ജയറാം ആ വാക്ക് കേൾക്കാൻ പാടില്ലായിരുന്നു ! ചെയ്‌തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് ! ഒരുപാട് സംവിധായകരുടെ ശാപമുണ്ട് ! കുറിപ്പ് !

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം ഒരുപാട് ഹിറ്റ് കുടുംബ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഇന്നും മലയാളികളുടെ ജനപ്രിയ നായകൻ തന്നെയാണ്, നമ്മൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഒരു നടനാണ് ജയറാം. പക്ഷെ എന്തുകൊണ്ടോ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല, ഒപ്പം ഉണ്ടായിരുന്ന മറ്റു താരങ്ങൾ കുതിച്ചു മുന്നേറിയപ്പോൾ, ജയറാം തുടർച്ചയായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇപ്പോഴും മലയാളത്തിൽ ജയറാമിന് സിനിമകൾ കുറവ് എന്നല്ല, ഇല്ല എന്ന് പറയുന്നതാവും ശെരി.  ഏറെ കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അദ്ദേഹം ഇപ്പോൾ വീണ്ടും സത്യൻ അന്തിക്കാട് ചിത്രം മകൾ എന്ന സിനിമയിൽ കൂടി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

സിനിമ രംഗത്ത് ഒരു സമയം മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ജയറാമും സംവിധായകൻ രാജസേനനും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത്, ഇപ്പോഴതാ ആ പിണക്കത്തിന്റെ  കാരണം തുറന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകൾ, കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍.

പതിനാറോളം ചിത്രങ്ങളിലാണ് ഇവർ ഒരുമിച്ച് വർക്ക് ചെയ്തത്. ആ സമയത്തെ ഒരു ഹിറ്റ് കോംബോ ആയിരുന്നു ജയറാമും രാജസേനനും. ജയറാം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയം, പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം, പിന്നെ തുടങ്ങാം എന്നൊക്കെ പറയും. ആ പാവം പിടിച്ചവർ അത് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയും.

ജയറാം എന്ന നടന് മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഉറപ്പിച്ചു കൊടുത്ത സംവിധായകനാണ് രാജസേനൻ, അവർ ഒരുമിച്ച എല്ലാ പടങ്ങളും ഹിറ്റായിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ അന്ന് കൂടെ ഉണ്ടായിരുന്നു. സ്ഥിരം ഇങ്ങനെ രാജസേനന്റെ സിനിമകൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും, എന്നൊക്കെ പറഞ്ഞ് അവർ ജയറാമിനെ തിരുത്തി. പക്ഷെ ജയറാം പക്ഷെ അവരുടെ ആരുടെയും വാക്കുകൾ കേൾക്കാൻ പാടില്ലായിരുന്നു.

അതുപോലെ തന്നെ രാജസേനനും ഒരു വലിയ അബദ്ധം പറ്റി. അയാൾ ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടന്‍മാരെ അന്വേഷിച്ച് പോയില്ല. പെട്ടന്ന് ഒരു ദിവസം ജയറാം ഇട്ടിട്ട് പോയപ്പോള്‍ ഇങ്ങേര്‍ക്ക് വേറെ പിടിയില്ലാതെ ആയിപോയി. വേറെ പടങ്ങള്‍ ചെയ്ത് ഫീൽഡിൽ പിടിച്ച് നിന്നില്ല. നല്ല നടന്‍മാരെ പിന്നീട് കിട്ടിയതുമില്ല. വീണ്ടും രാജസേനന്‍ ജയറാമിനെ കൊണ്ടുവന്നാല്‍ പഴയ കുപ്പിയില്‍ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ അത് ഹിറ്റ് ആകും. പക്ഷെ അദ്ദേഹം പിന്നെ അത്ര ഉത്സാഹത്തോടെ ഒന്നിനും നിന്നില്ല എന്നും മണക്കാട് രാമചന്ദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *