ടോപ് സിംഗർ വിജയ് സീത ലക്ഷ്മിക്ക് സമ്മാനമായി കിട്ടിയ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ! വീട് കണ്ട് അതിശയിച്ച് ആരാധകർ !
മലയാളായി പ്രേക്ഷകരെ ഒന്നടങ്കം ആകർച്ച ഒരു മികച്ച മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഫ്ലവേർസിലെ ടോപ് സിംഗർ. കുട്ടി താരങ്ങൾ ഒന്നിന് ഒന്ന് മികച്ച പ്രടകടം കാഴ്ചവെച്ച ഷോ വളരെ വലിയ വിജയമായിരുന്നു. അതിലെ ഓരോ കുട്ടികളെയും മലയാളികൾ സ്വന്തം മക്കളെപ്പോലെ കരുതി, നമ്മുടെ വീട്ടിലെ ഒരാളെപ്പോലെ സ്നേഹിച്ചിരുന്നു. അതിലെ എല്ലാവരും നമ്മുടെ ഇഷ്ട താരങ്ങളായിരുന്നു എങ്കിലും സീത ലക്ഷ്മി എന്ന കുട്ടി ഗായിക തുടക്കം മുതലേ ഏവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു.
മറ്റു പരിപാടികളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ റിയാലിറ്റി ഷോ ആയിരുന്നു ടോപ് സിംഗർ, ഇതിൽ എലിമിനേഷൻ ഇല്ലായിരുന്നു, അത് മാത്രമല്ല മലയാള സിനിമയിലെ മധുരമുള്ള ഗാനങ്ങൾ മാത്രമാണ് കുട്ടികൾ പാടിയിരുന്നത്, മറ്റു ഭാഷകയിലെ ഗാനങ്ങൾ പരിപാടിയിൽ ഇല്ലായിരുന്നു, പരിപാടിയുടെ മറ്റൊരു വിജയം എന്ന് പറയുന്നത് അതിലെ വിധികർത്താക്കളുടെ സാനിധ്യം തന്നെയാണ്.
എംജി ശ്രീകുമാർ, സിത്താര, ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, അനുരാധ തുടങ്ങി ഒട്ടനവധി പ്രഗത്ഭ ഗായകരുടെ അറിവും അനുഭവങ്ങളും ആ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടിക്കൊടുക്കാൻ സഹായകമായിരുന്നു. മികച്ച ഗാനാലാപനം കൊണ്ടും ശബ്ദ മാധുര്യം കൊണ്ടും ജനഹൃദയങ്ങളിൽ കയറികൂടിയ സീത ലക്ഷ്മി ആയ്രിരുന്നു ടോപ് സിംഗറിൽ വിജയ് ആയതും .
സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സീത തന്റെ പുതുയ വിശേഷങ്ങളും, തന്റെ പാട്ടുകളും എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്, സീത കുട്ടി പങ്കുവെക്കുന്ന എല്ലാ വിഡിയോകളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്, താരത്തിന് സ്വന്തമായൊരു യുട്യൂബ് ചാനൽ ഉണ്ട്. തന്റെ എല്ലാ സന്തോഷ നിമിഷങ്ങളും വിഡിയോകളാക്കി താരം അതിൽ പങ്കുവെക്കാറുണ്ട്.
സീത ഫൈനലിൽ പാടിയ സപ്തസ്വരങ്ങളാടും എന്ന ഗാനം എല്ലാവരുടെ മനസിലും ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു, അത്ര ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്. ടോപ് സിംഗറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താരത്തിന് സമ്മാനമായി തുളസി ഡെവലപ്പേഴ്‌സ് ലിമിറ്റഡ് 50 ലക്ഷം രൂപയുടെ ഫ്ലാറ്റ് നൽകിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ പാല് കാച്ചൽ ചടങ്ങ് നടന്നിരുന്നത്.
അതിന്റെ വീഡിയോ കഴിഞ്ഞ ദിവസം താരം തന്റെ യുട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു, ആ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുയാണ്, ഈ അവസരത്തിൽ സീതയും അമ്മയും എല്ലാവരോടും വീണ്ടും നന്ദി പറയുന്നുണ്ട്, നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും ഫലമാണ് ഈ സമ്മാനം എന്നും സീത പറയുന്നു.. വളരെ മനോഹരമായ ഫ്ലാറ്റ് ആണ് സീതക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ അന്നത്തെ ബാക്കി എല്ലാ കുട്ടി താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു, ഏറെ നാളുകൾക്ക് ശേഷം എല്ലാവരും ഒരുമിച്ച് കണ്ടതിന്റെ സന്തോഷവും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
Leave a Reply