അമേരിക്കൻ ഭരണാധികാരികളെക്കാളും സുരക്ഷയിലാണ് നമ്മുടെ ഭരണാധികാരികൾ നടക്കുന്നത് ! ഈ ആർക്കും വേണ്ടാത്തവർക്ക് എന്തിനാണ് ഇത്രയും സുരക്ഷ ! സന്തോഷ് ജോർജ് കുളങ്ങര !

മലയാളികൾ എന്നും വളരെ ഇഷ്ടത്തോടെയും ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന ഒരു വ്യക്തിത്വമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ.

ഇതിലെല്ലാം ഉപരി അദ്ദേഹം നൽകുന്ന മോട്ടിവേഷൻ പ്രസംഗങ്ങൾ പുതു തലമുറയെ പോലും ആവേശം കൊള്ളിക്കുന്നവയാണ്, ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഒരു അഭിമുഖത്തിൽ ഇതിന് മുമ്പ് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, നമ്മുടെ കേരളത്തിലെ രാഷ്‌ടീയക്കാർ അവരുടെ ഈ മസിലുപിടിത്തം കുറക്കണം എന്നാണ് എന്റെ അഭിപ്രായം, സൈക്കിൾ ചവിട്ടി പോകുന്ന പ്രസിഡിന്റിനെ കണ്ടിട്ടുണ്ട് ഞാൻ, അതായത് ഹായ് ഏതൊക്കെ ഉണ്ട് എന്ന് വളരെ സാധാരണയായി ചോദിച്ചുകൊണ്ട് സൈക്കിൾ ചവിട്ടി പോകുന്ന പ്രസിണ്ടന്റുമാരെ ഞാൻ കണ്ടിട്ടുണ്ട്.. ഇത്തിരി കഴിഞ്ഞാണ് നമ്മൾ അറിയുന്നത് ആ പോയത് ഇവിടുത്തെ പ്രസിഡന്റ ആണെന്ന്..

ഇത്രയേ ഉള്ളു ലോകത്ത് എല്ലായിടത്തും, നമ്മളാണ് ഇവിടെ വലിയ കെട്ടുകാഴ്ച, അമേരിക്കൻ പ്രസിഡന്റിനേക്കാളും ഗമക്കാണ് നമ്മുടെ ഭരണാധികാരികൾ പോകുന്നത്. അമേരിക്കൻ പ്രസിഡന്റ് അങ്ങനെ നടക്കുന്നത് കാരണമുണ്ട്, അദ്ദേഹത്തെ ഏത് സമയവും തട്ടാൻ ആള്ക്കാര് ചുറ്റിനുമുണ്ട്, “ഇവിടെ ഒരുത്തനും വേണ്ടാത്തവനും ഇങ്ങനെ നടക്കുകയാണ്”. എന്നും അദ്ദേഹം പറയുന്ന വിഡിയോയാണ് ഏറെ ട്രോകളോടെ ഇപ്പോഴും ശ്രദ്ധ നേടുന്നത്.

അതുപോലെ തന്നെ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ യാത്രയെ പരിഹസിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ രംഗത്ത് വന്നിരുന്നു. വികസനം കണ്ട് പഠിക്കാൻ മുഖ്യമന്ത്രി സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വിവരണ പരിപാടി കാണട്ടെ. വികസനം പഠിക്കാൻ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്നും അദേേഹം പരിഹസിച്ചുകൊണ്ട്  പറഞ്ഞിരുന്നു. സാങ്കേതികവിദ്യ ഏറെ വികസിച്ച ഈ കാലത്ത് ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന മനസിലാക്കാം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നാടിന് ഉപകാരമില്ലാത്ത കുടുംബ യാത്രകൾ എന്തിനാണെന്നും വി മുരളീധരൻ ചോദിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *