ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും ! കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട് ഇനി അത് പറയുന്നതിൽ കാര്യമില്ല ! രോഹിണി തുറന്ന് പറയുന്നു !

മലയാളത്തിലെ മികച്ച അഭിനേത്രിമാരിൽ ഒരാളാണ് രോഹിണി. രോഹിണി തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്, ചൈൽഡ് ആർട്ടിസ്റ്റുകളെ കുറിച്ച് രോഹിണി ചെയ്ത ഡോക്യൂമെന്ററിയെ കുറിച്ചുള്ള ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് രോഹിണി തുറന്ന് സംസാരിച്ചത്. ചൈൽഡ് ആർട്ടിസ്റ്റുകൾ വളരെ ക്യൂട്ട് ആണെല്ലാം നമ്മൾ പറയും പക്ഷെ അവരുടെ ബുദ്ധിമുട്ടുകളും വേദനകളും നമ്മളെ അറിയുന്നുണ്ടോ, അല്ലെങ്കിൽ ഓർക്കാറുണ്ടോ എന്നാണ് രോഹിണി പറയുന്നത്.

ഞാനും ഒരു ചൈൽഡ് ആർട്ടിസ്റ്റായി സിനിമയിൽ വന്ന ആളാണ്. അതിന്റെ സ്ട്രഗിൾസ് എത്രയുണ്ടെന്ന് തനിക്ക് അറിയാമെന്നും രോഹിണി പറയുന്നു. അതുപോലെ തന്നെ സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും അത് താൻ നേരിട്ടുണ്ടെന്നും രോഹിണി പറയുന്നു. ചൈൽഡ് അറൈറ്റിസ്റ്റിനെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യണം എന്നത് ഒരുപാട് നാളായിട്ടുള ആഗ്രഹമായിരുന്നു എന്നും, താൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്.

ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്കും മനസിലാകും ഒരു ഒൻപത് മണിക്കാണ് ഷൂട്ടിങ് എങ്കിൽ ആ കുട്ടിയെ  പിക്കപ്പ് ചെയ്യാൻ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്. പിക്കപ്പ് ചെയ്‌യുന്ന സമയം അതാണ് എങ്കിൽ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേൽക്കണം. അപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആ നേരം മുതൽ ആ കുട്ടി വൈകുനേരം വരെ ഷൂട്ടിംഗ് സ്ഥലത്ത് അങ്ങനെ തന്നെ ഉണ്ടാകും. അതിന്റെ ഇടയിൽ കുട്ടികൾ ഉറങ്ങിപോകുന്നതൊക്കെ കണ്ടിട്ടുണ്ട്.

കാണുന്ന പ്രേക്ഷകർക്ക് ഇതൊന്നും അറിയില്ല, നമ്മൾ കുട്ടികളെ സിനിമയിൽ കാണുമ്പോൾ ഹായ് എന്തൊരു ക്യൂട്ട് എനൊക്കെ പറയും, അതിന്റെ പിന്നിൽ ആ കുട്ടികളെ കുറിച്ച് ആരും ചിന്തിക്കാറില്ല, അത്തരത്തിൽ അവരുടെ പ്രശ്നങ്ങൾ പുറം ലോകത്ത് അറിയിക്കാനാണ് താൻ അത്തരത്തിൽ ഒരു ഡോക്യൂമെന്ററി ചെയ്തതെന്നും രോഹിണി പറയുന്നു. നമ്മൾ പണ്ട് ഇതുപോലെ നമ്മൾ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയും എന്നാൽ ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും. അത് എങ്ങനെയാണു ആ സ്ഥലത്തേക്ക് പോയത്. അത്രക്കും അഭിനയിച്ചഭിനയിച്ചു ഒരു കുട്ടിക്കാലം തന്നെ നഷ്ടപെട്ട ഒരു കുട്ടിയാണ് ബേബി ശാലിനിഎന്നും രോഹിണി പറയുന്നു.

അതുപോലെ സിനിമയിൽ അന്നും ഇന്നും നിലനിൽക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്, ഞാൻ അതിനെ നേരിട്ടിട്ടുണ്ട്, പക്ഷെ ആരുടെയും പേര് തുറന്നുപറയാൻ എനിക്ക് താത്പര്യം ഇല്ല. ഇത്രയും കാലം കഴിഞ്ഞു പറയുന്നതിൽ എനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ട്. എന്ന് കരുതി പറഞ്ഞവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പിന്തുണക്കുന്നുണ്ട്. എന്നാൽ എന്റെ പേഴ്സണൽ ചോയിസാണ് എനിക്ക് അത് പറയാൻ താത്പര്യം ഇല്ല, ഞാൻ അന്ന് അതിനെ ഡീൽ ചെയ്തതാണ് എന്നും രോഹിണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *