
എന്റെ എല്ലാം എല്ലാം ആയവൾ ! ‘എന്റെ ഒന്നുമില്ലായ്മയിലും എന്നെ ചേര്‍ത്ത് പിടിച്ചിരുന്നവള്‍’ ! സായിയുടെ കുറിപ്പ് വൈറലാകുന്നു !!
ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് സായി വിഷ്ണു. ബിഗ് ബോസിന്റെ ഫൈനൽ ,മത്സരാധികളിൽ ഒരാളായിരുന്ന സായി സീസൺ ത്രീയുടെ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമൊക്കെ ഒരു മുന്കോപിയായി പലർക്കും തോന്നിയിരുന്നു എങ്കിലും, പോകെ പോകെ സായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. താരത്തിന്റെ ജീവിത ലക്ഷ്യം സിനിമയിൽ അഭിനയിച്ച് ഓസ്കർ നേടണം എന്നതാണ്. ആ ലക്ഷ്യത്തിൽ എത്താനുള്ള അതിയായ ആഗ്രഹത്തിന്റെ തുടക്കം എന്നപോലെയാണ് സായി ബിഗ് ബോസിൽ എത്തിയത്.
എന്നാൽ ബിഗ് ബോസിൽ നിന്നറങ്ങിയ ശേഷവും മറ്റു മത്സരാധികളെ പോലെ സായ് സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല, തന്നെ പിന്തുണച്ച ആരാധകരോട് പോലും സായ് പ്രത്യേകിച്ചൊന്നും പറഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പാട് നിറഞ്ഞ ഒരു ജീവിത സാഹചര്യമാണ് തന്റേത് എന്ന് സായ് വിഷ്ണു ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു. അമ്മയ്ക്കും അനിയത്തിക്കും സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു വീട് എന്ന സ്വപനവും സായിക്ക് ഉണ്ടായിരുന്നു. സായിയുടെ ആഗ്രഹം നിറവേറട്ടെ എന്ന ആരാധകരുടെ അദിയായ ആഗ്രഹം കൊണ്ടാണ് സായിയെ അവർ ഫൈനൽ സ്റ്റേജിൽ വരെ എത്തിച്ചത്.

ഇപ്പോൾ കഴിഞ്ഞ ദിവസം സായി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താഹാരത്തിന്റെ വാക്കുകൾ. നിങ്ങൾ ഇന്ന് ഈ കാണുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയും, എന്റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള്‍ ചേര്‍ത്ത് പിടിച്ചിരുന്നു. ചോറ്റാനിക്കരയിലെ ടാറ്റാ ആശുപത്രിയുടെ ലേബര്‍ റൂമിന് മുന്നില്‍ അനിയത്തിയുടെ വരവിനായി അക്ഷമയോടെ കാത്തുനിന്ന ആ അഞ്ചാം ക്ലാസ്സുകാരനായ എന്നില്‍ നിന്നും ഈ കാണുന്ന എന്നിലേക്കുള്ള ദൂരത്തില്‍ ഞാന്‍ അനുഭവിച്ച ഒരുപാട് മാനസിക സംഘര്‍ഷങ്ങളില്‍, എന്റെ സങ്കടങ്ങളില്‍, നിരാശകളില്‍, ഞാൻ അഭിമുഖീകരിച്ച പ്രശ്നങ്ങളില്‍, എന്റെ തോൽവികളിൽ, ഒറ്റപ്പെടലുകളില്‍, ഒഴിവാക്കലുകളില്‍, കുറ്റപ്പെടുത്തലുകളില്‍, മുന്‍പോട്ട് പോകാന്‍ പറ്റാതെ നിന്ന സാഹചര്യങ്ങളില്‍ ഞാൻ തളർന്ന് പോകാതെ ഞാന്‍ വീഴാതെ കൈ പിടിക്കാന്‍ അവള്‍ ഉണ്ടായിരുന്നു.
എന്റെ അനിയത്തി വൃന്ദ ആണ് തനറെ കരുത്ത് എന്നാണ് സായി വിഷ്ണു പറയുന്നത്. എന്റെ മനസൊന്ന് ഇടറിയാൽ എന്ത് പറ്റി ചേട്ടാ എന്ന് വിളിച്ച് എന്നെ സമാധാനിപ്പിക്കാൻ ആത്മ ധൈര്യം തന്ന് മുന്നോട്ട് പോകാൻ അവൾ എന്നെ തയാറാക്കും. എന്റെ സ്വപ്നങ്ങളെ എന്നെ പോലെ വിശ്വസിച്ച ആളാണ് അവൾ. എന്നെ കണ്ട് വലിയ സ്വപ്നങ്ങള്‍ കാണുന്ന, അതിന് വേണ്ടി സ്വയം സമര്‍പ്പിച്ച ആളാണ്. ഞാൻ ഇന്നിവിടെ എത്തി നില്‍ക്കുമ്ബോള്‍ ഇവളുടെ സ്വപ്നങ്ങളില്‍ കൂടുതല്‍ വിശ്വാസം തോന്നാന്‍ എന്റെ ഈ യാത്ര കാരണം ആയതാണ് എന്റെ റ്റവും വലിയ സന്തോഷം’. എന്നാണ് സായി കുറിച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള തന്റെ വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് താരം മുന്നോട്ട് പോകുന്നത്.
Leave a Reply