‘ആരും നിനക്ക് പകരമാവില്ല’ ! രഘു ഓർമ്മയായിട്ട് പതിമൂന്ന് വർഷം ! രഘുവരന്റെ ഓർമകളിൽ രോഹിണി !!!

മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു നടനാണ് രഘുവരൻ. അദ്ദേഹം ഒരു  മലയാളി ആണെന്നുള്ള കാര്യം അധികമാർക്കും അറിയില്ല. എന്നാൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിൽ ചുങ്കമന്ദത്ത് എന്ന ഗ്രാമത്തിൽ വി. വേലായുധൻ നായരുടേയും എസ്.ആർ. കസ്തൂരിയുടേയും മൂത്ത മകനായി 1958 ഡിസംബർ പതിനൊന്നിന് ജനിച്ചു. കോയമ്പത്തൂർ സെൻ്റ് ആൻസ് മെട്രിക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യസം നേടിയ രഘുവരൻ കോയമ്പത്തൂരിൽ തന്നെയുള്ള ഗവ. ആർട്ട്സ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.  അഭിനയത്തിൽ ഡിപ്ലോമ നേടിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം.

കുറച്ചുകാലം ചെന്നൈ കിങ്സ് എന്ന നാടക സംഘത്തിൽ അംഗമായിരുന്ന അദ്ദേഹം പിന്നീട്  ഒരു മനിതനിൻ കഥ എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് ഒരു  കന്നട സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് വിവിധ ഭാഷകളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു. കക്ക യാണ് ആദ്യാമായി രഘു അഭിനയിച്ച മലയാള ചിത്രം. ശേഷം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിൻ്റെ വികൃതികൾ എന്ന സിനിമയിൽ രഘുവരൻ അവതരിപ്പിച്ച ഫാ. അൽഫോൺസ് എന്ന വേഷത്തിന് അദ്ദേഹത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ചെയ്ത ഓരോ കഥാപാത്രത്തിലും അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ടായിരുന്നു.  1996 ലാണ് രോഹിണിയും  രഘുവരനുമായി വിവാഹം കഴിക്കുന്നത്.

പക്ഷെ വിവാഹ ജീവിതം ഇരുവർക്കും അത്ര സുഖകരമായിരുന്നില്ല, രഘുവിന്റെ ചില സ്വഭാവങ്ങൾ രോഹിണിക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പ്രശ്നങ്ങളുടെ തുടക്കം, അദ്ദേത്തിന്റെ അമിതമായ മ,ദ്യ,പാ,നം രഘുവിനെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, എന്നാണ് രോഹിണി പറയുന്നത്.  2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ മദ്യപാനം തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മ,ദ്യ,പി,ക്ക,രു,ത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ  ആ ദുരന്തവും സംഭവിച്ചു.

ഇപ്പോൾ അദ്ദേഹം ഓർമ്മയായിട്ട് പതിമൂന്ന് വർഷം ആകുന്നു. രഘുവിന്റെ ഓര്മയിലാണ് ഇപ്പോഴും രോഹിണിയും ഏക മകൻ സായ് ഋഷിയും,   ആരും നിനക്ക് പകരമാകില്ല എന്നായിരുന്നു അടുത്തിടെ രോഹിണി കുറിച്ചത്. തന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ വിവാഹം, അത് പക്ഷെ വിവാഹ ശേഷം രഘു നന്നാവും എന്ന പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ അവിടെയാണ് ഞാൻ തോറ്റുപോയത് എന്നും രോഹിണി പറയുന്നു… രഘുവരൻ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓർക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു.  വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്‍മയിപ്പിച്ച രഘുവരൻ എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും…. പ്രണാമം…..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *