“ആ ബന്ധം വേണ്ട എന്ന് എല്ലാവരും പറഞ്ഞിരുന്നു” ! ‘പക്ഷെ കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു’ !! കുടുംബ ജീവിതത്തെ കുറിച്ച് ഗായിക രഞ്ജിനി ജോസ് !!

നിരവധി ഹിറ്റ് സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങളും ആലപിച്ച രഞ്ജിനി ജോസ് ഇപ്പോഴും പിന്നണി ഗാന രംഗത്ത് സജീവ സാന്നിധ്യമാണ്. താരം പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ പാടുന്നത്, അതിനുമുമ്പ് നിരവധി ഭക്തി ഗാനങ്ങൾ രഞ്ജിനി ആലപിച്ചിരുന്നു, അങ്ങനെ വീണ്ടും മലയാള സിനിമയിൽ പിന്നണി ഗാന രംഗത്ത് കൂടുതൽ അവസരം താരത്തിന് ലഭിച്ചിരുന്നു, അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവർ മലയാളികളുടെ പ്രിയങ്കരിയായ ഗായികയായി മാറി…

സമൂഹ മാധ്യങ്ങളിൽ സജീവ സാന്നിധ്യമാണ് രഞ്ജിനി, മോഹൻ ലാൽ ഷാജി കൈലാസ് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ‘റെഡ് ചില്ലീസ്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഒരു കൈ നോക്കിയാ ആളാണ് രഞ്ജിനി, മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭ കൂടിയാണ് രഞ്ജിനി. താരത്തിന് സ്വന്തമായി ഒരു മ്യൂസിക് മ്യൂസിക് ബാൻഡും ഉണ്ട് ‘ഏക’ എന്നാണ് ബാൻഡിന്റെ പേര്.. നിരവധി വിദേശ രാജ്യങ്ങളിൽ പ്രോഗ്രാമുകളും താരം ചെയ്യാറുണ്ട്…

പിന്നണി ഗാന രംഗത്ത് 200 ൽ കൂടുതൽ ഗാനങ്ങൾ താരം ആലപിച്ചിരുന്നു, 2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടക്കുന്നത്.  എന്നാൽ മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാഞ്ഞതുകൊണ്ടാവാം ഇവർ 2018 ൽ നിയമപരമായി വിവാഹ ബന്ധം അവസാനിപ്പിച്ചു, അടുത്തിടെ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് രഞ്ജിനി ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. അത് അന്ന് സോഷ്യൽ മീഡിയിൽ വലിയ വർത്തയുമായിരുന്നു…

താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, “നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്നുവിചാരിച്ചല്ല ഓരോ കാര്യങ്ങളും ചെയുന്നത്, പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞതായും രഞ്ജിനി പറയുന്നു അത് മാത്രവുമല്ല,  സംഘർഷം ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ, പക്ഷെ കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് വിശ്വസിച്ചു. പിന്നെയാണ് മനസ്സിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ മാറില്ലെന്ന് അങ്ങനെയാണ് അവസാനം  പിരിയാൻ തീരുമാനിക്കുന്നത് എന്നും രഞ്ജിനി പറയുന്നത്…

മാത്രവുമല്ല അഡ്ജസ്റ് ചെയ്ത് എത്രകാലം മുന്നോട്ട് പോകും, നമ്മുടെ ജീവിതം അങ്ങനെ നശിപ്പിച്ചു കളയുന്ന എന്തിനാണെന്നുള്ള തോന്നൽ ഉണ്ടായിരുന്നു, അങ്ങനെ ഒരു യോജിപ്പുമില്ലാതെ മുന്നോട്ട് പോകുന്നതിലും നല്ലത് പിരിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയെന്നും, രഞ്ജിനി പറയുന്നു. പക്ഷെ വേർപിരിഞ്ഞിട്ടും ഇന്നും അദ്ദേഹം എന്റെ പ്രിയപെട്ടവനാണ് എന്നും, ഒരു പേപ്പറിൽ ഒപ്പുവെച്ചതുകൊണ്ട് മനസിലെ സ്നേഹം ഇല്ലാതാകുമോ എന്ന് രഞ്ജിനി പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്….

താരം നിരവധി യാത്രകൾ നടത്താറുണ്ട്, രഞ്ജിനി ഹരിദാസും, റിമി ടോമിയും താരത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്, മോഡലിംഗ് രംഗത്തും സാനിധ്യം അറിയിച്ച ആളാണ് രഞ്ജിനി, താരം കൂടുതലും മൊഴിമാറ്റ ചിത്രങ്ങൾക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.. അനൂപ് മേനോൻ സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന് തീം സോങ് ഒരുക്കിയത് രഞ്ജിനി ആയിരുന്നു അത് വളരെ ഹിറ്റായിരുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *