ഒരുപാട് അപമാനം സഹിച്ചാണ് ഇവിടെവരെ എത്തിയത് ! രശ്മി ബോബൻ പറയുന്നു !!

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് രശ്മി ബോബൻ.. ആദ്യത്തെ ജനപ്രിയ സീരിയൽ എന്ന് വിശേഷിപ്പാക്കാവുന്ന ജ്വാലയായിൽ രശ്മി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.. എന്നാൽ തന്റെ അമിതമായ ശരീര വണ്ണം കാരണം ചെറുപ്പം മുതലേ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്.. തനിക്ക് 18 വയസ്സുള്ളപ്പോൾ ഒരു ചടങ്ങിന് വേണ്ടി സാരിയുടുത്ത് ചെന്ന തന്റെ അടുത്ത് ഒരു സ്ത്രീ പറഞ്ഞത്.. നിന്നെ കണ്ടിട്ട് ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ്, ആ സംഭവം എന്റെ മനസിനെ കീറി മുറിക്കുന്ന ഒന്നായിരുന്നു, അതിന്റെ പേരിൽ  ഒരുപാട് വിഷമിച്ചു എന്നും താരം തുറന്ന് പറയുന്നു…

മനസ്സിനക്കരെ ആയിരുന്നു രശ്മിയുടെ ആദ്യ ചിത്രം, അതിലെ മോളികുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, അതിനു ശേഷം 50 ഓളം ചിത്രങ്ങൾ ഇതിനോടകം രശ്മി ചെയ്തു കഴിഞ്ഞു.. തന്റെ ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ മുതിര്‍ന്ന കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ജ്വാലയായി ല്‍ 35 വയസുകാരിയായപ്പോള്‍ തന്റെ പ്രായം 19ആയിരുന്നു എന്നും അതുകാരണം . ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോള്‍ താനത് പരിഗണിക്കാറുപോലുമില്ല  എന്നും രശ്മി പറയുന്നു..

പലരുടെ അഭിപ്രായങ്ങൾ കേട്ട് വണ്ണം കുറക്കാൻ  താൻ പല പരിപാടികളും ചെയ്തു നോക്കിയിട്ടുണ്ട് പക്ഷെ അതൊന്നും ഫലം കണ്ടില്ല എന്നതാണ് വാസ്തവം,, പക്ഷെ മറ്റു ചിലർ പറയുന്നത് ഞാനൊരു മടിച്ചിയാണ് അതുകൊണ്ടാണ് ശരീരം ഇങ്ങനെ തടിച്ചുവരുന്നത് വ്യായാമം ഒന്നും ചെയ്യാറില്ല എന്നൊക്കെ.. നുമ്മടെ കാര്യം നമുക്കല്ലേ അറിയാവൂ, ഞാൻ അത്യാവിശം വ്യായാമം ഒക്കെ ചെയ്യാറുണ്ട്, എന്നാൽ അതിനുവേണ്ടി അങ്ങനെ ചത്ത് കിടക്കാറില്ല എന്നത് ശരിയാണ്, അതുകൊണ്ട് ഒരു മടിച്ചിയാകുമെങ്കിൽ ശരിയാണ് ഞാനൊരു മടിച്ചിയാണ് എന്നും രശ്മി പറയുന്നു…

പിന്നെ എന്റെ ഈ പേരിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്, ഞാനും ബോബൻ ചേട്ടനും പ്രണയിച്ച് വിവാഹിതർ ആയവരാണ്, അന്ന് അദ്ദേഹം കെ രാജീവ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം സൗഹൃദവും പിന്നീട്ട് പ്രണയമായി. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരു വീട്ടിലും ആദ്യം എതിര്‍പ്പായിരുന്നു. പക്ഷേ ഒടുവില്‍ വിവാഹം നടത്തി തന്നു. ഒളിച്ചോടി പോകേണ്ടി വന്നില്ല. ആ കാലഘട്ടത്തില്‍ സീരിയലില്‍ അഭിനയിക്കുന്നത് ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ എന്റെ അച്ഛനന്മമാര്‍ പിന്തുണ തന്നത് കൊണ്ടാണ് എനിക്ക് കരിയറില്‍ ഉയരാന്‍ പറ്റിയത്. ബോബന്‍ സാമുവലും രശ്മി നമ്പ്യാരും ചേര്‍ന്നാണ് രശ്മി ബോബന്‍ ആയത്. ഇപ്പോഴും സിനിമകളിൽ തിരക്കിലാണ് രശ്മി മമ്മൂട്ടി ചിത്രമായ വൺ ആണ് ഇനി രശ്മിയുടെ പുതിയതായി പുറത്ത് ഇറങ്ങാനുള്ള ചിത്രം…

Leave a Reply

Your email address will not be published. Required fields are marked *