വിവാഹം കഴിക്കാൻ എനിക്ക് സുന്ദരിയായ, ബ്രില്ല്യന്റായ ഒരു പെൺകുട്ടിയെ വേണം ! താല്പര്യമുള്ളവർക്ക് വരാം ! സന്തോഷ് വർക്കി !

ആറാട്ട് എന്ന ഒരൊറ്റ സിനിമ കൊണ്ട് ഏറ്റവും കൂടുതൽ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി, അദ്ദേഹം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമാണ്, ആറാട്ട് അണ്ണൻ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. ഇപ്പോൾ ഏത് സിനിമയുടെയും റിവ്യൂ അദ്ദേഹത്തെ കൊണ്ട് പറയിപ്പിക്കുക എന്നതും മീഡിയാക്കാരുടെ ഒരു വിനോദമായി മാറിയിരിക്കുകയുണ്. സിനിമ നടിമാരോടുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞതും അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. നടി നിത്യാമേനോൻ ആയിരുന്നു അദ്ദേഹത്തിന് ആദ്യം ഇഷ്ടം തോന്നിയ താരം. അതും വര്ഷങ്ങളാണ് നടിക്ക് പുറകെ സന്തോഷ് തന്റെ ഇഷ്ടം പറഞ്ഞ് നടന്നത്.

അടുത്തിടെ ഇയ്യ;ഇ കുറിച്ച് നിത്യയും തുറന്ന് പറഞ്ഞിരുന്നു, വീട്ടുകാരെ വരെ ബുദ്ധിമുട്ടിച്ചു ഇയാളുടെ ഏകദേശം മുപ്പത് നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും, മാനസികമായി എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നിയിട്ടുണ്ട് എന്നുമാണ് നിത്യ പ്രതികരിച്ചത്. അതിനുശേഷം അദ്ദേഹം മഞ്ജു വാര്യരെ ഇഷ്ടമാണ് എന്നും. പക്ഷെ അവരൊക്കെ വലിയ ടീമാണ്, എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ കേസുകൊടുക്കുന്ന ആളാണ് അതുകൊണ്ട് ഇഷ്ടം പറയുന്നില്ല എന്നും സന്തോഷ് പറഞ്ഞിരുന്നു.

അതിനുശേഷം കഴിഞ്ഞ ദിവസം തനിക്ക് നടി നിഖില വിമലിനെ ഇഷ്ടമാണ് എന്നും, സുന്ദരിയും കമ്മ്യൂണിസ്റ്റ് കാരിയുമാണ്. ആ കുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്നും, പക്ഷെ ഈ കാര്യം ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞത് എന്നും സന്തോഷ് പറഞ്ഞിരുന്നു..

ഇപ്പോഴിതാ തന്റെ പുതിയ വിഡിയോയിൽ അദ്ദേഹം തനിക്ക് വിവാഹം കഴിക്കാൻ ഒരു കുട്ടിയെ വേണം എന്ന ആവിശ്യം അറിയിച്ചിരിക്കുകയാണ്, എനിക്ക് വിവാഹം കഴിക്കാൻ കാണാൻ സുന്ദരിയായ ബ്രില്ല്യന്റ് ആയ ഒരു പെൺകുട്ടിയെ വേണം. അത് മാത്രമല്ല എല്ലാവരോടും നന്നായി ബീഹെവ് ചെയ്യുകയും വേണം, അങ്ങനെ ആരെങ്കിലും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയാൽ പിന്നെ ഞാൻ ആരുടെയും പുറകെ പോകില്ല, ഇതുവരെയും എന്റടുത്തത് ആരും വന്നു കമ്മിറ്റ് ആയിട്ടില്ല അതുകൊണ്ടാണ് ഞാൻ നിത്യാമേനോൻ മഞ്ജുവാര്യർ, നിഖില വിമൽ  തുടങ്ങിയവരുടെ പുറകെ പോയത്..

ഞാൻ അല്ലാതെ അങ്ങനെ പെണ്ണുങ്ങളുടെ പുറകെ പോകുന്ന ഒരാളല്ല, ആരെങ്കിലും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയാൽ, പിന്നെ  അവർ മാത്രമായിരിക്കും എന്റെ ലൈഫിൽ ഉണ്ടാകുന്നത്, ഞാൻ മരിക്കുന്ന വരെ എന്റെ ജീവിത പങ്കാളി അവർ മാത്രം ആയിരിക്കും, പക്ഷെ  ഇതുവരെ ആരും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആയിട്ടില്ല, അങ്ങനെ ആരെങ്കിലും വരുവാണെങ്കിൽ തീർച്ചയായും ഞാൻ അവരെ വിവാഹം കഴിക്കും എന്നും സന്തോഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *