ഒരിക്കലും സംഭവിക്കരുത് എന്ന് കരുതിയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് ! ഇപ്പോൾ മതം മാറി ! നടി സീതാ ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം !

ഒരു സമയത്ത് മലയാള സിനിമയിൽ ചെറുതും വലുതുമയ നിരവധി സിനിമകളിൽ തിളങ്ങിയ അഭിനേത്രി ആയിരുന്നു സീതാ ലക്ഷ്മി. പക്ഷെ അവരെ നമ്മൾ കൂടുതൽ ശ്രദ്ധിച്ചത് ദേവാസുരം എന്ന സിനിമയി ഭാനുമതി എന്ന കഥാപാത്രത്തിന്റെ സഹോദരി ശാരദ ആയി എത്തിയതോടെയാണ്. വളരെ പ്രധാനമുള്ള ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിൽ സീതയുടേത്. ചിത്രം സൂപ്പർ ഹിറ്റായതോടെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.

സീത ലക്ഷ്മി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്, അത് പക്ഷെ സീരിയൽ മേഖലയിലാണ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സീത തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുന്നത്. ഒരു സിനിമയെ വെല്ലുന്ന ജീവിത കഥയാണ് സീതയുടേത്. അവരുടെ വാക്കുകൾ ഇങ്ങനെ, എന്റെ ആദ്യ വിവാഹം ഒരു വലിയ പരാജയമായിരുന്നു. പ്രണയ വിവാഹമായിരുന്നു. അനില്‍ എന്നാണ് പേര്. ആന്ധ്രാ സ്വദേശിയായ അദ്ദേഹം റെഡ്ഡിയാണ്. ഞാന്‍ അഭിനയിച്ച തെലുങ്ക് സീരിയലില്‍ എന്റെ പെയര്‍ ആയിട്ടാണ് വന്നത്. അദ്ദേഹം എന്നെക്കാള്‍ ജൂനിയര്‍ ആണ്. എന്നാല്‍ ആ വേര്‍തിരിവ് ഒന്നും ഞാന്‍ കാണിച്ചിരുന്നില്ല.

അങ്ങനെ ആ പരിചയം അടുപ്പമായി, ഞങ്ങൾ പ്രണയത്തിലായി. പക്ഷെ ആ സമയത്ത് തന്നെ എന്റെ കൂടെ അഭിനയിക്കുന്നവര്‍ പലരും പറഞ്ഞു, വേണ്ട, ആ ബന്ധം അത്ര നല്ലതല്ല, അയാളുടെ സ്വഭാവം മോശമാണ്, മറ്റൊരു നടിയോടും അയാൾ വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് എന്ന്. എന്നാല്‍ അതൊന്നും ഞാന്‍ കാതില്‍ വാങ്ങിയില്ല. ഞങ്ങളെ പിരിയ്ക്കാന്‍ വേണ്ടി പറയുന്നതായിരിയ്ക്കും എന്ന് കരുതി അതൊന്നും അത്ര കാര്യമാക്കിയില്ല. ശേഷം ഞാൻ അയാളോട് വിവാഹത്തിന് രണ്ടു വര്‍ഷത്തെ സാവകാശം ചോദിച്ചിരുന്നു.

കാരണം ഞാൻ എന്റെ അമ്മയുടെ പേരില്‍ ഒരു ഫ്‌ളാറ്റ് എടുത്തിട്ടുണ്ട്. അതിന്റെ ഇ എം ഐ എല്ലാം അടയ്ക്കണം. രണ്ടു വർഷം ആകും അത് തീരാൻ. അതുകൊണ്ട് ആ ബാധ്യത കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. അയാളും ഓകെ പറഞ്ഞു. പക്ഷെ രണ്ട് മാസം ആയപ്പോഴേക്കും അയാൾ എന്നെ കല്യാണത്തിന് നിര്‍ബന്ധിച്ചു. കല്യാണം കഴിഞ്ഞും അഭിനയിക്കാമല്ലോ എന്നായി പിന്നെ. പക്ഷെ എന്റെ വീട്ടിലും അയാളെ ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ എല്ലാവരെയും എതിർത്ത് ഞങ്ങൾ വിവാഹം ചെയ്തു.

കല്യാണത്തിന്റ ആദ്യ ദിവസം മുതൽ തന്നെ പ്രശ്നങ്ങൾ തുടങ്ങി. സ്‌നേഹത്തോടെ എന്നോട് പെരുമാറാറില്ല. എപ്പോഴും തല്ലും വഴക്കുമാണ്. സ്റ്റൂള്‍ എടുത്ത് അടിക്കാനൊക്കെ വന്നിട്ടുണ്ട്. അതിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. ചവിട്ടും അടിയും കിട്ടി അത് അബോര്‍ഷന്‍ ആയി പോയി. പത്ത് കൊല്ലം ആ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നു. പക്ഷെ മൂന്ന് കൊല്ലം മാത്രമേ അയാള്‍ക്കൊപ്പം ഞാന്‍ ജീവിച്ചിട്ടുള്ളൂ. ബാക്കി ഏഴ് വര്‍ഷം അയാൾ തിരികെ വരും എന്ന് പ്രതീക്ഷിച്ചു കഴിഞ്ഞു.

എന്റെ അച്ഛനും അമ്മയും ഡിവോഴ്‌സായവർ ആയിരുന്നു. അപ്പോൾ ഞാൻ കരുതിയിരുന്നു എന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കരുത് എന്ന്… അയാൾക്ക് പണവും എന്റെ ആ ഫ്‌ളാറ്റും വേണമെന്നായിരുന്നു. ഞാൻ ഒരു തെറ്റും ചെയ്യാതെ എന്റെ ജീവിതവും ഒരു ഡിവോസിൽ കലാശിച്ചു. ശേഷം വാട്‌സാപ്പില്‍ ഗ്രൂപ്പില്‍ നിന്നുമാണ് അബ്ദുള്‍ ഖാദറിനെ കണ്ടുമുട്ടുന്നത്. പിന്നെ ഇഷ്ടത്തിലായി. ശേഷം മുസ്ലിം മതം സ്വീകരിച്ച് അദ്ദേഹത്തെ വിവാഹം കഴിച്ചു എന്നും സീതാലക്ഷ്മി പറയുന്നു

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *