ശ്രീനാഥുമായുള്ള ജീവിതത്തിൽ എനിക്ക് ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയാത്തത് ആ രണ്ടുകാര്യങ്ങളാണ് ! ശ്രീനാഥിന്റെ ഭാര്യ റീത്തുവിന്റെ വാക്കുകൾ !

കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ നടൻ ശ്രീനാഥ് ഭാസി വളരെ വലിയ ഒരു ചർച്ചാ വിഷയമാണ്. ‘ചട്ടമ്പി’  എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയ അവതാരകയെ തെറിപറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് അവതാരക നടനെതിരെ പോലീസിൽ കേസ് കൊടുത്തിരിക്കുകയാണ്, ശ്രീനാദിന്റെ ഭാഗത്തുനിന്നും ഇത് ആദ്യത്തെ  സംഭവമല്ല, ഇതിനുമുമ്പ് ഒരു അർജെ യെ മോശമായ ചോദ്യങ്ങൾ ചോദിച്ചു എന്ന കുറ്റത്തിന് വളരെ മോശമായ ഭാഷയിൽ തെറി പറയുന്ന വീഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

നടനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴതാ ശ്രീനാഥിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇതിനുമുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റീത്തുവിനെ കുറിച്ച് ശ്രീനാഥിന്റെ വാക്കുകൾ, 10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ശ്രീനാഥ് വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടേയും പ്രൊഡ്യൂസര്‍ റീത്തുവായിരുന്നു. ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.

റിയൽ ലൈഫിൽ ശ്രീനാഥ് ഒരു പാവമാണ്. വളരെ സപ്പോർട്ടീവാണ്, കൂളാണ്, പക്ഷെ അദ്ദേഹത്തിൽ തനിക്ക് ഇഷ്ടപെടാത്ത രണ്ടു സ്വഭാവം, ഒന്ന് ആരു വിളിച്ചാലും ഫോണെടുക്കില്ല, അതൊരു പ്രശ്‌നമാണ്. അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയില്‍ നെഗറ്റീവായിത്തോന്നിയിട്ടുള്ളൂവെന്നായിരുന്നു റീത്തു പറഞ്ഞത്. അനിയന് സ്വന്തമായി ബാന്റുണ്ടെന്നും പുറത്തൊക്കെ ഷോ നടത്താറുണ്ടെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.

ശ്രീനാഥിന്റെ പുതിയ ചിത്രം ചട്ടമ്പി ഇപ്പോൾ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശ്രീനാഥ്‌ ഈ വിവാദ കുരുക്കിൽ പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നടന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു, എനിക്കും ആരെയും വെറുതേ ഇരുന്ന് തെറി വിളിക്കാൻ ഇഷ്ടമല്ല. എനിക്ക് വിഷമമുണ്ട്. കാരണം എന്റെ പേഴ്സണൽ ആയിട്ടുള്ള സിറ്റുവേഷൻ എല്ലാവർക്കും കാണേണ്ടി വന്നതിൽ. പല രീതിയിൽ ഞാൻ അവരോട് പറയാൻ ശ്രമിച്ചിട്ടുണ്ട് ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കൂ എന്ന്.

എനിക്ക് ആരോടും ക്ഷമ പറയാൻ ഒരു മടിയുമില്ല. ഞാനാണ് ആ ചേച്ചിയേ ഒന്ന് വിളിക്കുമോ, സോറി പറയാനായിട്ട് എന്ന് പറയുന്നത്. ഞാൻ അല്ലേ ഒച്ചയെടുത്തേ. ഞാനിപ്പോൾ ടിവിയിലിരുന്ന് സോറി പറയുകയാണ്. എനിക്ക് കുഴപ്പമില്ല, ഞാൻ തെറ്റുകാരനാണ്. ഞാൻ അപ്പോൾ തന്നെ സോറി പറയാനാണ് അവരെ വിളിച്ചത്. എനിക്ക് അവരുടെ ഓഫിസിൽ പോയിട്ട് സോറി പറയുന്നതിനും കുഴപ്പമില്ല. തെറി പറഞ്ഞതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ അസഭ്യ വാക്കുകളിലും ക്ഷമ പറയുന്നു. ഞാൻ അങ്ങനത്തെ പ്രെഷറിൽ നിന്ന് വന്നതു കൊണ്ട് സംഭവിച്ച തെറ്റുകളാണ്.. എന്നും ശ്രീനാഥ് പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *