തലയുടെ പിൻഭാഗത്ത് ബോൺ ട്യൂമർ ആണ് ! തലവേദനയാണ് തുടക്കം ! സർജറി നടത്തണം ! താരങ്ങളുടെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാർത്ഥി ഇത്രയും ജനപ്രീതി നേടുന്നത്. റോബിൻ രാധാകൃഷ്ണൻ ഇന്ന് ഒരുപാട് ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു, റോബിനും തന്റെ ഭാവി വധു ആരതി പൊടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മിന്നും താരങ്ങളാണ്. ഇപ്പോഴതാ ഇവർ ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആരതിയെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്ന് ആദ്യം ഇഷ്ടം പറഞ്ഞത് ഞാനാണ് എന്നാണ് റോബിൻ പറയുന്നത്, വീട്ടിൽ ചെന്ന് അവരുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു, വീട്ടുകാർ തമ്മിൽ കണ്ടു, വിവാഹം ഉറപ്പിച്ചു, ഞാനും ആരതിയും മുടിയിൽ‌ ഇടയ്ക്കിടെ തടവുന്നതിൽ ആർക്ക് പ്രശ്നമുണ്ടായാലും ഞങ്ങൾക്ക് ഒരു കുന്തവുമില്ല. ഇന്നേവരെ കാണാത്തവർ വരെ എന്നെ സ്നേഹിക്കുന്നുണ്ട്..അതാണ് എന്റെ വിജയം.

പിന്നെ എന്റെ തലയുടെ പിൻഭാഗത്ത് ഒരു ട്യൂമറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും.’ ‘എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ അത് സർജറി ചെയ്യേണ്ടി വരും. ആ മുഴ ഇപ്പോൾ തന്നെ അത്യാവശ്യം വലുതാണ്. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും നമ്മൾ അതിനെ ഫേസ് ചെയ്യണം. ഇപ്പോഴും എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.

എനിക്ക് ആരതിയെ കിട്ടാൻ കാരണം ടോം ഇമ്മട്ടിയാണ്. പക്ഷെ എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ വന്നാൽ ഞാൻ പ്രതികരിക്കും. ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയെ മാത്രം ഫോളോ ചെയ്യൂവെന്നുള്ളത് എന്റെ ആ​​ഗ്രഹമാണ്.അലറരുതെന്ന് ആരതി പൊടി പറഞ്ഞിരുന്നു. ചിലർ ആവശ്യപ്പെടുമ്പോൾ മാത്രം അലറി സംസാരിക്കും’ റോബിൻ പറഞ്ഞു. ‘ഞാൻ എന്ത് പൊട്ടത്തരം ചെയ്താലും റോബിൻ എന്നോട് ദേഷ്യപ്പെടാറില്ല. ഞാൻ ആദ്യം കരുതിയത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്.

പക്ഷെ എന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ആളാണ് റോബിൻ എന്നും ആരതി പറയുന്നു. നിങ്ങൾ ഇനി എന്തെല്ലാം പറഞ്ഞാലും ഞങ്ങൾ പിരിയാൻ പോകുന്നില്ല, ഞങ്ങൾ രണ്ടുപേരും തോൽക്കാൻ മനസില്ലാത്ത ആളുകളാണ് അതുകൊണ്ടാണ് ആരതിയെ എനിക്ക് ഇഷ്ടപ്പെട്ടത്. അല്ലാതെ ഞങ്ങൾ കലിപ്പന്റെ കാന്താരിയൊന്നുമല്ല. അതുപോലെ റോബിനൊപ്പം കൂടിയതിന് ശേഷം തനിക്ക് വന്ന മാറ്റം എന്നത്, ഫുഡ് കഴിക്കാൻ തുടങ്ങിയതാണ് എന്നതാണ് എന്നും ആരതി പറയുന്നു..

വളരെ കുറച്ച് മാത്രം കഴിച്ചിരുന്ന ഞാൻ ഇപ്പോൾ ആഹാരം നല്ലതുപോലെ കഴിക്കാൻ തുടങ്ങി, ഞങ്ങളുടെ വിവാഹം അടുത്ത വർഷം ഉണ്ടാകും, യാത്രയ്ക്കുള്ള സുഖത്തിന് വേണ്ടിയാണ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊക്കെ പ്രൈവസി വേണ്ടവരാണ് അവർക്ക് ശല്യം ആകാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും റോബിൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published.