മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്കല്ല, മോഹൻലാലിൻറെ വിശ്വശാന്തി ഫൗണ്ടേഷനൊപ്പം ! മൂന്ന് ലക്ഷം രൂപ നൽകി നടി സംയുക്ത മേനോൻ !
ലോകം ഒന്നാകെ വയനാടിനെ ചേർത്ത് പിടിക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്, എല്ലാ പ്രതിസന്ധികളെയും ഒന്നായി നേരിട്ട ചരിതമുള്ളവരാണ് നമ്മൾ മലയാളികൾ. ഇതും നമ്മൾ അങ്ങനെ തന്നെ അതിജീവിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാര്യമായ സംഭാവനകളാണ് ലഭിക്കുന്നത്, സിനിമ രംഗത്തുനിന്നും വലിയ സംഭാവനകളാണ് കൂടുതലും ലഭിക്കുന്നത്. ഇപ്പോഴിതാ നടി സംയുക്ത, സംയുക്ത പക്ഷെ സംഭാവന നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, മറിച്ച് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷനിലേക്കാണ്.
സംയുക്ത മൂന്ന് ലക്ഷം രൂപ നൽകിക്കൊണ്ടാണ് മോഹൻലാലിനൊപ്പം ചേർന്ന് വയനാടിന് കൈത്താങ്ങാകുന്നത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് സംയുക്ത പറഞ്ഞു. ആദ്യപടിയായി വയനാട്ടില്‍ വിശ്വശാന്തി ഫൗണ്ടേഷൻ ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നുവെന്നും സംയുക്ത കുറിച്ചു. ഈ ഉദ്യമത്തില്‍ പങ്കുചേരാൻ എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തു. വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ നല്‍കുമെന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മോഹൻലാൽ വയനാട്ടിൽ എത്തി ദുരിത മേഖലകൾ സന്ദർശിക്കുകയും ഒപ്പം ദുരിതത്തിലായവരെ ചേർത്ത് പിടിക്കുകയും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. ഞാൻ സജീവമായി പ്രവർത്തനം നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി ഇപ്പോള്‍ മൂന്ന് കോടി രൂപ കൊടുക്കുകയാണ്. അത് കഴിഞ്ഞിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം വീണ്ടും പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വീണ്ടും പണം കൊടുക്കുന്നതാണ്. മൂന്ന് കോടി രൂപയാണ് പുനരുദ്ധാരണ പദ്ധതി ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു.
Leave a Reply