ദിൽഷ എന്ന അദ്ധ്യായം അവിടെക്കഴിഞ്ഞു ! എനിക്കിപ്പോൾ മറ്റൊരു ലൈഫ് ഉണ്ട് ! ഒരുപാട് കാര്യങ്ങൾ ലൈഫിൽ ചെയ്യാനുണ്ട് ! റോബിൻ പറയുന്നു !

ബിഗ് ബോസ് സീസൺ 4 കഴിഞ്ഞെങ്കിലും ഇപ്പോഴും ആരാധകർ ബിഗ് ബോസ് താരങ്ങളുടെ പുറകെ തന്നെയാണ്. അതിൽ റോബിൻ രാധാകൃഷ്ണൻ ഇന്നും ആരാധകർ ഏറെയുള്ള താര രാജാവായി മാറി. ദിൽഷയും റോബിനും വിവാഹം കഴിക്കും എന്ന് ഏവരും ആഗ്രഹിച്ചിരുന്നു എങ്കിലും ഇപ്പോൾ അതിനൊരു തീരുമാനം ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിൽഷാ തനിക്ക് റോബിനോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ഇപ്പോഴത്തെ തീരുമാനങ്ങളെ കുറിച്ചും റോബിൻ പറയുന്ന കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

റോബിന്റെ വാക്കുകൾ ഇങ്ങനെ, ബിഗ് ബോസ് സീസണ്‍ ഫോറും കഴിഞ്ഞു, എന്നെ സംബന്ധിച്ച് ദില്‍ഷ എന്ന ആ ചാപ്റ്ററും കഴിഞ്ഞു. ഇനി ബിഗ് ബോസ് അടുത്ത സീസണിനെക്കുറിച്ചാണ് നിങ്ങൾ എല്ലാവരും സംസാരിക്കേണ്ടത്. എന്തൊക്കെയാണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ക്ക് മറ്റൊരാളോട് ഇഷ്ടം തോന്നി അതിന് പല കാരണങ്ങളുണ്ട്. ഇപ്പോള്‍ ദില്‍ഷ പറഞ്ഞ കാര്യങ്ങളേയും അവരുടെ തീരുമാനത്തേയും ഞാൻ എല്ലാ രീതിയിലും ബഹുമാനിക്കുന്നു. എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഇല്ല. ഞാന്‍ എന്റേതായ പല തിരക്കുകളിലും ആണ്. നഷ്ടങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. ഞാനും മനുഷ്യനാണ് എനിക്കും വിഷമങ്ങളും സങ്കടങ്ങളും ഒക്കെയുണ്ടാകും. എന്നാൽ ഇപ്പോൾ അതൊന്നും ആലോചിച്ചിരിക്കാന്‍ എനിക്ക് സമയമില്ല. എനിക്ക് എന്റേതായ ജീവിതം ഉണ്ട്.

കഴിഞ്ഞതെല്ലാം കഴിഞ്ഞു, അത്രയുള്ളൂ.ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ടോ വിമര്‍ശിച്ചിട്ടോ യാതൊരു കാര്യവുമില്ല. വെറുതെ ഇനി അതേക്കുറിച്ച് പറഞ്ഞിട്ടോ കുത്തി നോവിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ദില്‍ഷയുടെ കാര്യത്തില്‍ ഞാനൊരു പോസ്റ്റിട്ട് അത് അവിടെ നിര്‍ത്തി. ഇനി പുതിയ പുതിയ കാര്യങ്ങളൊന്നും ഇതില്‍ സംസാരിക്കേണ്ട. കാരണം ഇതില്‍ ആര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും വിഷമിക്കേണ്ട കാര്യങ്ങളില്ല. രണ്ട് വ്യക്തികളുടെ അഭിപ്രിയമാണത്. ഈ അഭിപ്രായത്തെ എല്ലാവരും മാനിക്കുക. ദില്‍ഷ എന്തിനാണ് ഇപ്പോള്‍ അങ്ങനെ പറഞ്ഞതെന്നോ, അതിന്റെ കാരണങ്ങള്‍ എന്താണെന്നോ എനിക്കറിയില്ല. അത് അറിയണമെങ്കില്‍ ദില്‍ഷയോട് തന്നെ ചോദിക്കേണ്ടിവരും എന്നാണ് റോബിന്‍ പറയുന്നത്.

അതുപോലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരതി പൊടി എന്ന ആങ്കറിന്റെ പേരിൽ റോബിന്റെ ഫാൻസ്‌ പേജുകളിൽ ഒരുപാട് ഗോസിപ്പുകൾ സജീവമായി വന്നിരുന്നു. അതിനെ കുറിച്ച് റോബിന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഒരാളുമായി ഇന്റെര്‍വ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യാകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അര്‍ത്ഥമില്ല. എന്നെ ഒരുപാട് ആളുകള്‍ ഇന്റെര്‍വ്യൂ ചെയ്യുന്നുണ്ട്. അതില്‍ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയില്‍ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിജീവിത്തത്തില്‍ സ്‌പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാൻ സമൂഹ മാധ്യമങ്ങളിൽ പറയാൻ താല്പര്യപെടുന്നില്ല എന്നും റോബിൻ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *