‘ഞാൻ സത്യം വിളിച്ചു പറഞ്ഞാൽ ചേച്ചി തലയിൽ തുണിയിട്ട് നടക്കേണ്ടി വരും’ എന്റെ കയ്യിൽ തെളിവുണ്ട് ! ഋതുവിനെതിരെ ജിയ ഇറാനി രംഗത്ത് !
ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ താരങ്ങളിൽ ഒരളാണ് ഋതു മന്ത്ര. താരം ഒരു നടിയും, മോഡലും, ഗായികയുമാണ്. തുടക്കം മുതൽ കൂടുതൽ ശ്രദ്ധ ആകർഷിച്ച താരം ഫൈനൽ മത്സരാർഥികളിൽ ഒരാളായിരുന്നു. താരം ബിഗ് ബോസിൽ ആയിരുന്ന സമയത്ത് ഋതുവിന്റെ കാമുകൻ എന്ന് സ്വയം വിശേഷിപ്പിച്ച് ജിയ ഇറാനി രംഗത്ത് വന്നിരുന്നു. കൂടാതെ ഇവർ ഒരുമിച്ചുള്ള നിരവധി സ്വകാര്യ ചിത്രങ്ങളും ജിയ തനറെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ഋതു പക്ഷെ ജിയയെ ഒഴിവാക്കുകയായിരുന്നു.
കൂടാതെ അടുത്തിടെ ഋതു നൽകിയ ഒരു അഭിമുഖത്തിൽ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, ഋതുവിന്റെ വാക്കുകൾ ഇങ്ങനെ.. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ നിങ്ങൾ പോസ്റ്റ് ചെയ്യുമോ. അതൊക്കെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ആണെന്ന രീതിയിലും ഋതു സംസാരിച്ചു. ഇപ്പോൾ ഇതിനെതിരെ ജിയ രംഗത്ത് വന്നിരിക്കുകയാണ്. ജിയയുടെ പ്രതികരണം ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ബിഗ് ബോസിലേക്ക് പോകുന്നതിനും തലേന്ന് വരെ എന്റെ ഒപ്പം ഉണ്ടായിരുന്നവളാണ്.
എനിക്ക് ഇത് സത്യത്തിൽ അര മണീക്കൂറത്തെ കാര്യമേയുള്ളു, ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകാരെ വിളിച്ചൊരു അഭിമുഖം കൊടുത്താല്‍ മതി. എനിക്ക് പറയാനുള്ളത് സത്യങ്ങൾ മാത്രമാണ്. കൂടാതെ എന്റെ കയ്യിൽ തെളിവുമുണ്ട്. പിന്നെ ഞാനതൊക്കെ തുറന്ന് പറഞ്ഞാൽ ചേച്ചി പിന്നെ പുറത്തിറങ്ങുമ്പോൾ ഹെല്‍മറ്റ് ഇട്ട് നടക്കേണ്ടി വരും. പിന്നെ ഇപ്പോഴും അവളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാനത് ചെയ്യാത്തത്. നമ്മള്‍ നമ്മുടെ മര്യാദയും മാന്യതയും കാണിക്കണമല്ലോ’, ഇവൾ ഈ പറയുന്നത് ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല. ഇവൾ സത്യത്തിൽ ഒരു മന്ദബുദ്ധിയാണ്, അവൾക്ക് ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നു പക്ഷെ പിന്നീട് ബ്രേക്ക് അപ്പ് ആയി എന്നോ മറ്റോപറഞ്ഞാല്‍ മതിയായിരുന്നില്ലേ അവൾക്ക്, ഇതിപ്പോൾ അവളുടെ ഇമേജ് അവൾ തന്നെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്.
ഈ ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പ് വരെ അവൾക്ക് നല്ല ബുദ്ധിയും ബോധവും ഉണ്ടായിരുന്നു. പക്ഷെ അവിടുന്ന് ഇറങ്ങിയത് ഒരു സ്‌റ്റെപ്പ് താഴേക്കാണ്. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ബോധവുമില്ലെന്നും ജിയ പറയുന്നു. കൂടാതെ അവൾ ബിഗ് ബോസിൽ ലാലേട്ടനോട് പറഞ്ഞത് എനക്ക് പുറത്തൊരാളുമായി പ്രണയമുണ്ട് അത് തിരിച്ചു ചെല്ലുമ്പോൾ ഉണ്ടാകുമോ എന്ന് അറിയില്ല എന്നുമാണ്, പക്ഷെ കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ അവൾ അത് മാറ്റിയാണ് പറഞ്ഞത്. എനിക്കൊരു പ്രണയമുണ്ട് പക്ഷെ അയാള്‍ക്കത് അറിയുമോ എന്നറിയില്ല എന്നാണ് പറഞ്ഞതെന്നാണ് ഇപ്പോൾ പറയുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിനു തലേ ദിവസം വരെ എന്റെ കൂടെ ഉണ്ടായിരുന്നവളാണ്, ഇപ്പോൾ ഇതൊക്കെ മാറ്റിപ്പറയുന്നത്, ഇവള്‍ അപ്പോള്‍ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ.. ഇവള്‍ ഇന്റര്‍നാഷണല്‍ കോഴിയാണല്ലോ അപ്പോള്‍ എന്നും ജിയ പറയുന്നു….
Leave a Reply