
‘അത് ചെയ്യുമ്പോൾ അച്ഛൻ എന്നെ പ്രോത്സാഹിപ്പിച്ചു’ ! പക്ഷെ ഇപ്പോൾ ആ ഓർമ്മകൾ എന്നെ വേട്ടയാടുന്നു !! ശരത് തുറന്ന് പറയുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശരത് ദാസ്. ഇന്ന് അദ്ദേഹം രണ്ടുമക്കളുടെ അച്ഛനായിട്ടും ശരത്തിന്റെ സൗന്ദര്യത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഇപ്പോഴും പ്രേക്ഷകർ പറയുന്നത്. ആലുവയിലെ വെള്ളാരപ്പള്ളി ഗ്രാമത്തിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്താണ് ശരത്തിന്റെ തറവാട്. എങ്കിലും വര്ഷങ്ങളായി ശരത് തിരുവനന്തപുരത്താണ് താമസം. ശരത് ഏവർക്കും സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ അധികമാർക്കും അറിയില്ല എന്നതാണ് വാസ്തവം.
പ്രശസ്ത കഥകളിപ്പാട്ടുകാരനായിരുന്ന കലാമണ്ഡലം വെണ്‍മണി ഹരിദാസാണ് ശരത്തിന്റെ അച്ഛന്‍. അദ്ദേഹവും ഒരു നടനാണ്, ശരത്തിന്റെ ആദ്യ ചിത്രം ഷാജി എന്‍ കരുൻ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു. ഇതിൽ കണ്ണൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശരത് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യകത ഇതേ ചിത്രത്തിൽ ശരത്തിന്റെ അച്ഛനും ഒരു വേഷം ചെയ്തിരുന്നു എന്നതാണ്..
അച്ഛൻ രാമയ്യൻ എന്ന കഥാപാത്രമാണ് ചെയ്തിരുന്നത്. രാമയ്യന്റെ മകൻ കണ്ണൻ ആയിട്ട് ശരത്തുമായിരുന്നു എത്തിയിരുന്നത്. പക്ഷെ ആ ചിത്രത്തിൽ തനിക്ക് തനറെ അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു, ആ സമയത്ത് അച്ഛൻ ലൊക്കേഷനിൽ നിന്നുകൊണ്ട് എന്നെ ആ രംഗം ഭംഗിയായി ചെയ്യാൻ ആവുന്നത്ര പ്രോത്സാഹിപ്പിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം അച്ഛനെ എനിക്ക് ജീവിതത്തിൽ നിന്നും നഷ്ടമായതിനു ശേഷം ഇതേ കർമ്മങ്ങൾ ചെയ്യാനിരുന്നപ്പോൾ ആ സിനിമയിലെ രംഗങ്ങൾ ഓർമ വന്നു.. അതെന്നെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു ഓർമയായി മാറുകയുമായിരുന്നു … ഏറെ വികാരഭരിതനായി ശരത് പറയുന്നു..

സിനിമയിലും നിരവധി ശക്തമായ വേഷങ്ങൾ ശരത് ചെയ്തിരുന്നു. എന്നു സ്വന്തം ജാനകികുട്ടി, പത്രത്തിലെ ഇബിനു എന്ന കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട്, ഇരുപത്തിയഞ്ച് വർഷങ്ങളായി അഭിനയ മേഖലയിൽ സജീവായി നിൽക്കുന്ന ശരത് ഒരു നടൻ എന്നതിലുപരി ഒരു ഡബ്ബിങ് ആര്ടിസ്റ് കൂടിയാണ്. സിനിമയേക്കാൾ ശരത് തിളങ്ങിയത് സീരിയലിൽ ആയിരുന്നു..
മിക്ക ചാനലുകളിലും ശരത്തിന്റെ സീരിയലുകൾ ഉണ്ടായിരുന്നു, തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ വേഷം ‘ശ്രീ മഹാ ഭാഗവതം’ എന്ന സീരിയലിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ചപ്പോൾ ആയിരുന്നു. എന്നാണ് ശരത് പറയുന്നത്. തനറെ സ്വപ്നങ്ങൾക്കപ്പുറം ആയിരുന്നു ആ വേഷം. അതുപോലെ ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഒരു വില്ലൻ വേഷം ചെയ്യണം എന്നുള്ളത് അതും ഇപ്പോൾ സഫലമായി. ഹിറ്റ് സീരിയൽ ഭ്രമണത്തിൽ ശരത് വില്ലനായി എത്തിയിരുന്നു. മികച്ച പ്രകടനമാണ് ശരത് അതിൽ കാഴ്ചവെച്ചിരുന്നത്. 2006ല്‍ ആണ് അകന്ന തന്റെ അകന്ന ബന്ധു കൂടിയായ മഞ്ജുവിനെ വിവാഹം കഴിച്ചത്. മഞ്ജു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റാണ്. ഇവർക്ക് രണ്ടുമക്കളാണ്.വേദ ഏഴാം ക്ലാസിലും ധ്യാന മൂന്നാം ക്ലാസിലും പഠിക്കുന്നു….
Leave a Reply