
നമ്മള്‍ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്, അത് ബഹുമാനപെട്ട കോ,ട,തിയാണ് ! ഒരിക്കലും ഒരു മനുഷ്യന് അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ !
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റാരോപിതനായ ദിലീപ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വിചാരണ ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ച് നടൻ സലിം കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോഴും താൻ ദിലീപ് കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല എന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ സംസാരിച്ചത്.
സലിം കുമാറിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ അന്നും ഇന്നും ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് പറഞ്ഞിട്ടില്ല. എന്ന് കരുതി അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള്‍ അല്ല എന്നേ പറഞ്ഞുള്ളു. നമ്മള്‍ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് ബഹുമാനപെട്ട കോ,ട,തിയാണ് നടപ്പാക്കേണ്ടത്. ഞാന്‍ അത് മാത്രമേ പറഞ്ഞിട്ടുള്ളു. ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മള്‍ നോക്കാന്‍ പോയിട്ടില്ല. അതിന്റെ പേരില്‍ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ കുഴപ്പമില്ല. ഇനി ഒരുപക്ഷെ അത് ദിലീപ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

എന്ന് കരുതി നമ്മൾ നമുക്ക് തോന്നുന്നപോലെ വിധി എഴുതാൻ ആരുമല്ല, ഇനി ഒരുപക്ഷെ അയാൾ തെറ്റുകാരനല്ലെങ്കിലോ.. കോടതിയുടെ മുന്നില്‍ നില്‍ക്കുന്ന സംഭവമാണ്. അയാള് തെറ്റുകാരന്‍ അല്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യും. ഞാന്‍ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാന്‍ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ പിന്നെന്താ ചെയ്യും, ഇത് ശരിയാണോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാന്‍ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്. ഞാന്‍ ആലോചിച്ചപ്പോള്‍ ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല.
ആത്മാർത്ഥമായി പറഞ്ഞാൽ എന്റെ ഒരു കാഴ്ചപ്പാടിൽ ഒരിക്കലും ഒരു മനുഷ്യന് അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ആ വിശ്വാസം ചിലപ്പോള്‍ ശരിയാകാം, തെറ്റാകാം. അതുപോലെ ഇതിനെ കുറിച്ച് ഭാവനയോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്.. അതിന് മുമ്പ് തന്നെ ഞങ്ങള്‍ അകന്നിരുന്നു എന്നാണ് സലിം കുമാര്‍ പറയുന്നത്. ഞാന്‍ ആ പക്ഷത്തല്ല, എതിര്‍ പക്ഷത്തേക്ക് ആണെന്ന് അവർ വിചാരിച്ചു. പക്ഷെ സംഭവത്തിന് ശേഷം ഞാന്‍ ഭാവനയോട് സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ വളരെ അകന്നിരുന്നു. ഞാന്‍ ഒരിക്കലും ആരുടേയും പക്ഷമല്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് സലിം കുമാര്‍ പറയുന്നത്.
Leave a Reply