ്രസ്, ബിജെപി പിന്തുണയോടെയാണ്. അവർക്ക് ചെന്നൈയിൽ രണ്ടേക്കർ സ്ഥലമുണ്ട്. എന്നിട്ടും പട്ടിണിസമരം നടത്തി സർക്കാരിന്റെ ക്ഷേമപെൻഷൻ വേണമെന്ന് വാശിപിടിക്കുകയാണ്.. എന്നായിരുന്നു…
Leave a Reply