‘കാഴ്ചയിൽ രഘുവരൻ തന്നെ’ ! താരപുത്രൻ ഋഷിവരന്റെ പുതിയ സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ ! ആശംസകൾ !

മലയാള സിനിമയിൽ നടൻ രഘുവരന്റേയും രോഹിണിയുടെയും സ്ഥാനം വളരെ വലുതാണ്. രഘു മലയാളത്തിൽ അങ്ങനെ അധികം സിനിമകൾ ചെയ്തിട്ടില്ല എങ്കിൽ കൂടിയും അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധി ആരാധകർ ഇപ്പോഴുമുണ്ട്. 1996 ലാണ് രോഹിണിയും രഘുവരനുമായി വിവാഹം കഴിക്കുന്നത്. പക്ഷെ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം രഘു അമിതമായ പല ദുശീലങ്ങളിലേക്കും വീണു പോകുക ആയിരുന്നു.

തന്റെ ജീവിതത്തിൽ താൻ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ  വിവാഹം എന്നാണ് രോ,ഹിണി ഇപ്പോഴും പറയുന്നത്.  അദ്ദേഹത്തെ  തി,രുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ ആ ദുശീലങ്ങൾ തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ  ആ ദുരന്തവും സംഭവിച്ചു. പക്ഷെ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തി ആയിരുന്നു.

ഇവരുടെ ഏക മകൻ ഋഷിവരൻ അമ്മ രോഹിണിക്ക് ഒപ്പമാണ് താമസം, മറ്റുകുട്ടികളെ പോലെ എപ്പോഴും ബഹളം ഉണ്ടാക്കുന്ന പ്രകൃതമായിരുന്നില്ല ഋഷിക്ക് എന്നും അവർ എപ്പോഴും അവന്റേതായ ലോകത്ത് തനിച്ച് ഇരിക്കാനാണ് ആഗ്രഹിച്ചിരുന്നത് എന്നും രോഹിണി പറഞ്ഞിരുന്നു, പക്ഷെ അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി പറയുന്നു.

ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്നും അവൻ ഒഴിഞ്ഞുമാറാനാണ് കൂടുതൽ ശ്രമിച്ചത്. രഘു സംഗീതവുമായി ഒരുപാട് അടുത്ത ബന്ധമുള്ള ആളാണ്, അദ്ദേഹം നന്നായി പാടും, ഗാനങ്ങൾ രചിക്കും, പക്ഷെ ഇതൊന്നും അതികം ആർക്കും അറിയില്ല, രഘുവിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ വലിയ സ്വപ്‍നമായിരുന്ന ആ മ്യൂസിക്കൽ ആൽബം ഞാൻ റിലീസ് ചെയ്തിരുന്നു. രജനികാന്ത് സാറാണ്  രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന്‍ വരാന്‍ സമ്മതിച്ചില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കി ആ ചടങ്ങിന് കൊണ്ടുപോയത് എന്നും രോഹിണി പറയുന്നു.

എന്നാൽ ഇപ്പോഴിതാ ഋഷിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും വളരെ സന്തോഷത്തോടെ രോഹിണി പറയുന്നു. അവന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ… എന്നും രോഹിണി പറയുമ്പോൾ ഇപ്പോഴിതാ അമ്മക്കൊപ്പമുള്ള ഋഷിയുടെ ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷം താരപുത്രന്റെ ചിത്രം ശ്രദ്ധ നേടുന്നത്. ഒരു നായകന് ഒത്ത ആകാര ഭംഗിയും എടുപ്പും ഋഷിയ്ക്കും ഉണ്ട്.. എപ്പോഴാണ് ഋഷി സിനിമയിലേക്ക് അരങ്ങേറുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. കൂടാതെ തന്റെ മകന്റെ ഇ വളർച്ച കണ്ട് അച്ഛൻ സന്തോഷിക്കുന്നുണ്ടാകും എന്നും ഏവരും അഭിപ്രായപ്പെടുന്നു….

Articles You May Like

Leave a Reply

Your email address will not be published.