പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ ! സ്ത്രീകള്‍ക്ക് കരുത്ത് നില്‍ക്കുന്നത് പണമാണ് ! രഞ്ജിനി ഹരിദാസ്

ഇന്ന് നമുക്ക് നിരവധി ടെലിഷൻ അവതാരകമാർ ഉണ്ടെങ്കിലും ഈ മേഖലയിൽ ആദ്ദേഹം ശ്രദ്ധ നേടിയ ആളാണ് രഞ്ജിനി ഹരിദാസ്, ഒരു അവതാരക എന്നതിനപ്പുറം നിലപാടുകൾ കൊണ്ടും ശക്തമായ തുറന്ന് പറച്ചിലുകൾ കൊണ്ടും പൊതു സമൂഹത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളുകൂടിയാണ് രഞ്ജിനി. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറയുകയാണ് രഞ്ജിനി, മുമ്പും താരം ഇതേ കാര്യങ്ങൾ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

രഞ്ജിനിയുടെ വാക്കുകൾ, അമ്മ എന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഞാൻ പറയുന്നതാണ്. ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല. നമു്കക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. എന്നേക്കാളും എല്ലാത്തിനും .1 ബെറ്റർ ആയിരിക്കണം. .001 ആയാലും മതി. കാരണം അവിടെ ഈ​ഗോ വരാൻ പാടില്ല.

എന്റെ ഒരു നെഗറ്റീവ് സൈഡ് അതാണ്, അവിടെ ഈ​ഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം. കഴിഞ്ഞ 20 വർഷം ഞാൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടിക്കുന്നത് ഞാൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും.

ഞാൻ എന്റെ ജീവിതം സ്വതന്ത്ര്യമായി ജീവിക്കുന്നു. എന്റെ ജീവിതത്തിന്റെ തീരുമാനങ്ങളെല്ലാം ഞാനാണ് എടുക്കുന്നത്. ഒരു കാര്യം ചെയ്യാൻ എനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം. അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ ഞാൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും എന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

അതുപോലെ പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ എന്ന് രഞ്ജിനി ചോദിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, മുമ്പൊരിക്കൽ രഞ്ജിനിയുടെ സുഹൃത്ത് ഗായിക രഞ്ജിനി ജോസുമായുള്ള ഒരു അഭിമുഖത്തിൽ രഞ്ജിനിമാർ പറഞ്ഞത് ഇങ്ങനെ, വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ടാണ്, എനിക്കൊരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാനാവില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല. എനിക്ക് സ്വയം ബോധ്യപ്പെടണം. അതിനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശരത്തുമായുള്ള ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്.

എന്നുവെച്ചാൽ അതും ഒരിക്കലും ഒരു, വിവാഹത്തിലേക്ക് എത്തില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഞങ്ങളത് സംസാരിച്ച് തീര്‍ക്കും. പക്ഷേ കല്യാണം കഴിച്ചാല്‍ അവരുടെ പ്രതീക്ഷകള്‍ കൂടും. അത് കൊടുക്കാന്‍ എനിക്കാവില്ല. സ്ത്രീകള്‍ക്ക് കരുത്ത് നില്‍ക്കുന്നത് പണമാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. പണമാണ് സ്വതന്ത്ര്യം നല്‍കുന്നത്. ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാൻ പണം ആവിശ്യമാണെന്നും, അത് തങ്ങൾ പഠിച്ചുവെന്നും രഞ്ജിനിമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *