മോഹൻലാലിന് സ്ത്രീകൾ ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്, ചേച്ചിക്ക് അത്തരത്തിൽ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ ! മോശം കമന്റിന് സീനത്തിന്റെ മാസ്സ് മറുപടി !
മലയാളികൾക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് സീനത്ത്, അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ പ്രായത്തേക്കാൾ വളരെയേറെ വലിപ്പമുള്ള കഥാപാത്രങ്ങളാണ് സീനത്തിനെ തേടി എത്തിയത്. എന്നാൽ അവയെല്ലാം തന്നെ ഈ കലാകാരിയുടെ കൈയിൽ ഭദ്രമായിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തി വില്ലത്തി, അമ്മായിയമ്മ, സഹനടി, തുടങ്ങി സീനത്ത് അരങ്ങിൽ അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ചുരുക്കമായിരിക്കും. നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള സീനത്ത് മുമ്പൊരിക്കൽ മോഹൻലാലിൻറെ പിറന്നാളിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ താരം പങ്കുവെച്ച ആ പോസ്റ്റിന് മോശം കമന്റ് നൽകിയ ആൾക്ക് അപ്പോൾ തന്നെ തക്ക മറുപടി കൊടുക്കയും ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും അതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. സീനത്ത് പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, ‘മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ.
ലാൽ, ഏത് ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴുംഅതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു ഒരായിരം ജന്മദിനാശംസകൾ ലാൽജി’ സീനത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്..
പക്ഷെ നടിയുടെ ഈ പോസ്റ്റിന്, വന്ന ഒരു കമന്റ് ഇങ്ങനെ, സ്ത്രീകളോട് ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു കമന്റ്. അതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സീനത്തും രംഗത്തെത്തി. സ്ത്രീ എന്നും ഒരു വീക്നെസ് തന്നെയാണ് മോനെ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത്. എന്നാൽ ആ കൂട്ടത്തിൽ ഇത്തിരി ലാലിന് ബഹുമാനം ഉണ്ടെന്ന് പറയുന്നത് തെറ്റാണോ. എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി സമയം കളയാതെ സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം എന്നാണ് അന്ന് സീനത്ത് മറുപടി നൽകിയത്.
Leave a Reply