‘എൻ്റെ മകന്റെ അനുവാദം ചോദിച്ചിട്ടാണ് ഞാനത് ചെയ്‌തത്’ !! രേഖ രതീഷ് പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി രേഖ രതീഷ്, പടിപ്പുര വീട്ടിൽ പത്മാവതി എന്ന കഥാപാത്രത്തിന്റെ പേരിൽ അവർ ഇപ്പോഴും അറിയപ്പെടുന്നു, ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയൽ അവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. വളരെ ഹിറ്റായ ഒരു സീരിയൽ ആയിരുന്നു അത്, അതിനു ശേഷം ഇപ്പോൾ മല്ലിക പ്രതാപ് എന്ന പേരിൽ മഴവിൽ മനോരമയിൽ ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിണ് ഇപ്പോൾ അഭിനയിക്കുന്നത് കൂടാതെ പൂക്കാലം വരവായി എന്ന സീരിയലിലും ഇപ്പോൾ രേഖ അഭിനയ്ക്കുന്നുണ്ട്, അഭിനയത്തിന്റെ കാര്യത്തിൽ പകരംവെക്കാനില്ലാത്ത അഭിനേത്രിയാണ് രേഖ, ഇപ്പോൾ താനും തനറെ മകനും അടങ്ങുന്നതാണ് അവരുടെ ലോകം, നാല് വിവാഹങ്ങൾ കഴിച്ച രേഖ വ്യക്തി ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ സഹിച്ചിരുന്നു ഇപ്പോഴാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത്.
നിരവധി ഫോട്ടോ ഷൂട്ടുകൾ രേഖ ചെയ്യാറുണ്ട്, അതെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ മകനുമായി നടത്തിയ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, താൻ ഇപ്പോൾ ജീവിക്കുന്നത് തന്റെ മകനുവേണ്ടിയാണെന്നും ഇനി ഒരു വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും രേഖ പറഞ്ഞിരുന്നു, ഈ ചെറിയ പ്രായത്തിൽ തന്നെ അവൻ തനിക്കുനൽകുന്ന ആത്മവിശ്വാസവും ധൈര്യവും വളരെ വലുതാണെന്നും അവനാണ് എപ്പോഴും പറയുന്നത് മമ്മ നമുക്ക് ഫോട്ടോ എടുക്കാം പോസ്റ്റ് ചെയ്യാം എന്നോകെ, ഓരോ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് താൻ അവനോടു ചോദിക്കും മോന് ‘അമ്മ ഇത് പോസ്റ്റ് ചെയ്യാൻ പോകുവ നിനക്ക് പ്രേശ്നമില്ലല്ലോ മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’ എന്ന് ചോദിക്കും, അവനു കൊടുക്കേണ്ട ബഹുമാനം ആണത്.
അത്തരത്തിൽ അവന്റെ സമ്മതത്തോടെയാണ് താൻ ഓരോ ഫോട്ടോകളും പോസ്റ്റ് ചെയ്യാറുള്ളത് എന്നും താരം പറയുന്നു, അപ്പോള്‍ അവന്‍ പറയും ‘ബ്യൂട്ടിഫുള്‍ പിക്. പോസ്റ്റ് ചെയ്. അമ്മ എന്തിനാ കോണ്‍ഷ്യസ് ആകുന്നത്’ എന്നാണ് എന്നോട് ചോദിക്കാറുള്ളത്, എനിക്കിനി അവനെ മാത്രം പരിഗണിച്ചാല്‍ മതി. അവന്റെ ‘യേസ്’ ആണ് എന്റെ കരുത്ത്. ഇനി മുന്നോട്ടുള്ള എന്റെ ജീവിതത്തിനു ആ കരുത്ത് എനിക്ക് ശക്തി തരും, കൂടാതെ ഇപ്പോള്‍ പ്രേക്ഷകര്‍ തനിക്ക് വലിയ പിന്തുണ തരുന്നുണ്ട് അതും ഒരർത്ഥത്തിൽ ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്,
എന്നാൽ നേരത്തെ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കൂടുതലായി കിട്ടിക്കൊണ്ടിരുന്ന ആളാണ് ഞാന്‍ അത് അന്നൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു, ഞാൻ നാലു വിവാഹം കഴിച്ചത് അവർ ഒരു മഹാപാപമായി കാണുന്നു, അത് മാറി. വലിയ സന്തോഷം. അതിനിടയിലും ഇപ്പോഴും കുറേ മോശം പറയുന്നവര്‍ ഉണ്ട്. അതൊന്നും ഞാന്‍ പരിഗണിക്കാറില്ല. എപ്പോഴും പോസിറ്റീവായി ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്… എന്നും രേഖ പറയുന്നു…..
Leave a Reply