
നടി സാന്ദ്ര തോമസ് ഐസിയുവിൽ !! “സാന്ദ്രയുടെ എത്രയും പെട്ടെന്നുള്ള രോഗമുക്തിക്കായി ഏവരും പ്രാര്‍ഥിക്കണം” ; സഹോദരിയുടെ കുറിപ്പ് !
മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് സാന്ദ്ര തോമസ്. നടിയായും നിർമ്മാതാവുമായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരം നടനും നിർമാതാവുമായ വിജയ് ബാബുവുമായി ചേർന്ന് സാന്ദ്ര ഒരു പ്രൊഡക്ഷൻ കമ്പനി രൂപപെടുത്തിയിരുന്നു, ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്നായിരുന്നു കമ്പനിയുടെ പേര്. ഇതിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഇവർ ചെയ്‌തിരുന്നു… ആട് 2 എന്ന ജയസൂര്യ ചിത്രമായിരുന്നു ഇവരുടെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്ന്..
ഇപ്പോൾ ഏവരെയും വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് സാന്ദ്രയെ പറ്റി അറിയാൻ കഴിഞ്ഞത്, ഡെങ്കിപ്പനി കൂടി രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് നടി സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം അറിയിച്ചത്. ‘ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
സാന്ദ്ര ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്ന് സാന്ദ്രയുടെ സഹോദരി ഏവരോടും അഭ്യർഥിച്ചിരുന്നു.. വിവാഹിതയായ നടിക്ക് ഇരട്ട കുട്ടികൾ ആയിരുന്നു, തങ്ക കൊലുസുകൾ എന്നാണ് ഇവരെ ഏവരും വിളിച്ചിരുന്നത്, കുട്ടി താരങ്ങൾക്ക് ഇന്ന് നിരവധി ആരാധകരുമുണ്ട്. ഇവരുടെ വിശേഷങ്ങൾ നടി സമൂഹ മാദ്യമം വഴി പങ്കുവെക്കാറുണ്ട്….

മറ്റുളവരെ അസൂയപെടുത്തിക്കൊണ്ടായിരുന്നു സാന്ദ്രയുടെയും വിജയിയുടെയും പ്രൊഡക്ഷൻ കമ്പനി വളരെ വേഗത്തിൽ മുൻ നിരയിൽ എത്തിയത.. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം നമ്മൾ കേൾക്കുന്നത് ഇരുവർക്കും കമ്പനിയുടെ കാര്യങ്ങളിൽ പല അഭിപ്രായ വ്യത്യസ്തങ്ങളും ഉണ്ടായിരുന്നു അതിന്റെ പേരിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു, ശേഷം ഇവർ തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകൾ ആയിരുന്നു പുറത്ത് വന്നത്.. ശേഷം ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ പൂർണ നടത്തിപ്പവകാശം സാന്ദ്ര വിജയ് ബാബുവിന് നൽകിയിരുന്നു..
ഇപ്പോൾ എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് സാന്ദ്ര. താരത്തിന്റെ വാകാറുകൾ ഇങ്ങനെ, ഞങ്ങൾക്കിടയിൽ കുറച്ചധികം പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.. പക്ഷെ പ്രശ്ങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണം ഞങ്ങളുടെ കൂടെ നിന്നിരുന്ന പലരും ഈ അവസരം മുതലെടുത്ത് ചെറിയ പ്രശ്നങ്ങൾ വലുതാക്കുകയും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്‌തതുകൊണ്ടാണ് ഞങ്ങൾ പിരിയേണ്ടിവന്നതെന്നാണ് സാന്ദ്ര പറഞ്ഞിരുന്നു..
Leave a Reply