
‘എന്റെ ക്രഷായിരുന്നു അമല’ ! എന്നെ കുറച്ചുകൂടി അഴിച്ചുവിട്ടിരുന്നെങ്കിൽ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ ! സുരേഷ് ഗോപി പറയുമ്പോൾ !
മലയാള സിനിമക്ക് എക്കാലവും പ്രിയങ്കരിയായ അഭിനേത്രിമാരി ഒരാളാണ് തെന്നിന്ത്യൻ താര റാണി ആയിരുന്ന അമല. മലയാളത്തിൽ ഉള്ളടക്കം, എന്റെ സ്വന്തം സൂര്യപുത്രി എന്നിങ്ങനെ രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്, ഈ സിനിമകൾ രണ്ടും ഇന്നും സൂപ്പർ ഹിറ്റുകളാണ്. അതുപോലെ ,മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ സുരേഷ് ഗോപി തന്റെ നായികമാരെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
നടി നൈല ഉഷയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ഞങ്ങൾ പാപ്പാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, നൈല സിനിമയില്‍ ഒരു ലേഡി ലൗ ആണ്. പിന്നെ എന്റെ പേഴ്‌സണല്‍ ലൈഫിലെ ഒരു ചെറിയ ലേഡി ലൗ കൂടിയാണ് നൈല. ഒരുപാട് വര്‍ഷങ്ങളായിട്ട് എനിക്ക് അറിയാവുന്ന ആളാണ് നൈല. അവളുടെ കല്യാണത്തിന് മുമ്പേ അറിയാം. എന്റെ വീടിന്റെ തറക്കല്ലിട്ട് പണി തുടങ്ങുന്ന ഘട്ടം മുതല്‍ മുറ്റത്ത് നിന്ന് എത്തി നോക്കുന്ന, ഒരു കൊച്ച് ഫ്രോക്ക് ഒക്കെ ഇട്ട് നില്‍ക്കുന്ന കുട്ടിയായി അറിയാം. 1993ലെ കാര്യമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ സിനിമ ജീവിതത്തിൽ കുറച്ച് കൂടി പുറകോട്ട് പോകുകയാണെങ്കിൽ ഒരു സമയത്ത് നടി അമല എന്റെ ഒരു ക്രഷ് ആയിരുന്നു., എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡോ.ശ്രീനിവാസൻ എന്ന കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിച്ചത്. ആ ചിത്രത്തിൽ സുരേഷ് നായികയോടുള്ള തന്റെ പ്രേമം മനോഹരമായി കൈകാര്യം ചെയ്തൊരു സിനിമ കൂടിയായിരുന്നു. ‘സൂര്യപുത്രിക്ക് എന്ന ചിത്രം ഞാൻ ഫ്രീക്ക് ഔട്ട് ചെയ്ത് അഭിനയിച്ച പടമാണ്. ‘എന്നെ കുറിച്ചുകൂടി അഴിച്ചുവിടണമായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഞാൻ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ.
ആ സമയത്ത് അമ്ലറെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു, എന്റെ ഇഷ്ടങ്ങളൊക്കെ രാധികക്ക് അറിയാം, അവൾ പറയാറുള്ളത് ഏട്ടന്റെ കാമുകിയേയും ഭാര്യയായും ശോഭന വരുന്നതാണ് കൂടുതൽ ചേർച്ച എന്നാണ്. അതുപോലെ മകൻ ഗോകുൽ ഇപ്പോഴും എന്നെ ഒരു സൂപ്പർ സ്റ്റാർ, അല്ലങ്കിൽ അവന്റെ ഇഷ്ട നടൻ അങ്ങനെയാണ് കാണുന്നത്, എപ്പോഴും ആ ബഹുമാനം ഉണ്ടാകും, പക്ഷെ ബാക്കി ഉള്ള എല്ലാ മക്കളും എന്റെ തലയിൽ കയറി നിറങ്ങുകയാണ് ചെയ്യുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply