മോഹൻലാൽ വന്നു, മമ്മൂട്ടിയും വെളുപ്പിനെ എത്തി ! പക്ഷെ അന്നവർ നെടുമുടി വേണുവിനോട് കാണിച്ചത് അനാദരവ് ! മണിയൻ പിള്ള രാജു പറയുന്നു !

മലയാള സിനിമയുടെ ചക്രവർത്തിമാരിൽ ഒരാളായിരുന്നു നടൻ നെടുമുടി വേണു.  അദ്ദേഹം വളരെ പ്രതീക്ഷിതമായി നമ്മളെ വിട്ടുപോയത് എന്നും മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ടമാണ്. മലയാളത്തിൽ ഏകദേശം അഞ്ഞൂറിൽ അധികം ചിത്രങ്ങൾ ചെയ്ത അതുല്യ പ്രതിഭകളിൽ ഒരാളാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തനറെ കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിൽ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരലയിരുന്നു എങ്കിലും ദേശിയ പുരസകരങ്ങൾ ഒന്നും അദ്ദേഹത്തെ തേടി വന്നിരുന്നില്ല.

1978 ൽ തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന സിനിമയിലെ കഥാപാത്രം വളരെ അതികം ശ്രദ്ധനേടി. ശേഷം പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി.  ഒക്ടോബർ 11 നാണ് ആ തീരാ നഷ്ടം സംഭവിച്ചത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. വിദേശത്തായിരുന്ന മോഹൻലാൽ ഈ വാർത്ത അറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

എന്നാൽ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ച നെടുമുടി വേണുവിനെ അവസാനമായി  ഒരു നോക്ക് കാണാൻ യുവ താരങ്ങൾ ആരും എത്തിയില്ല എന്നത് ആ നടനോട് കാണിച്ച അനാദരവ് ആണെന്ന് പറഞ്ഞുകൊണ്ട് നടൻ മണിയൻപിള്ള രാജു ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഒരു കടുത്ത വിമർശനം ആയിട്ടാണ് അദ്ദേഹം ഈ  കാര്യം ഉന്നയിച്ചിരിക്കുന്നത്. ഇന്നത്തെ യുവ തലമുറയിൽ നിന്നും കിട്ടേണ്ട ആദരവ് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നത് ഒരു പരമമായ സത്യമാണ്.

യുവ നടന്മാരിൽ നിന്ന് വേണുവിനെ അവസമായി ഒരു നോക്ക് കാണാൻ ആരും വന്നില്ല. എന്നാൽ പ്രേം നസീർ മരിച്ചപ്പോൾ അന്ന് യുവ താരങ്ങളായിരുന്ന മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് അദ്ദേഹത്തിന്റെ ശവമഞ്ചം ചുവന്നത്. എന്നാൽ വേണുവിന്റെ കാര്യത്തിൽ യുവ തലമുറ കാട്ടിയത് അനാദരവാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് വന്നത്, എന്നാൽ വേണു പ്രായവ്യത്യാസമില്ലാതെ യുവ താരങ്ങളോടെല്ലാം വളരെ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളുകൂടി ആയിരുന്നു. അങ്ങനെയുള്ള വേണുവിനെ അവസാനമായി ഒരുനോക്ക് കാണാൻ യുവ നടി നടമാരിൽ നിന്നും ആരും എത്തിയില്ല എന്നത് ഒരിക്കലൂം ന്യായീകരിക്കാൻ കഴിയാത്ത കുറ്റമാണ്.    ഇപ്പോഴത്തെ താരങ്ങളുടെ ബന്ധം പഴയതുപോലെയല്ല.

അന്ന് ഒരു ഷൂട്ടിംഗ് സെറ്റിൽ ഷൂട്ട് ഒക്കെ കഴിഞ്ഞ് എല്ലാവരും കൂടി ഒരുമിച്ചിരുന്ന് തമാശയൊക്കെ പറഞ്ഞ് വളരെ രാസമാണ്, പക്ഷെ ഇന്നാണെങ്കിൽ ഷോട്ട് കഴിഞ്ഞാൽ അപ്പോഴേ താരങ്ങൾ കാരവനിൽ കയറി ഇരിക്കും. അവർ അവരുടെ മാത്രം ലോകത്താണ്. അവർക്ക് താഴെക്കിടയിൽ ഉള്ളവരുമായിട്ടോ, മറ്റുള്ളവരായിട്ടോ യാധൊരു ബന്ധവുമില്ല. പക്ഷെ യുവ താരങ്ങളുടെ വളർച്ചയിൽ വലിയൊരു പങ്കു വഹിച്ച നടനായ അദ്ദേഹത്തെ കാണാൻ എത്താതിരുന്നത് വളരെ മോശമായിപ്പോയി, ഞാനും വേണുംവും തമ്മിൽ 1975 മുതൽ ഉള്ള സൗഹൃദമാണ്. അദ്ദേഹത്തിന്റെ പേര് ശശികുമാർ എന്നാണ് എന്റെ പേര് സുധീർ കുമാറും. ശശി, രാജു എന്നിങ്ങനെ ആയിരുന്നു ഞങ്ങൾ പരസ്പരം വിളിച്ചിരുന്നത്.

കിംസ് ആശുപത്രിയിൽ  മുംമ്പ് എന്നെ വിളിച്ചിരുന്നു, ഞാൻ പറഞ്ഞു എല്ലാം മാറി നല്ല മിടുക്കനായി തിരിച്ചു വരണമെന്ന്, അതായിരുന്നു അവസാനത്തെ സംസാരം, ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്പ് എങ്കിലും വേണുവിനെ കാണാൻ മമ്മൂട്ടി വെളുപ്പിനെ എത്തിയിരുന്നു. ഞാൻ എല്ലാം കഴിയുന്നത് വരെ അവിടെ തന്നെ ഉണ്ടായിരുന്നു. ലാലും ചടങ്ങുകൾക്ക് ഉണ്ടായിരുന്നു എന്നും ഈ അനാദരവ് ഒരിക്കലൂം പൊറുക്കാൻ കഴിയാത്ത ഒന്നായിപ്പോയി എന്നും മണിയൻപിള്ള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *