രാമനും സീതയുമായി രൺബീറും, സായി പല്ലവിയും എത്തുമ്പോൾ, രാവണനായി എത്തുന്നത് സൂപ്പർ സ്റ്റാർ യാഷ് ! ഹനുമാൻ ആയി എത്തുന്നത് മറ്റൊരു സൂപ്പർ സ്റ്റാർ ! ആവേശത്തോടെ ആരാധകർ !

ഇന്ത്യൻ  സിനിമ ലോകം ഏറെ പ്രതീക്ഷയുടെ കാണാൻ കാത്തിരിക്കുന്ന ഒന്നാണ് നിതേഷ് തിവാരിയുടെ ‘രാമായണം’. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാസ്റ്റിംഗ് തന്നെയാണ്.  ശ്രീരാമന്‍റെ വേഷത്തിൽ രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ, ബാക്കിയുള്ള അഭിനേതാക്കള്‍ ആരെല്ലാം എന്നതില്‍ അന്തിമ തീരുമാനത്തിലേക്ക് അണിയറക്കാര്‍ എത്തിയെന്നാണ് വിവരം. ഈ ചിത്രത്തില്‍ ‘ഹനുമാനെ’ അവതരിപ്പിക്കാന്‍ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ് എന്നാണ് വിവരം.

ഇതിൽ ആരാധകർ വളരെ ആവേശത്തോടെ സ്വീകരിച്ചത് രാവണനായി സൂപ്പർ സ്റ്റാർ ‘യാഷ്’ എത്തുന്നു എന്നതായിരുന്നു, ഇപ്പോഴിതാ ഹനുമാനായി ‘സണ്ണി ഡിയോൾ’ എത്തുന്നു എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ താരം ഹനുമാൻ്റെ വേഷം ചെയ്യുന്നതില്‍ പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 2024 മെയ് മാസത്തിൽ മൂന്ന് ഭാഗമായി ഒരുക്കുന്ന രാമായണത്തിന്‍റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാൽ രാമായണം സിനിമയുടെ ആദ്യ ഭാഗത്തിൽ സണ്ണി ഡിയോൾ ഒരു അതിഥി വേഷത്തിൽ മാത്രമായിരിക്കും ഉണ്ടാവുകയെന്നും. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ പൂർണ്ണ സാന്നിധ്യം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദാരാ സിംഗ് കഴിഞ്ഞാൽ സണ്ണി ഡിയോളാണ് ആധുനിക കാലത്ത് ഹനുമാൻ്റെ പര്യായമാകുകയെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്, രാമനായി രൺബീർ കപൂർ, സീതയായി സായ് പല്ലവി, രാവണനായി യാഷ്, കൈകേയിയായി ലാറ ദത്ത എന്നിവരും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട് പക്ഷെ അത് ഔദ്യോഹികമായി സ്ഥിതീകരണം ആയിട്ടില്ല.

ഏതായാലും സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. സീതയുടെ വേഷത്തിൽ ആലിയ ഭട്ടാണ് ചിത്രത്തിലെത്തുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ആലിയ പ്രോജക്ടിൽ നിന്ന് പിന്മാറുകയായിരുന്നു. ശേഷമാണ് ആ വേഷത്തിലേക്ക് സായി പല്ലവി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *