‘മമ്മൂട്ടി ഒരിക്കലും രതീഷിനോട് അങ്ങനെ ചെയ്തിട്ടില്ല’ ! ആ വാർത്ത തെറ്റാണ് ! അന്ന് സംഭവിച്ചത് ഇതാണ് ! വെളിപ്പെടുത്തൽ ശ്രദ്ധനേടുന്നു !
മലയാളത്തിലെ ഒരു സമയത്തെ മികച്ച അഭിനേതാവ് ആയിരുന്നു രതീഷ്, ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു, സഹ നടനായും, വില്ലനായും ഒരുപാട് കഥാപത്രങ്ങൾ മലയാള സിനിമയിൽ തകർത്ത് അഭിനയിച്ച പ്രതിഭ, 88 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്, പിന്നീടാണ് അത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സാമ്രാജ്യമായി മാറിയത്. പക്ഷെ മമ്മൂട്ടിയും രതീഷും തമ്മിൽ എന്തൊകെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ഈ കാലഘട്ടത്തിലും പലരും വിശ്വസിക്കുന്നു. അതിൽ പ്രധാനമായും പറയുന്ന പ്രശ്നം രതീഷ് ഒരു നടൻ എന്നതിലുപരി ഒരു നിർമാതാവ് കൂടിയായിരുന്നു.
ആയ സമയത്ത് രതീഷ് നിർമ്മാണ രംഗത്ത് കുറച്ച് പരാജയം നേരിട്ടിരുന്നു, ആ സാഹചര്യം നികത്താൻ വേണ്ടി രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ചിരുന്നു എന്നും പക്ഷെ നടൻ മമ്മൂട്ടി അന്ന് രതീഷിന് ഡേറ്റ് കൊടുത്തില്ല എന്നുമാണ് മ്മൂട്ടിക്കെതിരെ ഇപ്പോഴും ഉയർന്ന് കേൾക്കുന്ന ആരോപണം. എന്നാൽ ആ വാർത്തയിൽ യാതൊരു വിധ സത്യവും ഇല്ലന്നും തുറന്ന് പറയുകയാണ് സംവിധായകൻ ടിഎസ് സുരേഷ് ബാബു. അതുപോലെ നടൻ പ്രേം നസീറിനോടും മമ്മൂട്ടി ഇങ്ങനെ ചെയ്തിരുന്നു എന്നും മോശമായി സംസാരിചിരുന്നു എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ സത്യാവസ്ഥയും അദ്ദേഹം പറയുന്നു.
സുരേഷ് ബാബുവിന്റെ വാക്കുകൾ, ഈ പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല, അത് എനിക്ക് നന്നായി അറിയാം കാരണം ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ സാക്ഷിയാണ് എന്നും അദ്ദേഹം പറയുന്നു, രതീഷും മമ്മൂക്കയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും എടാ, പോടാ എന്നാണ് പരസ്പരം വിളിക്കുന്നത്. അത് അവർ ഇരുവരും തമ്മിൽ തീരുമാനിച്ചിട്ടാണ് അങ്ങനെ വിളിച്ചിരുന്നത്. അതിന് താൻ സാക്ഷിയാണെന്നും സംവിധായകൻ പറയുന്നു. രതീഷിന് മമ്മൂക്കയോട് അത്രയും ഇഷ്ടമാണ്. രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയാൽ മമ്മൂക്ക ഒരിക്കലും ഡേറ്റ് കൊടുക്കാതെ ഇരിക്കില്ല. മമ്മൂക്ക തന്നെ തിരക്കഥയുടേയും മറ്റും കാര്യത്തിൽ സഹായിക്കും.
അന്ന് രതീഷ് എന്തുകൊണ്ടോ ആ പ്രോജക്ട് വേണ്ട എന്ന് വെക്കുകയായിരുന്നു. അന്ന് അയാൾ അത് ഓക്കെ പറഞ്ഞാൽ ആ സിനിമ നടക്കുമായിരുന്നു. ഒരിക്കലും മമ്മൂക്ക രതീഷിന് ഡേറ്റ് കൊടുക്കാതിരിക്കില്ലെന്നും സുരേഷ ബാബു വളരെ വ്യക്തമായി പറയുന്നു. കൂടാതെ പ്രേംനസീർ ഡേറ്റ് ചോദിച്ചിട്ടും കൊടുത്തില്ലെന്നും പ്രചരിച്ചിരുന്നു. അതും വെറും ആരോപണം മാത്രമാണ്. നസീർ സാറിനും മമ്മൂട്ടി ഡേറ്റ് നൽകിയതാണ്. ഇക്കാര്യങ്ങൾക്കെല്ലാം താൻ സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു.
അന്ന് സംഭവിച്ചത് ഇതാണ്, ഒരു ദിവസം മമ്മൂക്ക താമസിച്ച ഹോട്ടലിലേക്ക് ഒരു ഫോൺ വന്നു, അത് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ആ ഫോൺ എടുത്തത്. ഫോൺ വിളിച്ചയാൾ ഞാൻ ആണ് നസീർ എന്ന് പറഞ്ഞപ്പോൾ, ഏത് നസീർ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. അത് ആളെ അറിയാതെയാണ്, പ്രേം നസീർ ആണെന്നറിഞ്ഞപ്പോൾ, അയ്യോ എന്താ സാർ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ പ്രതികരണം.
അദ്ദേഹം വിളിച്ചത് ഇക്കയുടെ ഡേറ്റിന് വേണ്ടിയാണ്, എപ്പോൾ വരണം എന്ന് നസീർ സാർ ചോദിച്ചപ്പോൾ, അയ്യോ വേണ്ട സാർ ഞാൻ അങ്ങോട്ട് വരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് ഓപ്പൺ ഡേറ്റാണ് അന്ന് മമ്മൂക്ക നസീർ സാറിന് കൊടുത്തത്. ഏതു പടവും മാറ്റിവച്ച് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കൂടാതെ മോഹൻലാലും അതിൽ അഭിനയിക്കാൻ തയ്യാറായിരുന്നു. ശ്രീനിവാസനും ഡെന്നിസ് ജോസഫും തിരക്കഥ എഴുതാനും തയ്യാറായിരുന്നു. ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണ്’. എന്നും സുരേഷ ബാബു പറയുന്നു.
Leave a Reply