‘അന്ന് ഒരു ഡയലോഗിന് നൂറു രൂപ’ ! ‘ആ കണ്ണാടി വെച്ചപ്പോൾ ഞാൻ ലാലേട്ടനെ അങ്ങനെത്തന്നെയാണ് കണ്ടതെന്ന് നദിയ മൊയ്‌ദുവും’ !! താര സംഗമം !

ഒരു കാലത്തെ മലയാള സിനിമ വാണ താര റാണിമാർ ഒത്തുകൂടിയപ്പോൾ അതൊരു ഉത്സവ പ്രതീതി ആയിരുന്നു, എട്ട് നായികമാർ വനിതക്ക് വേണ്ടി ഒത്തുകൂടിയപ്പോൾ അവർ പഴയ കോളേജ് പിള്ളേരെപ്പോലെ കളിച്ചു രസിക്കുകയായിരുന്നു. ഒപ്പം പറഞ്ഞാലും തീരാത്ത അത്ര വിശേഷങ്ങളും,വിധുബാലയും, സീമയും, അംബികയും, പൂർണിമ ഭാഗ്യരാജും, മേനകയും, ശാന്തികൃഷ്ണയും, ജലജയും, നദിയ മൊയ്തുവും ചേർന്നപ്പോൾ മലയാള സിനിമയുടെ ആ പഴയ സുവർണകാലം ഒരിക്കൽ കൂടി പുനർജനിച്ചതുപോലേ തോന്നി.

അതിൽ ഏറ്റവും രസകരമായ കാര്യം…. അതിൽ ആദ്യമായി നേരിൽ കാണുന്നവരും ഉണ്ടായിരുന്നു എന്നതാണ്, ഞാനും വിധുബാലചേച്ചിയും ജീവിതത്തിൽ ആദ്യമായാണു നേരിൽ കാണുന്നത്. ഇങ്ങനെയൊരു സംഗമം ഒരുക്കിയതിനു വനിതയ്ക്കു പ്രത്യേക നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ശാന്തി കൃഷ്‌ണ സംസാരിച്ചു തുടങ്ങുന്നത്. ആണോ അത് ഏല്ലാവർക്കും ഒരു അതിശയമായിരുന്നു. എങ്കിലും ഇക്കൂട്ടത്തിൽ ആരോടെങ്കിലും ഒപ്പം അഭിനയിക്കാത്ത ആരുമില്ലെന്നു തോന്നുന്നു എന്നാണ് പൂർണിമ പറഞ്ഞത്.

എന്നാൽ ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഉള്ള ആളല്ല എന്ന് വിധുബാല.. കാരണം ഞാൻ എഴുപതുകളിലായിരുന്നു ഞാൻ അഭിനയരംഗത്തുണ്ടായിരുന്നത്. നിങ്ങളെല്ലാം അതു കഴിഞ്ഞാണ് സിനിമയിൽ സജീവമായത്. ‘കോളജ് ഗേൾ’ എന്ന സിനിമയില്‍ പ്രേം നസീര്‍ സാറിന്‍റെ നായികയായിട്ടാണ് ഞാൻ സിനിമയിൽ എത്തുന്നത്, അതുകേട്ട മേനക പറഞ്ഞു പക്ഷേ ചേച്ചി 1979 ൽ അഭിനയം നിർത്തിയെങ്കിലും ഓപ്പോളിൽ എനിക്കു ഡബ്ബ് ചെയ്തത് ചേച്ചിയാണ്. അങ്ങനെ നോക്കുമ്പോൾ ചേച്ചിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു എന്നുവേണം പറയാൻ.. അപ്പോൾ വിധുബാല ഡബ്ബിങ് ചെയ്തിരുന്നോ എന്ന് എല്ലാവരും ചോദിച്ചു അതെ ഞാൻ ഒരുപാട് സിനിമയിൽ മറ്റു നായികമാർക്ക് ഡബ്ബ് ചെയ്തിരുന്നു എന്നാണ് വിധുബാല പറഞ്ഞത്…

ഉടൻ മേനക പറഞ്ഞു ഞാൻ ഞാന്‍ സീമച്ചേച്ചിയുടെയും പൂർണിമയുടെയും ഒപ്പം അഭിനയിച്ചിട്ടുണ്ട് കൂടാതെ ഞാൻ നിർമിച്ച വിഷ്ണുലോകത്തിൽ ശാന്തിയും അഭിനയിച്ചു.. ഏതായാലും ഈ അവസരത്തിൽ ഞാനൊരു രഹസ്യം പറയാം. ആ റോളില്‍ അന്ന് ഞാനാണ് അഭിനയിക്കേണ്ടിയിരുന്നത്. പക്ഷേ, മൂത്ത മകൾ കുഞ്ഞായിരുന്നതിനാൽ എനിക്കതിനു സാധിച്ചില്ല. കരഞ്ഞു കൊണ്ടാണ് ആ വേഷം ഞാൻ ശാന്തികൃഷ്ണയ്ക്ക് കൊടുത്തത് എന്നും മേനക പറയുന്നു… ആണോ അത് വളരെ നന്നായി അതുകൊണ്ട് നല്ലൊരു റോൾ എനിക്കു കിട്ടിയല്ലോ എന്നാണ് ശാന്തി ചിരിച്ചുകൊണ്ട് പറഞ്ഞത്..

സീമ പറഞ്ഞു എല്ലാവരെയും കണ്ടിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ തോന്നുന്നു എന്നാണ്.. ജലജ എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത് എന്ന ചോദ്യം ഉയർന്നപ്പോൾ നിങ്ങൾ പറയുന്നത് കേൾക്കാനും ഒരാൾ വേണ്ടേ എന്നായിരുന്നു ജലജയുടെ മറുപടി. പിന്നെ അംബിക മോഹൻ ലാലിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നു എന്ന വാർത്ത ശരിയാണോ എന്ന് മറ്റുള്ളവർ ചോദിച്ചപ്പോൾ അത് ശരിയാണ് രാജാവിന്റെ മകൻ എന്ന ചിത്രത്തിലായിരുന്നു എന്നും അംബിക പറയുന്നു…

വീണ്ടും രസകരമായ ഒരുപാട് ഓർമ്മകൾ പങ്കുവെക്കുന്ന കൂട്ടത്തിൽ ജലജ നദിയ യോട് ചോദിച്ചു എന്തായാലും കുേറനാളായി നദിയയോടുചോദിക്കണം എന്നു വച്ച കാര്യം ഇപ്പോൾ ചോദിക്കാം. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടിൽ’ ഒരു കണ്ണാടി വച്ചിട്ട് മോഹൻലാലിനെ ഡ്രസ് ഇല്ലാതെ കാണാന്‍ പറ്റും എന്നു പറയുന്ന സീനില്ലേ. അന്നേരമുള്ള നദിയയുടെ എക്സ്പ്രഷൻ ഇപ്പോ കണ്ടാലും ചിരിവരും. ശരിക്കും ആ കണ്ണട വച്ചാൽ അങ്ങനെ… ജലജ ചോദ്യം മുഴുവനാക്കുന്നതിന് മുന്‍പ് നദിയ ഉത്തരം പറഞ്ഞു, ആ ‘ഞാൻ കണ്ടല്ലോ… എന്ന്.. ഉടൻ തന്നെ അവിടൊരു ചിരിയുടെ മാലപ്പടക്കം പൊട്ടിയ അവസ്ഥയായിരുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *