എന്തോ ആലോചിച്ച് നില്‍ക്കുന്നുണ്ടാവും, കണ്ണില്‍ നിന്ന് താനേ വെള്ളം വരുന്നുണ്ടാവും, പല രംഗങ്ങളിലും അവർ യഥാർത്ഥത്തിൽ കരഞ്ഞതാണ്.. റോഷൻ ആൻഡ്രുസ് പറയുന്നു !

മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ, മലയാളികൾ അവരെ കണ്ടു കൊതിതീരുംമുമ്പ് തന്നെ അവർ ദിലീപിനൊപ്പം വിവാഹിതയായി  സിനിമ ലോകത്തോട് വിടപറഞ്ഞ് പോയിരുന്നു, അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഒരു തിരിച്ചുവരവ് ഏതൊരു മലയാളിയും ആഗ്രഹിച്ചിരുന്നു. മഞ്ജു വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ നിറഞ്ഞ മനസോടെയാണ് മലയാളികൾ അവരെ സ്വീകരിച്ചത്. ഇപ്പോള്‍ മലയാള സിനിമയില്‍ എന്നതല്ല, തമിഴ് സിനിമയിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ലീഡിങ് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി നിലനില്‍ക്കുകയാണ് മഞ്ജു വാര്യര്‍.

ഇതിനോടകം തമിഴകത്തും തിളങ്ങി നിൽക്കുന്ന മഞ്ജു  ബോളിവുഡിലേക്കും അരങ്ങേറാന്‍ പോകുന്നു. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് മുന്‍പില്ലാത്തതിലും അധികം തിരക്കിലാണ് മഞ്ജു. അതിനിടയില്‍ തന്റെ സന്തോഷത്തിന്റെ യാത്രകൾ ബൈക്ക് റൈഡിങ് എല്ലാം തന്നെ നടത്തുന്നുണ്ട്. നീണ്ട 14 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജു ഇന്ന് ഈ കാണുന്ന പോലെ ആയിരുന്നില്ല എന്ന് പറയുകയാണ് സംവിധായകൻ റോഷൻ ആൻഡ്രുസ്.

എപ്പോഴും  എല്ലാവരുടെ മുന്നിലും ബോള്‍ഡ് ആയി നില്‍ക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട് എന്ന് അന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് മഞ്ജു വാര്യരെ സാക്ഷിയാക്കിയാണ് ഒരു അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം പറഞ്ഞത്.

വിവാഹ,മോചനം, കഴിഞ്ഞ് മഞ്ജു  ആദ്യമായി ചെയ്ത സിനിമയാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’. ആ സമയത്ത് അവർക്ക്  ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എല്ലാം ചോദിച്ചുകൊണ്ടേയിരിക്കും. മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്ന വിശേഷണത്തില്‍ തന്നെയാണ് അന്ന് ആ സിനിമയ്ക്ക് അത്രയും വലിയ ഹൈപ്പ് കിട്ടിയത്.

മഞ്ജു, തിരിച്ചുവരുന്ന ആദ്യത്തെ സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് റോഷന്‍ അന്‍ഡ്രൂസ് പറയുന്നത്. പല അവസരത്തിലും മഞ്ജു എന്ന അഭിനേത്രി അമ്പരപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ ചില നേരം എന്തോ ആലോചിച്ച് നില്‍ക്കുന്നുണ്ടാവും, കണ്ണില്‍ നിന്ന് താനേ വെള്ളം വരുന്നുണ്ടാവും. പല രംഗങ്ങളിലും ഗ്ലിസറില്‍ ഇല്ലാതെ തന്നെ മഞ്ജു കരഞ്ഞിട്ടുണ്ട് എന്നാണ് റോഷന്‍ അന്‍ഡ്രൂസ് പറഞ്ഞത്.

അതേസമയം ആ  സിനിമയിൽ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ആരാണ് കാലാവധി തീരുമാനിക്കുന്നത് എന്ന ചോദ്യം വളരെ ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവും മകളും മനസ്സിലാക്കാതെ പോയ നിരുപമ രാജീവ് എന്ന സ്ത്രീയെ കുറിച്ചും അവരുടെ കഴിവിനെ കുറിച്ചുമാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ പറയുന്നത്. ഏറെ കുറേ മഞ്ജുവിന്റെ ജീവിതവുമായി ഏറെ സാമ്യതകള്‍ ഉള്ള സിനിമയും ആയിരുന്നു അത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *