ഇവർ തിരിച്ചും മറിച്ചും പലതും ചോദിക്കും, പക്ഷെ നമ്മൾ പാറേപ്പള്ളിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ’- ഭാര്യക്ക് പിഷാരടിയുടെ ഉപദേശം
ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായി മാറിയിരിക്കുകയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ. മറ്റു പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഫ്ളവേഴ്സ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മത്സരാർത്ഥികളായ ഭാര്യമാരും ഭർത്താക്കന്മാർക്കും പുറമെ അമ്മായിയമ്മമാരും പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രസകരവും കണ്ണീരണിയിക്കുന്നതുമായ എപ്പിസോഡുകളിലൂടെ മുന്നേറുന്ന ഷോയിലെ ന്യൂ ഇയർ എപ്പിസോഡ് ആയിരുന്നു ഇതുവരെ സംപ്രേഷണം ചെയ്തതിൽ നിന്നും വ്യത്യസ്തം. നിരവധി ഗെയിമുകളുമായി സജീവമായ വേദിയിലേക്ക് രമേഷ് പിഷാരടിയും കുടുംബവും എത്തിയത് മത്സരാര്ഥികള്ക്കും പ്രേക്ഷകർക്കും ഒരുപോലെ ആവേശമായി.
ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും ഷോയുടെ മെന്ററാണ് രമേഷ് പിഷാരടി. അദ്ദേഹത്തിനൊപ്പം ഭാര്യ സൗമ്യയും, മക്കളുമുണ്ടായിരുന്നു. രമേഷ് പിഷാരടിയെ പോലെ തന്നെ രസകരമാണ് കുടുംബവും. എല്ലാവരും ചിരിമേളവുമായാണ് വേദിയിലേക്ക് എത്തിയത്. മക്കളുടെ വിശേഷവും കുടുംബ വിശേഷവുമൊക്കെ പങ്കുവെച്ച രമേഷ് പിഷാരടിയ്ക്ക് നല്ലൊരു പണി കൊടുക്കാനാണ് അവതാരകയും സുഹൃത്തുമായ രഞ്ജിനി തയ്യാറെടുത്തത്.
വിശേഷങ്ങളൊക്കെ പങ്കുവെച്ചു തുടങ്ങിയ രമേഷ് പിഷാരടിക്കൊപ്പം ഭാര്യ സൗമ്യയും സജീവമായി. വളരെ അപൂർവ്വമായി മാത്രം പൊതുവേദികളിൽ എത്താറുള്ള രമേഷ് പിഷാരടിയുടെ കുടുംബത്തെ വളരെ ആവേശത്തോടെയാണ് മത്സരാർത്ഥികൾ സ്വീകരിച്ചത്. മാത്രമല്ല, രമേഷ് പിഷാരടിയുടെ ഭാര്യയോട് ചോദിക്കാൻ ധാരാളം ചോദ്യങ്ങളും അവർ തയ്യാറാക്കിയിരുന്നു. മല്സരാര്ഥികള് മാത്രമല്ല, രഞ്ജിനിയും സൗമ്യയോട് രസകരമായ ചോദ്യങ്ങളും വിശേഷങ്ങളും ആരാഞ്ഞു.
സ്റ്റേജിൽ കാണുന്നതുപോലെയാണോ ജീവിതത്തിലും എന്നാണ് മത്സരാർത്ഥികൾ ചോദിച്ചത്. നേരെ ഓപ്പോസിറ്റ് ആണെന്നായിരുന്നു സൗമ്യയുടെ മറുപടി. കൂടുതൽ ചോദ്യങ്ങളുമായി മത്സരാത്ഥികളും രഞ്ജിനിയും തയ്യാറെടുത്തപ്പോൾ രമേഷ് പിഷാരടി ദൃശ്യം സിനിമയിലെ ഡയലോഗുമായി ചെറുത്ത് നില്ക്കാൻ ശ്രമിച്ചു. ‘ഇവർ തിരിച്ചും മറിച്ചും പലതും ചോദിക്കും, പക്ഷെ നമ്മൾ പാറേപ്പള്ളിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവു’ എന്നാണ് രമേഷ് ഭാര്യക്ക് നൽകിയ ഉപദേശം.
രസകരമായ വീഡിയോ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഏറ്റവും ഇളയ ആളുടെ വിശേഷമൊക്കെ പങ്കുവച്ചപ്പോൾ രസകരമായ ഒരു കാര്യവും രമേഷ് പങ്കുവെച്ചു. രണ്ടു കുട്ടികളായിരുന്നു പ്ലാനെങ്കിലും 2018ൽ വെള്ളപ്പൊക്കം വന്നു കുറേനാൾ വീട്ടിലിരുന്നപ്പോൾ സംഭവിച്ചു പോയി എന്ന് പറഞ്ഞപ്പോൾ വേദിയിൽ കൂട്ടച്ചിരിയുയർന്നു. ലോക്ക് ഡൗൺ സമയത്ത് അടുത്തയാൾ ഇനി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നൽകിയത് സൗമ്യയാണ്.
മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുകയാണ്. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു കഴിഞ്ഞു താരം.
Leave a Reply