
പുരോഗമനം എന്നത് ട്രൗസറിട്ട് നടക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നില്ല ! എങ്കിലും ഈ കാലുകൾ കണ്ടാൽ എന്താണ് കുഴപ്പം ! സയനോര ചോദിക്കുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. ഇപ്പോൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാണ് സയനോരയും, തരാം പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും. ഒരു ഗായിക എന്നതിലുപരി പലപ്പോഴും തന്റെ നിലപാടുകളൂം തീരുമാനങ്ങളും സയനോര പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സയനോര തനറെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ, ഭാവന, രമ്യ നമ്പീശൻ, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയത്. ഭാവനയും ഇതേ വീഡിയോ പങ്കുവച്ചിരുന്നു.
നിമിഷ നേരം കൊണ്ടാണ് വീഡിയോ ആരാധകർക്കിടയിൽ വൈറലായി മാറിയത്. നിരവധി പോസിറ്റീവ് കമന്റുകളും ഒപ്പം പല നെഗറ്റീവ് കമന്റുകളും വീഡിയോക്ക് ലഭിച്ചിരുന്നു. അതിൽ പ്രധാന ഒരു പ്രശ്നമായി പലരും കണ്ടിരുന്നത് ഗായിക സയനോരയുടെ വാസ്തമാണ്. മോഡേൺ ലുക്കിൽ, ഷോർട്സും ബനിയനുമായിരുന്നു താരം ധരിച്ചിരുന്നത്. സ്ത്രധാരണം മലയാളികളുടെ സംസ്‌കാരത്തിന് എതിരാണെന്നും കുട്ടികളും ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലരുടെ കമന്റ്. നിരവധി പേര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയതോടെ വിമർശകർക്ക് തക്ക മറുപടി എന്ന പോലെ അതെ വസ്ത്രം ധരിച്ച് ഇരിക്കുന്ന ഒരു ചിത്രം കൂടി സയനോര പങ്കുവെച്ചിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് സയനോര ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നീ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം താരം പങ്കുവച്ചിരുന്നു.

ഇതോടെ സംഭവം വൈറലായി മാറുകയും, വിഷയം കൂടുതൽ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോൾ ഇതിനെ കുറിച്ച് താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ച ഒരു വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നാണ് സയനോര പറയുന്നത്. കാലാകാലങ്ങളായി നമ്മള്‍ ചില ധാരണകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരാണ്. വിദേശത്ത് പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ എതിര്‍ക്കുന്നവരാണ് പലരുമെന്നും സയനോര ചൂണ്ടിക്കാണിക്കുന്നു. അതേസമയം പുരോഗമനെന്നത് ട്രൗസറിട്ട് നടക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതിനൊക്കെയും അപ്പുറത്തുള്ള പല മാനങ്ങളുമുള്ള ഒരു ആശയമാണെന്നാണ് താരം പറയുന്നത്. സ്ത്രീകളുടെ തുടയും സ്തനങ്ങളുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നാണ് സയനോര പറയുന്നത്.
മാനസികമായി ഉണ്ടാകേണ്ട ഒന്നാണ് പുരോഗമനമെന്നും ഇപ്പോള്‍ പലരും പ്രകടിപ്പിക്കുകയും പറയുകയും ചെയ്യുന്ന പുരോഗമനം ഒരു മൂടുപടം മാത്രമാണെന്നും താര പറയുന്നു, തന്റെ ഇഷ്ടത്തിന് അനുസരിച്ച് പോസ്റ്റ് ചെയ്ത വീഡിയോയാണ് അത്. താന്‍ വീട്ടില്‍ ഉപയോഗിക്കുന്ന വസ്ത്രമാണതെന്നും തന്റെ കാല്‍ കണ്ടു എന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും സയനോര പറയുന്നു. തന്റെ കാലുകള്‍ ഒരാള്‍ കണ്ടത് കൊണ്ട് എന്താണ് കുഴപ്പം എന്നാണ് സയനോര ചോദിക്കുന്നത്. എന്ത് വസ്ത്രം ധരിക്കണം എന്നത് തന്റെ മാത്രം ചോയ്‌സാണെന്നും സയനോര വ്യക്തമാക്കുന്നു. നമ്മൾ ജീവിക്കേണ്ടത് നമ്മുടെ ഇഷ്ടത്തിനാണ് അല്ലാതെ മറ്റുള്ളവരുടെ ചോയ്‌സ് അനുസരിച്ചവരുത് എന്നും സയനോര പറയുന്നു. അത് കൂടാതെ തന്നെ വ്യക്തിപരമായി അടുത്തറിയുന്നവർ പോലും വിമർശനവുമായി എത്തിയെന്നും സയനോര എടുത്ത് പറയുന്നു.
Leave a Reply