
അമൃതാനന്ദമയിയെ പ്രാർത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കു, ലാൽ വിചാരിച്ചിരുന്നെങ്കിൽ മലയാളത്തിൽ എത്ര നല്ല സിനിമകൾ ഉണ്ടാകുമായിരുന്നു ! ശാന്തിവിള ദിനേശ് !
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ മോഹൻലാലിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വർത്തമാനകാല സിനിമയിലെ മോഹൻലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്. ഒടിയൻ എന്ന സിനിമയ്ക്കായി മുഖത്തെ ചുളിവികൾ മാറ്റാൻ അദ്ദേഹം ബോടക്സ് എന്ന ഇഞ്ചക്ഷൻ എടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില ഡോക്ടർമാർ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷൻ എടുത്താൽ യുവത്വം നിലനിർത്താം, പിന്നെ കുറച്ച് നാൾ മസിലുകൾ പ്രവർത്തിക്കില്ല, മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുമെന്ന്.
കഷ്ടകാ,ലത്തിന് മൊട്ടയ,ടിച്ചപ്പോൾ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വർത്തമാനകാല സിനിമയിലെ മോഹൻലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്. ഒടിയൻ എന്ന സിനിമയ്ക്കായി മുഖത്തെ ചുളിവികൾ മാറ്റാൻ അദ്ദേഹം ബോടക്സ് എന്ന ഇഞ്ചക്ഷൻ എടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില ഡോക്ടർമാർ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷൻ എടുത്താൽ യുവത്വം നിലനിർത്താം, പിന്നെ കുറച്ച് നാൾ മസിലുകൾ പ്രവർത്തിക്കില്ല, മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുമെന്ന്.

അതേസമയം ഒരിക്കൽ മോഹൻലാലിൻറെ നടുവിന് അസുഖം വന്ന് കോയമ്പത്തൂരിൽ ആശുപത്രിയിൽ കിടന്നപ്പോൾ അദ്ദേഹം സഹായിച്ച എത്രപേർ മുങ്ങിക്കളഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ മമ്മൂട്ടിക്കൊപ്പം മറുകണ്ടം ചാടിയവരൊക്കെ ഉണ്ട്. എന്നാൽ അദ്ദേഹം തിരിച്ചുവന്നപ്പോൾ വീണ്ടും കാലുപിടിച്ച് തിരിച്ചുവന്നവരുമുണ്ട്. സ്റ്റാർട്ടിനും കട്ടിനും ഇടയിൽ മോഹൻലാലിന് ഒരു മാജിക്കുണ്ട്.
നല്ല സിനിമകൾ തിരഞ്ഞെടുക്കാതെ അമൃതാനന്ദമയിയെ പ്രാർത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കു. വർഷത്തിൽ ഒരുപടം മാത്രം ചെയ്യൂ. നല്ല പടങ്ങൾ ചെയ്യാൻ ശ്രമിക്കൂ, പക്ഷേ താടിവെച്ച് കൊണ്ട് അത് സാധിക്കില്ല. എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കും. ഇനിയെങ്കിലും പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലെ സിനിമകൾ ചെയ്യാൻ നോക്ക് എന്നും ഉപദേശമായി ശാന്തിവിള ദിനേശ് പറയുന്നുണ്ട്.
Leave a Reply