നമ്മൾ അമ്പലത്തിൽ പോകുന്നത് നമ്മുടെ പട്ടിണി അകറ്റാൻ പറയാനാണ്, ഇത് അവിടെ കേൾക്കണമെങ്കിൽ നമ്മൾ പാൽപായസം അങ്ങോട്ട് നേരണം !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് സലിം കുമാർ, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന കൂട്ടത്തിലാണ്. അത്തരത്തിൽ അടുത്തിടെ തന്റെ വിശ്വാസങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. താൻ 18 വർഷം ശബരിമലയിൽ പോയിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ഒരു കച്ചവടമാണെന്നും താൻ മനസിലാക്കിയെന്നും പറയുകയാണ് സലിം കുമാർ. മലയാള മനോരമ സഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ ഒരു ഈശ്വര വിശ്വാസമില്ല, എന്റെ അമ്മയുടെ ആത്മാവ് എന്റെ ഒപ്പം ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഞാൻ എന്തെങ്കിലും പ്രാര്ഥിക്കുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥന ആയിരിക്കും. എന്റെ അമ്മയെ ഇപ്പോൾ എനിക്ക് കാണാൻ കഴിയില്ല, അതുപോലെ ഈശ്വരനെയും കാണാൻ കഴിയില്ല, അതുകൊണ്ട് എന്റെ അമ്മയെ ഞാൻ ഈശ്വരനായി കണ്ട് പ്രാർത്ഥിക്കുന്നു. അത്രയേ ഉള്ളു..
എല്ലാവരെയും പോലെ ഒരു സമയത്ത് ഞാനും ഒരു ഭക്തനായിരുന്നു, പക്ഷെ ഇപ്പോൾ അല്ല, ഒരു നിരീശ്വരവാദിയാണ്. ഞാൻ ഒരു സമയത്ത് വലിയ ഭക്തനായിരുന്നു, 18 തവണ ശബരിമലയിൽ പോയിട്ടുണ്ട്, ആരുടേയും വിശ്വാസത്തെയും ഭക്തിയെയും ഞാൻ ചോദ്യം ചെയ്യുകയല്ല, പക്ഷെ ഇതെല്ലം ഒരു കച്ചവടമാണെന്ന് ഞാൻ മനസിലാക്കി, നമുക്ക് ഒരു ക്യൂവിൽ 1000 കൊടുത്താൽ ഭഗവാനെ ആദ്യം കാണാം, അതുപോലെ ഭഗവതിക്ക് ഭൂമി സംഭാവന നൽകാൻ പറയുന്നവരുണ്ട്, ഒരു തുണ്ട് ഭൂമിക്ക് നമ്മുടെ അടുത്ത് തെണ്ടേണ്ട ആളുകൾ ആണോ ഭഗവാനും ഭഗവതിയുമെല്ലാം..
നമ്മൾ നമ്മുടെ കഷ്ടപ്പാടുകൾ പറയാൻ അമ്പലങ്ങളിൽ പോകുമ്പോൾ ദൈവങ്ങൾക്ക് നമ്മൾ പായസവും പഴവും അങ്ങോട്ട് നൽകണം, നമുക്കൊന്നും തരുന്നില്ല താനും. നമ്മൾ പോകുന്നത് നമ്മുടെ പട്ടിണി അകറ്റാൻ പറയാനാണ്, ഇത് അവിടെ കേൾക്കണമെങ്കിൽ നമ്മൾ പാൽപായസം അങ്ങോട്ട് നേരണം, എന്നിട്ട് പുള്ളി വന്നു ഇത് തിന്നുന്നുണ്ടോ അതുമില്ല.. ഇതെല്ലം വെറുതെയാണ്, ‘നാളെ എന്തെന്ന് അറിയാത്ത ആളുകളുടെ ഉത്ക്കണ്ഠയാണ് ഭക്തി’. ഏതിനോടെങ്കിലും പ്രാർത്ഥിക്കണം എന്ന് തോന്നിയാൽ സ്വന്തം അമ്മയെ പ്രാർത്ഥിച്ചാൽ മതി, അതിനേക്കാൾ വലിയ ദൈവമൊന്നും എവിടെയുമില്ല എന്നും സലിം കുമാർ പറയുന്നു.
Leave a Reply