സിനിമയിലെത്തിയിട്ട് നാൽപതു വർഷം ! ഇത് ആദ്യത്തെ സംസ്ഥാന പുരസ്കാരം ! അന്ന് അത് ഉർവശിക്കാണ് ലഭിച്ചത് ! സന്തോഷ നിറവിൽ രേവതി പറയുന്നു !

മലയാളികൾക്ക് രേവതി എന്ന അഭിനേത്രി എന്നും പ്രിയങ്കരിയാണ്. മലയാളത്തിൽ എത്രയോ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗാമായിരുന്ന രേവതി ഇപ്പോഴും അഭിയ രംഗത്ത് സജീവമാണ്. മലയാളികളെ സംബദ്ധിച്ച്, മികച്ച ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് രേവതി. ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും വിജയ ചിത്രങ്ങളാണ്. രേവതി ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു അഭിനേത്രികൂടിയാണ്, തമിഴ്, തെലുങ്ക്, കന്നട കൂടാതെ ഹിന്ദിയിലും അഭിനയിച്ച ആളാണ് രേവതി, ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത് എത്തുന്നത്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ ഏറെ സന്തോഷം തരുന്ന ഒരു വാർത്തയാണ് രേവതിക്ക് ലഭിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ഹൊറര്‍ ത്രില്ലറില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു അമ്മയുടെ വേഷത്തിലാണ് രേവതി അഭിനയിച്ചിരിക്കുന്നത്. വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാലസ്മരണകളും ചേർന്ന ഒരു പെൺമനസ്സിന്‍റെ ഭാവങ്ങളെ അതിസൂക്ഷമമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരമെന്നാണ് രേവതിയുടെ പ്രകടനത്തെ ജൂറി വിവരിച്ചത്.

അവാർഡ് കിട്ടിയതിനോട് രേവതിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.. “ഒരുപാട് സന്തോഷം തോന്നുന്നുവെന്നും നാല്‍പ്പത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ എത്തിയിട്ട്, ഇപ്പോള്‍ അംഗീകാരം തേടിയെത്തിയിരിക്കുന്നു. നല്ലൊരു ടീം വര്‍ക്കായിരുന്നു ‘ഭൂതകാലം’. ജൂറി അംഗങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും രേവതി അവാര്‍ഡ് നേട്ടത്തെ കുറിച്ച് അറിഞ്ഞ ശേഷം പ്രതികരിച്ചു.

ഇതിനുമുമ്പ് രണ്ടു തവണ രേവതി അവാർഡ് പട്ടികയിൽ എത്തിയിരുന്നു എങ്കിലും ഒടുവിൽ അത് ലഭിക്കാതെ പോയി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കിലുക്കം സിനിമകളിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് സാധ്യത കൽപിച്ചിരുന്നു. എന്നാൽ 1988-ല്‍ ‘രുഗ്മിണി’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജുവിനും 1991-ല്‍ ‘തലയണമന്ത്ര’ത്തിലെ അഭിനയത്തിലൂടെ ഉര്‍വ്വശിയ്ക്കും പുരസ്കാരം ലഭിക്കുകയായിരുന്നു.

ഇപ്പോഴിതാ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. കേരളം സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നില്ല എങ്കിലും രേവതിക്ക് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘കിഴക്കു വാസല്‍’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കും ‘തലൈമുറൈ’യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനും രേവതി അര്‍ഹത നേടിയിട്ടുണ്ട്. കൂടാതെ ദേശീയതലത്തില്‍ രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതുപോലെ മികച്ച നടന്മാരായി ബിജു മേനോനും ജോജു ജോർജൂം പുരസ്‌കാരം നേടി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *