‘എന്റെ മകൾ വീണ്ടും അവശയാകുന്നു’ !! നിറകണ്ണുകളോടെ ശരണ്യയുടെ ‘അമ്മ

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയായിയുന്നു ശരണ്യ ശശി, വളരെ സന്തോഷവതിയായിരുന്നു താരത്തിന്റെ ജീവിതത്തിന്റെ വർണങ്ങൾ കെടുത്താൻ കാൻസർ എന്ന മഹാ വ്യാധി  തീരുമാനിക്കുകയായിരുന്നു, വളരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരി പക്ഷെ ജീവിതം ഒരുപാട് ദുർഘടമായ അവസ്ഥയിൽകൂടി കടന്നുപോയ്‌കൊണ്ടിരിക്കുയായിരുന്നു, ഇപ്പോൾ കുറച്ച് കാലമായി താരം അതിൽ നിന്നും മോചിതയായി ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയായിരുന്നു, കാൻസറിനെ ഓരോ തവണയും തോൽപ്പിച്ച് മുന്നേറുമ്പോഴും സാമ്പത്തികമായി താരം ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു.. വീടുവരെ നഷ്ട്ടപെട്ട ശരണ്യക്ക് സഹായമായത് സിനിമ സീരിയൽ നടികൂടിയയായ സീമ ജി നായർ ആയിരുന്നു..

സീരിയലിൽ നിന്നും സിനിമയിലേക്ക് ചുവട് വാക്കാൻ  ഒരുങ്ങുന്ന സമയത്താണ് 2012ല്‍ ശരണ്യയെ ഈ ദുരന്തം പിടികൂടിയത്,  ഒന്നും രണ്ടും തവണയല്ല, ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ ചെയ്തിട്ടുള്ളത് ഒന്‍പത് തവണയാണ്. അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും ശരണ്യയുടെ അരയ്ക്ക് താഴോട്ട് തളര്‍ന്ന് താരം കിടപ്പിലാകുകയായിരുന്നു. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ ഹോസ്പിറ്റലിൽ എത്തിച്ചു. അടുപ്പിച്ച്  ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ശരണ്യയെ ജീവിതത്തിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.

അങ്ങനെ തനിക്ക് നഷ്ട്മായി എന്ന് കരുതിയ ജീവിതം വീണ്ടും പതുക്കെ തിരിച്ചുപിടിച്ചു തുടങ്ങവേ വീണ്ടും വിധി ശരണ്യയെ  തളർത്തിയിരിക്കുകയാണ്, ഫിസിയോതെറാപ്പി ഫലം കണ്ടുതുടങ്ങിയ ശരണ്യയിൽ ഡോക്ടർമാർക്കും ഏറെ പ്രതീക്ഷ ആയിരുന്നു, അതിനിടെ ഒരു വരുമാന മാർഗമെന്ന രീതിയിൽ  പുതുവര്‍ഷത്തില്‍ ശരണ്യ പുതിയ യൂടൂബ് ചാനലും ആരംഭിച്ചു. ശരണ്യയുടെ കൊച്ചുവിശേഷങ്ങളും പാചകവുമെല്ലാം ചാനലിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.  അവയെല്ലാം ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിച്ചിരുന്നു…

ശരണ്യയെയും കുടുംബത്തെയും പോലെ ആരാധകരും അത് വിശ്വസിച്ചിരുന്നു എല്ലാം ഭേദമായി ഇനി ശരണ്യക്ക്യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല എന്ന് പക്ഷെ ഏവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് ആ വാർത്ത വന്നിരിക്കുകയാണ് ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയിരിക്കുകയാണ്. സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലില്‍ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയായിരുന്നു വിഡിയോയിൽ എത്തിയിരുന്നത്..

നിറകണ്ണുകളോടെയുള്ള ആ അമ്മയുടെ വാക്കുകൾ കേട്ട ഓരോ മലയാളിയും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടാകും എന്നത് ഉറപ്പാണ് .. ആ അമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..   ‘വിഡിയോയില്‍ ശരണ്യയില്ല. അവള്‍ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന്‍ എന്റെ കൂടെയുണ്ട്. അവള്‍ക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്ബ് നടത്തിയ സ്കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു. അത് വീണ്ടും സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ വേദനയോടെ പറയുന്നു.അവള്‍ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാര്‍ജായി വന്നപ്പോള്‍ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂര്‍ണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ വീണ്ടും വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായെന്ന് ശരണ്യയുടെ ‘അമ്മ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *