‘എന്റെ അനുവാദം ഇല്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത്’ !! പ്രമുഖ നടനെതിരെ നടി രേഖയുടെ തുറന്ന് പറച്ചിൽ !!

ഒരു സമയത്ത് സൗത്തിന്ത്യൻ സിനിമയിൽ വളരെ തിരക്കുള്ള നായികയായിരുന്നു രേഖ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രി മലയാളത്തിലെ സൂപ്പർ നായകന്മാരുടെ  കൂടെ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. 1989 ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം  സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജി റാവ് സ്പീക്കിംഗ്. ആദ്യ ചിത്രം തന്നെ മലയാളത്തിൽ സൂപ്പർ ഹിറ്റാകുകയായിരുന്നു. അതുകൊണ്ടുതന്നെ രേഖ വളരെ പെട്ടന്ന് മലയാളി മനസുകളിൽ ഇടം നേടിയിരുന്നു. കൂടാതെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി.. അതുകൊണ്ടുതന്നെ പിന്നീടങ്ങോട്ട് ദശരഥം, രണ്ടാം വരവ്, ഇൻ ഹരിഹർനഗർ, ഏയ് ഓട്ടോ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

ദശരഥം എന്ന ചിത്രം ഇപ്പോഴും മലയാളികൾ മറന്നു കാണില്ല അത്രക്കും വിജയം കൈവരിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത്, ആ ചിത്രത്തിൽ തനിക്ക് അഭിണിയ്ക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്നും രേഖ പറയുന്നു. ആനി രാജീവ് എന്ന കഥാപാത്രമായിരുന്നു അതിൽ രേഖ അവതരിപ്പിച്ചത്. തനറെ സിനിമ ജീവിതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയതും ഈ ചിത്രത്തോടാന്നേന്നും രേഖ തുറന്ന് പറയുന്നു. ഇപ്പോഴും അഭിനയ മേഖലയിൽ സജീവ സാന്നിധ്യമാണ് രേഖ..

അടുത്തിടെ നടിയുടെ  പല തുറന്നു പറച്ചിലുകളും സിനിമ ലോകത്ത് വലിയ പ്രശ്നങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു, 1986 ല്‍ പുറത്തിറങ്ങിയ ‘പുന്നഗെെ മന്നന്‍’ എന്ന സിനിമയില്‍ നായികയായ  രേഖ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിനുമുമ്പ്  നായകൻ കമല്‍ഹാസന്‍ നടിയെ ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തെ കുറിച്ചായിരുന്നു രേഖയുടെ വെളിപ്പെടുത്തല്‍. സിനിമയിൽ ആത്മഹത്യ ചെയ്യും മുമ്പ് കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം രേഖയുടെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗത്തെ കുറിച്ചായിരുന്നു നടി തുറന്ന് പറഞ്ഞിരുന്നത്… ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ ചുംബനരംഗത്തെ കുറിച്ച് മുൻകൂട്ടി തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് രേഖ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമാണ് താന്‍ ഇതേക്കുറിച്ച് അറിയുന്നത്. ഷൂട്ടിങ്ങിനു ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ മോശമായൊന്നുമില്ലെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ ശക്തമായ പ്രണയം കാണിക്കാൻ വേണ്ടിയാണ് അത്തരരമൊരു ചുംബനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു സംവിധായകന്‍റെ മറുപടിയെന്നും രേഖ പറഞ്ഞു. ചിത്രീകരണത്തിനിടെ കമല്‍ഹാസന്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഈ രംഗം ഒഴിവാക്കണമെന്ന് താൻ സംവിധയകനോടു ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും രേഖ തുറന്ന് പറഞ്ഞിരുന്നു.

ആ സംഭവം അന്ന് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു എന്നും നടി പറയുന്നു. നടിയുടെ ഈ തുറന്ന് പറച്ചിലിന് ശേഷം ഇത് തമിഴ്‌നാട്ടിൽ വലിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമായിരുന്നു… തൊഴിലിടത്തിൽ സ്ത്രീകൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കണമെന്നും, അവരുടെ അഭിപ്രയങ്ങളെ മാനിക്കണമെന്നും തുടങ്ങിയ പല വാദങ്ങളും അന്ന് ഉയർന്നു വന്നിരുന്നു. കൂടാതെ നടൻ കമൽ ഹാസൻ നടിയോട് മാപ്പ് പറയണം എന്ന തരത്തിൽ പല സംഘടനകളും രംഗത്തുവന്നിരുന്നു പക്ഷെ കമൽ ഹാസൻ ഇതിനോട് പ്രതികരിച്ചിരുന്നില്ല….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *