‘ഞങ്ങളുടെ ജീവിതം ഒരുപാട് ദുരിതത്തിൽ ആയിരുന്നു’ ! കേബിൾ ടിവി നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ജീവിതം ! നടൻ റിയാസ്ഖാൻ തുറന്ന് പറയുന്നു !!
വില്ലൻ കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് റിയാസ്ഖാൻ. ബാലേട്ടൻ എന്ന ചിത്രങ്ങളിൽ കൂടിയാണ് റിയാസ്ഖാൻ എന്ന നാടനെ നമ്മൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നതും അറിയപ്പെടുന്നതും.. നയകന്മാരെപ്പോലെതന്നെ ശരീരം നന്നായി സൂക്ഷിക്കുന്നവരാണ് വില്ലന്മാരും. ആ കാര്യത്തിൽ നടൻ റിയാസ്ഖാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.. മസിൽമാൻ ആയിട്ടുള്ള കഥാപാത്രങ്ങൾ ആയിരുന്നു കൂടുതലായും റിയാസിന് ലഭിച്ചുകൊണ്ടിരുന്നത്… ആദ്യ ചിത്രം തമിഴിൽ ആയിരുന്നുയെങ്കിലും കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചതും കൂടുതൽ തിളങ്ങിയതും മലയാളത്തിൽ ആയിരുന്നു…..
മലയാളവും തമിഴും കൂടാതെ തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും റിയാസ് സജീവമായിരുന്നു.. മലയാളത്തിലെ ആദ്യ ചിത്രം 1994 റീലിസ് ചെയ്ത ബാലചന്ദ്ര മേനോന്റെ സുഖം സുഖകരം ആയിരുന്നു, അതിനു ശേഷവും ഒന്നുരണ്ടു മലയാള ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും 2003 പുറത്തിറങ്ങിയ മോഹൻലാൽ ഹിറ്റ് ചിത്രം ബാലേട്ടൻ ആയിരുന്നു നടന്റെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. തമിഴിലെ പ്രശസ്ത നടി ഉമയാണ് റിയാസിന്റെ ഭാര്യ…
റിയാസ്ഖാന്റെ സഹോദരിയുടെ സുഹൃത്താണ് ഉമ. അങ്ങനെയാണ് ഇവറ് തമ്മിൽ പരിചയപ്പെട്ടത്, നിങ്ങളെ കണ്ടപ്പോള്‍ കല്യാണം കഴിക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു എന്നാണ് ഉമാ റിയാസിനോട് പറഞ്ഞത്. വളരെ പെട്ടന്നാണ് ഇവർ ഇഷ്ടത്തിലായത് എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർത്തതിനെ തുടർന്ന് ഇവർ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അത് തന്നെയാണ് ഏറ്റവും രസകരമായ സംഭവമെന്നും ഇവർ പറയുന്നു.
ഒളിച്ചോടിയതാണ് ഏറെ രസകരണം.. വീട്ടിൽ നിന്നും മതിൽ ചാടിയോ അല്ലെങ്കിൽ രാത്രിയോ ഒന്നുമല്ല പോയത്. രാവിലെ അതും വീട്ടുകാരോട് പുറത്തു പോകുവാണെന്ന് പറഞ്ഞിട്ടാണ് ഉമാ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നും കടയിൽ കാസറ്റ് കൊടുക്കാനെന്നു പറഞ്ഞായിരുന്നു അവർ ഇറങ്ങിയത്. പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു എന്ന് പിന്നീടാണ് വീട്ടുകാർക്ക് മനസിലായത്. എന്നാൽ അതിനു ശേഷമുള്ള ഞങ്ങളുടെ ജീവിതം ഒരു തുടക്കക്കാർ എന്ന നിലയിൽ ഒരുപാട് കഷ്ടാപാടുകൾ നിറഞ്ഞതായിരുന്നു…
ഞങ്ങൾക്ക് ആ സമയത്ത് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമയോ ഷോകളോ രണ്ടാൾക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതം ഒരുപാട് ദുരിതങ്ങൾ നിറഞ്ഞതായിരുന്നു, ആകെ ഗതികേട്ടപ്പോൾ ഞാൻ ഒരു ഒരു കേബിള്‍ ടിവി നടത്തിയിരുന്നു. അതിൽ നിന്നുള്ള തുച്ഛമായ പൈസയിലാണ് ജീവിച്ചത്. പക്ഷെ ആ സമയത്തും ഉമ ഒരു പരാതികളും ഇല്ലാതെ എന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചു.. ഒരിക്കല്‍ താൻ പോണ്ടി ബസാറിൽ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി ഉമക്ക് കൊടുത്തിരുന്നു സമ്മാനമായി അത് അവൾക്ക് അന്ന് ഒരുപാട് സന്തോഷമായെന്നും റിയാസ് പറയുന്നു… ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോൾ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട് എന്നും ഇവർ പറയുന്നു.. ഇരുവരും തങ്ങളുടെ യുട്യൂബ് ചാനൽ വഴിയാണ് ഈ ജീവിത കഥ പറഞ്ഞത്, ആ സമയങ്ങളിൽ ഇരുവരും ഏറെ സങ്കടത്തോടെയാണ് ഇത് പറഞ്ഞിരുന്നത്….
പിന്നീട് വീട്ടുകാരൊക്കെ സഹകരിക്കാൻ തുടങ്ങി ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു തുടങ്ങിയപ്പോൾ കഷ്ട്ടപാടുകൾ എല്ലാം പതിയെ മാറിയെന്നും, ഇപ്പോഴും കാശിന്റെ വില അറിഞ്ഞു തന്നെയാണ് ജീവിക്കുന്നതെന്നും ആനവിഷമായി പണം ചിലവഴിക്കാറില്ലന്നും റിയാസ് പറയുന്നു, ഇവർക്ക് രണ്ടു ആൺ മക്കളാണ് ഉള്ളത്. മക്കളെയും താൻ അങ്ങനെയാണ് വളർത്തുന്നത് എന്നാണ് ഇവർ പറയുന്നത്….
Good