
“60 രൂപ വിലയുള്ള തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്” ! സമീറ പറയുന്നു
മമ്മൂട്ടി എന്ന മഹാ നടനെ കുറിച്ച് പറയുമ്പോൾ ഏവർക്കും നൂറു നാവാണ്, അതിനു പ്രധാന കാരണം ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ നല്ലൊരു മനുഷ്യൻകൂടിയാണ് എന്നുള്ളതാണ്, കാണുമ്പോൾ വളരെ പരുക്കാനായി തോന്നിക്കുമെങ്കിലും ഏവരോടും വളരെ നല്ല പെരുമാറ്റവും മറ്റുള്ളവർക്ക് മാതൃകയായ്ക്കാൻ പറ്റുന്ന വ്യക്തിത്വവുമാണ് അദ്ദേഹത്തിന്, കഴിഞ്ഞ ദിവസം നടി ആശ ശരത്തും അദ്ദേഹത്തെ കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നു, നാളത്തേക്കുള്ള തിരക്കഥ അദ്ദേഹം ഇന്നേ വാങ്ങിച്ചു പഠിക്കുന്ന ഒരു സ്വഭാവം ഉണ്ടെന്നും അത് തന്നെ ഏറെ അതിശയിപ്പിച്ചെന്നും അദ്ദേഹം പറയുന്നു…
ഇപ്പോൾ പ്രശസ്ത ഡിസൈനറായ സമീറ സനീഷ് മമ്മൂക്കയെകുറിച്ച് നടത്തിയ ചില തുറന്ന് പറച്ചിലികൾ ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാകുകയാണ്.. മമ്മൂട്ടിക്ക് വസ്ത്രങ്ങൾ ഒരുക്കിയ അനുഭവങ്ങളാണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്. എത്ര മോശം ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്ബന്നനായ വ്യക്തിയുടെ വസ്ത്രങ്ങള്‍ പോലെ തോന്നിക്കും. അതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യുമ്ബോള്‍ പരമാവധി ഡള്‍ ആക്കിയാണ് ഡിസൈന്‍ ചെയ്യാറുള്ളത് എന്നുമാണ് സമീറ ഇപ്പോള്‍ പറയുന്നത്..

അദ്ദേഹത്തിന് എപ്പോഴും കൂടുതൽ ഇഷ്ടം വളരെ സോഫ്റ്റായിട്ടുള്ള വസ്ത്രങ്ങളാണ് ബെസ്റ്റ് ആക്ടര്‍ സിനിമ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകള്‍ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് തനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് മീറ്ററിന് 60 രൂപ വിലയുള്ള തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്. പലരും അദ്ദേഹത്തെക്കുറിച്ച് വളരെ സീരിയസാണ് അതുകൊണ്ട് ഇടപഴകുമ്പോൾ ഏറെ ശ്രദ്ധിക്കണം എന്നൊക്കെ പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു…

അതുകൊണ്ട്തന്നെ എനിക്ക് അദ്ദേഹത്തെ ആദ്യം കാണുമ്പോൾ തന്നെ വലിയ പേടി തോന്നിയിരുന്നു, പക്ഷെ കേട്ടറിവുകൾ എല്ലാം തെറ്റായിരുന്നുയെന്ന് അദ്ദേഹത്തെ പരിചയപെട്ടപ്പോൾ തനിക്ക് മനസിലായെന്നും സമീറ പറയുന്നു… ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂ എന്നാണ് കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹം. എന്നാല്‍ മറ്റ് പല നടന്‍മാരും ബ്രാന്‍ഡുകള്‍ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ പറഞ്ഞു.
2009ല്‍ കേരള കഫെ എന്ന ചിത്രത്തിനുവേണ്ടി വസ്ത്രാലകാരം ചെയ്തുകൊണ്ടാണ് സിനിമ മേഖലയിലേക്ക് എത്തപെട്ടത്, ഇന്നും വളരെതിരക്കുള്ള ഡിസൈനറാണ് സമീറ, പല സിനിമകളിയേയും മികച്ച വസ്ത്രാലങ്കാരത്തിനു സ്റെറക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.. അതിൽ സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിൽ ഗാനരംഗങ്ങളിൽ മൈഥിലി അണിഞ്ഞിരുന്ന പല വസ്ത്രങ്ങളും ഇപ്പോഴും പല പെൺകുട്ടികളും ഇഷ്ടപെടുന്ന ഒന്നാണ്.. മമ്മൂട്ടിക്കായി കൂള്‍, ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ഇമ്മാനുവല്‍, കസബ, പുത്തന്‍ പണം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും മറ്റ് ചിത്രങ്ങള്‍ക്കും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.
Leave a Reply