
നിങ്ങളുടെ ഈ സ്‌നേഹം കാണുമ്പോള്‍ അഭിമാനം തോന്നുന്നു ! എന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് ആഘോഷം നമുക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാം ! മക്കൾക്ക് ആശംസകളുമായി സുരേഷ് ഗോപി !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് സുരേഷ് ഗോപി, തൃശൂർ എം പി കൂടിയായ അദ്ദേഹം ഇപ്പോഴിതാ തന്റെ മകൾ ഭാഗ്യയുടെ ആദ്യ വിവാഹ വാർഷികത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്, മകൾ ഭാഗ്യക്കും മരുമകൻ ശ്രേയസിനും സമൂഹ മാധ്യമം വഴി ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 17 നായിരുന്നു ഭാഗ്യയുടെ വിവാഹം. ഭാഗ്യയ്ക്കും ശ്രേയസ്സിനും ഒപ്പമുള്ള ഒരു കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്..
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം, ജീവിത കാലം മുഴുവനുള്ള ഒരോര്‍മ്മ. പ്രിയപ്പെട്ട ഭാഗ്യ സുരേഷിനോടും ശ്രേയസിനോടും നിങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികത്തില്‍, നിങ്ങളുടെ മനോഹരമായ ബോണ്ടിങ് കാണുന്ന ഞാന്‍ എത്രത്തോളം അഭിമാനിക്കുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ‘ഈ ഒരു സ്‌പെഷ്യല്‍ ഡേ നമുക്ക് ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ അതുമായി സഹകരിക്കുന്നില്ല. എനിക്ക് കുറച്ചൊന്ന് സുഖപ്പെട്ടു കഴിയുന്നത് വരെ, ഈ ആഘോഷം നമുക്ക് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കാം’..

ഇതുപോലെ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍, പ്രണയവും സന്തോഷവും സാഹസികതയും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കട്ടെ. നിങ്ങളുടെ ബോണ്ടിങ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമാകട്ടെ, വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍’ എന്നാണ് സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാൽ അതേസമയം ദമ്പതികൾക്ക് ആശംസകൾ നേരുന്നതിനൊപ്പം സുരേഷി ഗോപിയുടെ ആരോഗ്യത്തിൽ ആശങ്കയുമായി ആരാധkർ എത്തിയിട്ടുണ്ട്. നടന് എന്തു പറ്റി എന്ന ചോദ്യങ്ങളും കമൻ്റിൽ കാണാം.
Leave a Reply