ഭക്തി മൂത്ത് ഭ്രാന്താകുന്നത് ഓരോരുത്തരുടെ ഇഷ്ടം… ഏറ്റവും കൂടുതൽ ബിസിനസ് ചെയ്യപ്പെടുന്ന ദൈവം അയ്യപ്പനാണ്….! വിമർശിച്ച് സീക്രട്ട് ഏജന്റ് !
മലയാളത്തിൽ വളരെ ഹിറ്റയൊരു ചിത്രമാണ് മാളികപ്പുറം. അതിൽ ദേവനന്ദ എന്ന കുട്ടി താരത്തിന്റെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു, ഇപ്പോഴും സിനിമ രംഗത്ത് സജീവമായി തുടരുന്ന ദേവാനന്ദയുടെ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മദ്യമങ്ങളിൽ ചർച്ചയാകുന്നത്. ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് വീഡിയോ. ഈ വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ യൂട്യൂബർ സീക്രട്ട് ഏജന്റ്റ് ചെയ്ത് വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്, മുമ്പും മാളികപ്പുറം സിനിമയെ കുറിച്ചും നടൻ ഉണ്ണി മുകുന്ദനെ കുറിച്ചും വിമർശിച്ച് വീഡിയോ ചെയ്തിരുന്ന സായി കൃഷ്ണ ഇത്തവണയും വിമർശനം എന്നപോലെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദേവനന്ദ പോകുന്നിടത്തെല്ലാം ഈ കുട്ടി മാളികപ്പുറത്തിൽ അഭിനയിച്ചതിനുശേഷം വന്നിട്ടുള്ള ദൈവീകത വലിയ രീതിയിൽ ക്രീയേറ്റാകുന്നുണ്ട്. ഒരു സിനിമ കാരണം ദൈവം എഫക്ടിലേക്ക് കുട്ടി മാറിയാലും വലിയൊരു ആള് മാറിയാലും അത് കാണുമ്പോൾ ചിരി വരും.
സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടിയെ ഇപ്പോഴും ഭക്തിയുടെ രീതിയിലാണ് കാണുന്നത്. ഇത് ഈ കുട്ടിയുടെ ഭാവിയിൽ വരാനിരിക്കുന്ന സിനിമകളെയും ഭയങ്കരമായി ബാധിക്കും. എന്നാൽ ഇത്തരമൊരു അനാവശ്യ ഹൈപ്പ് ഉണ്ടാകാൻ കാരണം. മാളികപ്പുറം സിനിമയുടെ വൈബും അതിന്റെ പ്രമോഷൻ മെത്തേഡും എല്ലാ കാരണമാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയത്. ഭക്തി മൂത്ത് ഭ്രാന്താകുന്നത് ഓരോരുത്തരുടെ ഇഷ്ടം. കുട്ടിക്കും മാതാപിതാക്കൾക്കും എതിരെ ഇപ്പോൾ സൈബർ അറ്റാക്കുണ്ട്. സൂപ്പർ ഹീറോ അയ്യപ്പൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ എന്താണ് ചാടി വരാത്തത്.
അതുപോലെ ഈ അമ്പലക്കാർ എന്തിനാണ് ഈ കുട്ടി വരുമ്പോൾ പുഷ്പവൃഷ്ടി നടത്തുന്നത്. അത് അവരുടെ പ്രശ്നമാണ്. നാട്ടുകാരുടെ പ്രശ്നമാണ്. ഉസ്താദുമാർക്ക് വെള്ളം വരെ ഊതാൻ കൊടുക്കുന്നവരുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബിസിനസ് ചെയ്യപ്പെടുന്ന ദൈവം അയ്യപ്പനാണ്. ഭക്തിയുടെ ഓവർഡോസാണ് മാളികപ്പുറം സിനിമ. ഇന്ന് ഈ കുട്ടിയുടെ കാലിൽ വീഴുന്നവർ ഉണ്ണി മുകുന്ദനെ കണ്ടാൽ പേട്ട തുള്ളും എന്നൊക്കെയാണ് സായി കൃഷ്ണ തന്റെ വീഡിയോയിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്.
Leave a Reply