‘എല്ലാത്തിനും ലിമിറ്റേഷന്‍സ് ഉണ്ട്, മകൻ എത്ര നിർബന്ധിച്ചിട്ടും അവന്റെ ആ ആഗ്രഹം ഞാൻ ഇപ്പോൾ നടത്തികൊടുക്കില്ല’ ! കുടുംബ വിശേഷങ്ങളുമായി നടൻ സലിം കുമാർ !

മലയാള സിനിമയിലെ ഹാസ്യ ചക്രവർത്തിമാരിൽ ഒരാളാണ് നടൻ സലിം കുമാർ, ഇപ്പോഴും നമ്മൾ ഓർത്തു ചിരിക്കുന്ന എത്രയോ മനോഹരമായ കഥാപാത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരുന്നു, ഒരു ഹാസ്യ നടൻ എന്നതിലുപരി അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങളും അദ്ദേഹം ചെയ്തിരുന്നു, ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിന് മികച്ച നടനുള്ള  ദേശിയ അവാർഡ് നേടിയ ആളാണ് സലിം കുമാർ..

ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ കഴിവുള്ള ഒരു സംവിധായകൻ കൂടിയാണെന്നു തെളിച്ചിരുന്നു, മൂന്ന് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു, ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ ഇതിൽ കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു…

ഇപ്പോൾ തന്റെ കുടുംബ വിശേഷങ്ങൾ തുറന്ന് പറയുകയാണ് അദ്ദേഹം, തന്റെ വീടിന്റെ തുടിപ്പും താളവും എല്ലാം തന്റെ ഭാര്യ സുനിത ആണെന്നാണ് അദ്ദേഹം പറയുന്നത്, അവൾക്ക് പനി വരുമ്പോഴാണ് തന്റെ വീടിന്റെ താളം തെറ്റുന്നത് എന്നും, താരം പറയുന്നു.. താനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്ന് കരുതി ജീവിതം മുഴുവൻ കാമുകി കാമുകന്മാരായിരിക്കാന്‍ കഴിയില്ലല്ലോ. നമ്മൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോളൊരു ഭര്‍ത്താവും അച്ഛനുമാണ് അവര്‍ ഒരു ഭാര്യയും അമ്മയുമാണ്, അതാണ് ജീവിതം നമ്മയുടെ ജീവിതം തന്നെയാണ് നമ്മുടെ ഗുരു….

തന്റെ ഭാര്യയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത്, എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. എനിക്കിപ്പോൾ ആവിശ്യം വേണ്ടത് ഒരു ബീഡി മാത്രമാണ് അതും അവളാണ് വാങ്ങി തരുന്നത്, കൂടാതെ വർഷങ്ങളായി എന്റെ വീട്ടിൽ ആരെങ്കിലും വന്ന് ഭര്‍ത്താവ് എന്ത്യേ എന്ന് ചോദിച്ചാല്‍ അവൾക്ക് ആകെ ഒരു ഉത്തരമേ പറയാനുള്ളു ഷൂട്ടിങ്ങിനു പോയി…

എന്നാൽ ഇനി മക്കൾ എന്തേ എന്ന് ചോദിച്ചാലും വീണ്ടും ഒരു ജീവിതകാലം മുഴുവൻ അവൾ അതെ ഉത്തരം പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, അവളും ഒരു സ്ത്രീയല്ലേ അവൾക്കും ഉണ്ടാകില്ലേ വ്യത്യസ്ത ഇഷ്ടപെടുന്ന ഒരു മനസ്, അതുകൊണ്ടുതന്നെ അമ്മയെ കൊണ്ട് മക്കൾ ഓഫീസിൽ പോയി എന്ന് പറയിപ്പിക്കാനാണ് എനിക്ക് ഇഷ്ടം, അതുകൊണ്ട് ഞാൻ എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോം.

രണ്ടു പേർക്കും സിനിമ ഇഷ്ടമാണ് പക്ഷെ ഞാൻ അത് അത്ര പ്രോത്സാഹിപ്പിക്കാറില്ല, ഒരു അച്ഛൻ എന്ന നിയലായിൽ അവരുടെ ചില ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചുകൊടുക്കാറുണ്ട്, മകന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. എന്ന് കരുതി എല്ലാത്തിനും ഒരു ലിമിറ്റേഷന്‍സ് ഉണ്ട്. മകന്‍ അവന് ഒരു ബൈക്ക് വാങ്ങി കൊടുക്കണം എന്നുപറഞ്ഞ് ഒരുപാട് നിര്‍ബന്ധിച്ചിട്ടും ഞാനത് സമ്മതിച്ചില്ല. കാരണം ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട്, ഒരു പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *