
‘ഒരു പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്’ ! സലിം കുമാർ പറയുന്നു !
മലയാള സിനിമയുടെ ഹാസ്യ ചക്രവർത്തിയാണ് നടൻ സലിം കുമാർ, ഒരു ഹാസ്യ നടൻ എന്ന ലേബലിൽ ഒതുങ്ങി പോകാതെ താൻ വളരെ മികച്ച പക്വതയാർന്ന ഒരു നടനാണെന്ന് തെളിയിച്ച ആളുകൂടിയാണ്. അതിനുദാഹരണമാണ് . ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാർ നേടിയിരുന്നു. കൂടാതെ നടന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും,കൂടാതെ ആ വർഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും സലിം കുമാറിന് ലഭിച്ചു.
തനറെ നാടായ എറണാകുളത്ത് തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നടൻ ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദമെടുത്തു. തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സ വേദികളിൽ നിറഞ്ഞ കയ്യടികൾ നേടി കലാരംഗത്ത് തുടക്കം കുറിച്ചു. കൊച്ചിൻ കലാഭവനിലാണ് താരം തന്റെ മിമിക്രി ജീവിതം ആരംഭിക്കുന്നത്. ശേഷം ഇഷ്ടാമാണ് നൂറുവെട്ടം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് സജീവമായി. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളും താരത്തിന് പുരസ്‌കാരങ്ങൾ നേടി കൊടുത്തിരുന്നു. ഒരു നടൻ എന്നതിലുപരി ഇപ്പോൾ ഒരു സംവിധായകൻ കൂടിയാണ് സലിം.
ഭാര്യ സുനിത, രണ്ടു ആൺ മക്കൾ ചന്തു, ആരോമൽ. ഇപ്പോൾ തനറെ ചെറിയ കുടുംബ വിശേഷങ്ങൾ തുറന്ന് പറയുകയാണ് താരം. തനറെ വീടിന്റെ എല്ലാം തുടിപ്പും താളവും തനറെ ഭാര്യ സുനിതയാണ്, വീട്ടിലെ ഒരു കാര്യങ്ങളും ഞാൻ അന്വേഷിക്കാറില്ല. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. എനിക്കിപ്പോൾ ആവിശ്യം വേണ്ടത് ഒരു ബീഡി മാത്രമാണ് അതും അവളാണ് വാങ്ങി തരുന്നത്. അതുകൊണ്ടു തന്നെ അവൾക്ക് പനി വരുമ്പോഴാണ് തന്റെ വീടിന്റെ താളം തെറ്റുന്നത് എന്നും, താരം പറയുന്നു.

ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, എന്ന് കരുതി ജീവിതകാലം മുഴുവൻ കാമുകി കാമുകൻ ആയി ഇരിക്കാൻ പറ്റില്ലല്ലോ, നമ്മൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഒരു ഭര്‍ത്താവും അച്ഛനുമാണ് അവൾ ഒരു ഭാര്യയും അമ്മയുമാണ്, അതാണ് ജീവിതം നമ്മയുടെ ജീവിതം തന്നെയാണ് നമ്മുടെ ഗുരു.
വീട്ടിൽ ആര് വന്ന് ഭർത്താവ് എവിടെ എന്ന് ചോദിക്കുമ്പോൾ ഷൂട്ടിങ്ങിനു പോയി എന്നാണ് അവൾ പറയുന്നത്, ഇനി മക്കൾ എവിടെ എന്ന് ചോദിക്കുമ്പോൾ എങ്കുലും ഓഫിസിൽ പോയി എന്ന് പറയിപ്പിക്കണം എന്ന് ചെറിയ ഒരു ആഗ്രഹം ഉണ്ട്. അതുകൊണ്ട് അവരെ പഠിപ്പിക്കാനാണ് തീരുമാനം. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോം.രണ്ടു പേർക്കും സിനിമ ഇഷ്ടമാണ് പക്ഷെ ഞാൻ അത് അത്ര പ്രോത്സാഹിപ്പിക്കാറില്ല, ഒരു അച്ഛൻ എന്ന നിയലായിൽ അവരുടെ ചില ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചുകൊടുക്കാറുണ്ട്. മകനൊരു പ്രണയമൊക്കെ ഉണ്ട്, ആ കുട്ടിയോട് ഞങ്ങൾ സംസാരിക്കാറുണ്ട്.
ചിലതൊക്കെ ഞാൻ നോ എന്ന് തന്നെ പറയും.. അവന് ഒരു ബൈക്ക് വാങ്ങി കൊടുക്കണം എന്നുപറഞ്ഞ് ഒരുപാട് നിര്‍ബന്ധിച്ചിട്ടും ഞാനത് മാത്രം സമ്മതിച്ചില്ല. കാരണം ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഒരു അഭിപ്രയത്തിൽ ഒരു പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന് തന്നെയാണ്…..
Leave a Reply