ആ കാറിന്റെ വില 13 കോടിയാണ് ! ഞാൻ അത് മരുമകന് സമ്മാനം കൊടുത്ത കാറല്ല ! അത്രയും പണമൊന്നും എന്റെ കൈയിലില്ല ! സുരേഷ് ഗോപി !

സുരേഷ് ഗോപി ഇപ്പോൾ തന്റെ രാഷ്ട്രീയ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. രണ്ടു തവണത്തെ പരാജയത്തിന് ശേഷം സുരേഷ് ഗോപി ഇപ്പോൾ വീണ്ടുമൊരു ജനവിധി തേടുകയാണ്, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു ആരോപണത്തിന് മറുപടി നൽകുകയാണ് സുരേഷ് ഗോപി. മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം അത്യാഡംബര പൂർവമാണ് നടത്തിയത്. കൊച്ചിയിലെ റിസപ്ഷന് നവദമ്പതിമാർ റോള്‍സ് റോയ്സിന്റെ 13കോടി വില വരുന്ന കള്ളിനൻ കാറിലാണ് എത്തിയത്. കാറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

അതുകൂടാതെ  ഈ ആഡംബര കാറ് മകള്‍ക്കും മരുമകനും സുരേഷ് ഗോപി നല്‍കിയ സമ്മാനമാണ് എന്ന രീതിയിൽ  അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സുരേഷ് ഗോപി ആ കാറുമായി ബന്ധപ്പെട്ട സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ്. കല്യാണ്‍ ഗ്രൂപ്പിന്റെ ഉടമയായ ടി എസ് പട്ടാഭിരാമന്റെ ജേഷ്ഠന്റെ മകനായ രാജേഷ് ആണ് റോള്‍സ് റോയ്സ് അയച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ താൻ വാങ്ങിയത് അല്ലെന്നും അത് വാങ്ങാനുള്ള പണം തന്റെ കെെയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഇതൊരിക്കലും അന്ന് ഞാനോ എന്റെ മകളോ ആഗ്രഹിച്ചതല്ല. സ്വാമിയുടെ ചേട്ടന്റെ മകനായ രാജേഷ് ആണ് ഭാഗ്യ ടൊയോട്ട വെല്‍ഫയറില്‍ പോകേണ്ടെന്ന് പറഞ്ഞ് തൃശൂരില്‍ നിന്ന് റോള്‍സ് റോയ്സ് കള്ളിനൻ അയച്ചത്. അത് നാട്ടുകാർ വ്യാഖ്യാനിച്ച്‌ ഞാൻ മരുമകന് വാങ്ങി കൊടുത്തതാണെന്ന് പറഞ്ഞു. അത് വാങ്ങി കൊടുക്കാൻ എന്റെ കെെയില്‍ പണം ഇല്ല. ഗുരുവായൂരില്‍ നിന്ന് ആ കാറില്‍ തൃശൂരില്‍ വന്നു. പിന്നെ പിറ്റേദിവസം കൊച്ചിയിലെ റിസപ്ഷന് കൊണ്ടുവന്ന് ഇറക്കിയിട്ട് പോയി. അവിടെ നിന്ന് ഭീമയുടെ ഓണർ ഗോവിന്ദൻ സാറാണ് പുതിയ കള്ളിനൻ അയച്ചത്. അവരുടെത് രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. അത് കൂടി കണ്ടപ്പോള്‍ എല്ലാവരും ഉറപ്പിച്ചു. അത് ഞാൻ സമ്മാനം കൊടുത്തതാണെന്ന്. 13കോടിയാണ് വില. അത് ഏതായാലും ഈ ജന്മം എന്നെ കൊണ്ട് നടക്കില്ലെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *