
നിങ്ങൾ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ ഇത്തരം ചിത്രങ്ങൾ പുറത്തേക്ക് വെറുതെ വിടുമോ ! ഇത് എവിടെ വരെ പോകുമെന്ന് നോക്കട്ടെ ! ഒടുവിൽ ഋതു പ്രതികരിക്കുന്നു !
ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധനേടിയ താരങ്ങളിൽ ഒന്നാണ് ഋതു മന്ത്ര. തുടക്കം മുതൽ വളരെ ആക്റ്റീവ് ആയിരുന്ന താരം ബിഗ് ബോസിന്റെ ഫൈനൽ മത്സരാർത്ഥി കൂടിയായിരുന്നു. താരം ഒരു നർത്തകിയും ഗായികയുമാണ്. കണ്ണൂർ സ്വദേശിയായ ഋതു ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെട്ടത്. എന്നാൽ ഋതു ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് പുറത്ത് ഋതുവിന്റെ കാമുകൻ എന്ന് സ്വയം അവകാശപ്പെട്ട് ജിയ ഇറാനി എന്ന മോഡൽ ഇവർ ഒയൂമിച്ചുള്ള നിരവധി സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
ആ ചിത്രങ്ങളിലൂടെ അദ്ദേഹം പറയാതെ പറഞ്ഞു, തങ്ങൾ പ്രണയത്തിലാണ് എന്ന്. ഒരുപാട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ജിയ ഇറാനി, സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ചിത്രങ്ങൾ പുറത്ത് വന്നതയോടെ അത് അന്ന് ഋതുവിന്റെ ഇമേജിനെ കാര്യമായി ബാധിച്ചിരുന്നു. കൂടാതെ താരം ബിഗ് ബോസിൽ മോഹൻലാൽ പ്രണയത്തെ കുറിച്ച് ഋതുവിനോട് ചോദിച്ചപ്പോൾ എനിക്ക് ഒരു പ്രണയമുണ്ട് പക്ഷെ അത് തിരികെ ചെല്ലുമ്പോൾ അവിടെ ഉണ്ടാകുമോ എന്നറിയില്ല എന്നും പറഞ്ഞിരുന്നു. പക്ഷെ മറ്റു വിവരങ്ങൾ ഒന്നും ഋതു പറഞ്ഞിരുന്നില്ല. ശേഷം ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ഋതു ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ ഓണത്തിനോട് അനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിൽ നടി ഇതിനെ കുറിച്ച് തുറന്ന് പറയുകയാണ്. ഋതുവിന്റെ വാക്കുകൾ ഇങ്ങനെ, ആൾക്കാർക്ക് എന്ത് വേണമെങ്കിലും പറയാം, മാനിപുലേറ്റ് ചെയ്യാം എന്നാണ്. ഞാൻ ലാലേട്ടനോട് പറഞ്ഞത് സത്യമാണ്, എനിക്ക് ഒരാളോട് ഇഷ്ടമുണ്ട് അത് അയാൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നെ ഇവിടെ നടക്കുന്ന കാര്യങ്ങൾ അത് സമയം ആകുമ്പോൾ പ്രതികരിക്കാം. ഇത് എവിടെ വരെ പോകും എന്ന് നോക്കണമല്ലോ. ഞാൻ വെയിറ്റിങ് പിരീഡിൽ ആണ്. ഒരുപാട് മാനിപ്പുലേഷൻസ് നടക്കുന്നുണ്ട്. ഈ റുമേഴ്‌സ് കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരോട് പറയാനുള്ളത് ഇനിയും റൂമേഴ്‌സ് സ്‌പ്രെഡ് ചെയ്യുക.

നിങ്ങളുടെ വാർത്തകൾ എനിക്ക് കൂടുതൽ പ്രശസ്തിയാണ് നേടിത്തന്നത്, അത്കൊണ്ട് എനിക്ക് വേണ്ടി ഇനിയും ഇതുപോലെ മാർക്കറ്റിങ് ചെയ്യുക. ഇതിന്റെ ഒരു സത്യാവസ്ഥ പലരും ചോദിക്കാറുണ്ട്. ഈ ചോദിക്കുന്നവർക്ക് ഒക്കെയും ഞാൻ ഉത്തരം നൽകിയാൽ വീണ്ടും അതിന്റെ പുറകെ നടക്കേണ്ടി വരും. നോക്കട്ടെ ഇത് എവിടെ വരെ പോകുന്നുവെന്ന്. ഒരു ദിവസം എന്തായാലും ഞാൻ തുറന്ന് പറയും. അതിനുള്ള സമയവും സന്ദര്ഭവവും അടുത്ത് വരുന്നുണ്ട്. പിന്നെ എല്ലാവരോടും എനിക്ക് ചോദിക്കാൻ ഉള്ളത്, നിങ്ങൾ ഒക്കെയും പ്രണയിച്ചവരോ പ്രണയിക്കുന്നവരോ ആകും. നിങ്ങൾക്ക് ഒരാളോട് ഒരുപാട് ഇഷ്ടം ആണെകിൽ നിങ്ങൾ ആ വ്യക്തിയുടെ ഫോട്ടോയും മറ്റും ഇങ്ങനെ പുറത്തുവിടുമോ..
നമ്മൾ ഒരാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എങ്കിൽ അയാളുടെ ഫോട്ടോ ഇങ്ങനെ എന്തൊക്കെയോ, എഡിറ്റിങ്ങോ ഒക്കെ ചെയ്തു പുറത്തുവിടുമോ.. നിങ്ങൾ സമ്മതിക്കുമോ അതിന്. നിങ്ങൾ അത് ചെയ്യുമോ. എന്താണ് ഇത് എന്ന് ഞാൻ പറയാം സമയം ആകട്ടെ. നമുക്ക് ഒരാളെ ഇഷ്ടം ഉണ്ടെങ്കിൽ ആരും ഇത് ചെയ്യില്ല എന്നും ഋതു പറയുന്നു. ഋതുവിനെ ഈ വാക്കുകളോട് ജിയാ ഇറാനി പ്രതികരിച്ചിരുന്നു, ഈ എഡിറ്റ് ചെയ്ത ഫോട്ടോകൾ എന്ന് റിതു പറഞ്ഞതിന്റെ ട്രോൾ വിഡിയോയാണ് ജിയ പങ്കുവെച്ചിരുന്നു, ഒപ്പം ചേച്ചിക്ക് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു എന്നും കുറിച്ചിരുന്നു.. ഏതായാലും സംഭവം ഇപ്പോൾ വൈറലാണ്.
Leave a Reply