നാല് വിവാഹം കഴിച്ചെങ്കിലും പ്രണയം തോന്നിയത് ഒരാളോട് മാത്രം !! രേഖ രതീഷ് !
പടിപ്പുര വീട്ടിൽ പദ്മാവതി എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർ ഒരിക്കലും മറക്കില്ല, പരസ്പരം എന്ന ജനപ്രിയ സീരിയൽ ഹിറ്റായതിന്റെ പ്രധാന കാരണം രേഖ രതീഷ് തന്നെയാണ്, ചില സിനിമകളിലും രേഖ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു, വ്യക്തിപരമായി പല ഗോസിപ്പുകളും കേൾക്കേണ്ടിവന്ന ആളുകൂടിയാണ് രേഖ, താരത്തിന് നാല് വിവാഹങ്ങൾ കഴിക്കേണ്ടി വന്നിരുന്നു, പല കാരണങ്ങൾ കൊണ്ടും ആ ബന്ധങ്ങൾ എല്ലാം രേഖക്ക് നഷ്ടമായി ഇപ്പോൾ തനിക്കൊരു മകനുണ്ട് അവനുവേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് രേഖ പറഞ്ഞിരുന്നു, ഓരോ വിവാഹ ബന്ധങ്ങളും തകരുമ്പോഴും മാനസികമായി താൻ പലതരത്തിലുള്ള വെല്ലുവിളികളും നേരിട്ടിരുന്നു എന്നും ഇപ്പോൾ രേഖ വ്യക്തമാക്കുന്നു, പലരും ആ സമയത്ത് തന്നെ മോശമായ രീതിയിൽ കണ്ടിരുന്നുയെന്നും പലതരത്തിലുള്ള അവഗണകൾ പലരുടെ ഭാഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്നിരുന്നുയെന്നും താരം പറയുന്നു..
അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ താൻ എല്ലാരീതിയിലും ഒറ്റക്കായിയെന്നും ആ മാനസിക അവസ്ഥയിൽ താൻ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങൾ ആയിരുന്നു തന്റെ വിവാഹങ്ങൾ എന്നും രേഖ തുറന്ന് പറയുന്നു താരത്തിന്റെ വാക്കുകളിലേക്ക്….. എല്ലാവർക്കും പണം വേണമായിരുന്നു ആർക്കും തന്നെ ആത്മാർഥമായി സ്നേഹിച്ചിരുന്നില്ല, നാല് വിവഹം തന്റെ ജീവിതത്തിലുണ്ടായെങ്കിലും തനിക്ക് ഒരാളോട് മാത്രമാണ് പ്രണയം തോന്നിയിരുന്നത് അത് എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല എന്നും രേഖ പറയുന്നു..
തന്റെ പതിനെട്ടാമത്തെ വയസിലാണ് താൻ ആദ്യമായി പ്രണയിക്കുന്നതും അയാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും, പല ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു എന്നാലും ഞാൻ ശക്തമായി ആ ബന്ധത്തിന് വേണ്ടി വാശിപിടിക്കുകയും അവസാനം ഞങ്ങൾ ഒന്നാകുകയും ചെയ്തു യൂസഫ് എന്നായിരുന്നു അയാളുടെ പേര്, അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട് തനിക്ക് എന്നും രേഖ പറയുന്നു, എന്നാല്‍ ആ ദാമ്ബദ്യ ജീവിതം അധിക നാള്‍ നീണ്ടു നിന്നില്ല. പിന്നീട് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു എങ്കിലും അദ്ദേഹത്തിന്റെ മരണത്തോടു കൂടി ആ ബന്ധവും അവസാനിച്ചു. മൂന്നാമത് കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേക് എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രേഖയ്ക്ക് അയാന്‍ എന്നൊരു മകനുണ്ട്.
ഇപ്പോൾ തന്റെ ജീവിതം അവനുവേണ്ടിയുള്ളതാണ് അവന്റെ സന്തോഷം എനിക്കിപ്പോൾ മറ്റെന്തിനേക്കാളും അവന്റെ സന്തോഷമാണ് വലുതെന്നും രേഖ പറയുന്നു, നിരവധി ഫോട്ടോ ഷൂട്ടുകൾ രേഖ ചെയ്യാറുണ്ട്, അതെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ മകനുമായി നടത്തിയ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..
Leave a Reply